Anne Carson

ആൻ കാഴ്സൻ പോലുള്ള എഴുത്തുകാരുടെ ഏറ്റവും വലിയ സംഗതി അവരുടെ ബൗദ്ധിക സത്യസന്ധതയാണ് . ലിഡിയ എന്തുകൊണ്ട് മറ്റൊരു പ്രൂസ്ത് ചെയ്തില്ല എന്ന് ചോദിച്ചാലും ഇത് തന്നെ ഉത്തരം. കാഴ്സന്റെ പരിഭാഷകളുടെ പിന്നാമ്പുറം തിരഞ്ഞിറങ്ങിയാൽ ഞാൻ പറഞ്ഞത് മനസ്സിലാവും. അവർ ക്ലാസിസിസ്റ്റ് ആണ്, ഗ്രീക്ക് മിത്തോളജി സ്കോളറാണ്. അവരുടെ ഇറോസ് വായിച്ചാൽ നിങ്ങളിത് ശ്രദ്ധിയ്ക്കും – ദ വേ ഷീ റീഡ്സ് ഇൻറ്റു സംതിങ്. ഇവിടെയുള്ള ബുദ്ധിജീവികളുടെ പരാധീനത അതാണ്. കേരളത്തിൽ കൊള്ളാവുന്ന ഒരു കവിപോലുമില്ലെന്ന് പറയുന്നതും ഇതാണ് – ടെക്സ്റ്റ് വായിക്കുന്നതിനും എഴുതുന്നതിനും ഒരിതുണ്ട് – അതില്ല, ആ അനുഭവം അവർ തരുന്നില്ല (നല്ലൊരു വായനക്കാരന്)എന്നതാണാ സംഗതി. സഫോ പരിഭാഷ, ഞാൻ മുന്നേ പോസ്റ്റ് ചെയ്ത റെഡ്, ബ്യൂട്ടി ഓഫ് ദ ഹസ്ബൻഡ് ഇവയാണ് ഞാൻ വായിച്ചിട്ടുള്ളതിൽ മികച്ചത് (അവർ ധാരാളം എഴുതിയിട്ടുണ്ട്) – ടാംഗോ എന്ന നൃത്തരൂപത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ട്രക്ചർ (29 ടാങ്കോസ് എന്നാണ് പുസ്തകത്തിന്റെ പേർ)ആണ് അവസാനം പറഞ്ഞ പുസ്തകത്തിന്റേത് (വൈ? ടാംഗോ നൃത്തം കഴിയുന്നത് വരെ നിർത്താന് പറ്റില്ല എന്നത് തന്നെ – വിവാഹം പോലെ തന്നെ എന്ന്) – കീറ്റ്സ് ഓരോ പീസിലും quote ചെയ്യപ്പെടുന്നു. കാഴ്സന്റെ മറ്റൊരു പുസ്തകമാണ് ആൽബർട്ടെയ്ൻ വർക്കൗട്ട് – പ്രൂസ്തിലെ സഹയാത്രികൻ കാമു(കി)കനാണ് എന്നും മറ്റും സ്ഥാപിയ്ക്കുന്ന ഒന്ന്. അവരുടെ ഹ്യൂമർ ആണ് ഇതിലെ പ്രധാനഘടകം – പുസ്തകം മൊത്തം അവർ മറ്റു സംഗതികൾ കൂടെ പറഞ്ഞു പോകുന്നു (2363 തവണ അവരുടെ പേര് വരുന്നു(807 പേജ്), ഇതിൽ വലിയൊരു ശതമാനം(19%) അവർ ഉറങ്ങുകയാണ്, അത് നോക്കുന്ന മാഴ്സലിനെയും നമ്മൾ കാണുന്നു – ഇത് നോവലിലെ പീക്ക് മൊമന്റ്സിൽ ഒന്നാണ് – ഇതെല്ലാം ആൻ പ്രസന്റ് ചെയ്യുന്നത് ടംഗ് ഇൻ ചീക് രീതിയിലാണ് – എന്നാൽ പ്രൂസ്തിലെ പിവട്ടൽ മോമെന്റ് അവർ ലിങ്ക് ചെയ്യുന്നു – ഇതാണ് വായന എന്ന് പറഞ്ഞാൽ). ഫൊസെ, ക്രാസ്നഹോർക്കൈ, ഈ വർഷം കാഴ്സൻ അങ്ങനെ നൊബേൽ അതിന്റെ യശസ്സുയർത്തി എന്ന് തന്നെ വേണം കാണാൻ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top