എന്റെ പുസ്തകങ്ങൾ എന്റെ ചിന്തകളുടെയും ഓർമകളുടെയും ചോദ്യങ്ങളുടെയും നീട്ടുകളാണ് — നമ്മുടെ ദൈനന്ദിന ജീവിതത്തിൽ പതിഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾ, നിമിഷങ്ങൾ, വികാരങ്ങൾ എന്നിവയിലൂടെ രൂപംകൊള്ളുന്നതു. ഞാൻ എഴുതി ഓരോ കഥയും, എന്റെ ചുറ്റുമുള്ള ലോകത്തെ കൂടുതൽ ആഴത്തിൽ കേൾക്കാനുള്ള ശ്രമമാണ്, അതേസമയം എന്റെ ഉള്ളിലെ മൗനങ്ങൾക്ക് സ്വരം നൽകാനും. കഥയിലൂടെയായാലും ചിന്തയിലൂടെയായാലും, ഈ കാലഘട്ടത്തിലും സ്ഥാനത്തും മനുഷ്യനായുള്ള അനുഭവത്തിന്റെ ഭാഷയ്ക്കും യാഥാർഥ്യത്തിനും അനുഭവസത്യത്തിനും വിശ്വസ്തനായിരിക്കുകയാണ് എന്റെ ലക്ഷ്യം.
നിതിന്റെ പുസ്തകം: Book 1 (Malayalam Edition)
Malayalam Edition by Abhilash Melethil (Author) Format: Kindle Edition
"നിതിൻ സത്യസന്ധനാണ്.പക്ഷേ, അത് മറ്റുള്ളവർ പ്രതീക്ഷിക്കുന്നതു പോലെയല്ലെന്നു മാത്രം. മനുഷ്യർക്കിടയിൽ അവൻ ഒരു നിസ്സഹായത അനുഭവിക്കുന്നു. അതുകൊണ്ടാണ്, ഇരുപതുകളിലെത്തിയ അവൻ തന്നെയും ലോകത്തെയും നിർവ്വ്യാജം നിരീക്ഷിക്കുന്നതും മറ്റൊരു നിവൃത്തിയുമില്ലാതെ രേഖപ്പെടുത്തുന്നതും. അവിടെ തെളിയുന്ന ആഖ്യാനം ഋജുവല്ല, സുമുഖവുമല്ല. 2002-ന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ, അക്കാലത്തെ മറ്റനേകം ചെറുപ്പക്കാരെയും പോലെ, തന്റെ ചുറ്റുമുയരുന്ന നാഗരികതയുടെ ബഹുസ്വരമായ കാലുഷ്യങ്ങളെയും സാദ്ധ്യതകളെയും അഭിമുഖീകരിക്കുന്നതാണ് ഈ രചന. അഭിലാഷ് മേലേതിലിന്റെ 'നിതിന്റെ പുസ്തകം' മറ്റൊരിടത്തേക്കും പറന്നകലാതെ, നമ്മുടെ കണ്മുന്നിലെ ഒരൊറ്റയിടത്തിൽ തന്നെ മണിക്കൂറുകളോളം ചുറ്റിത്തിരിയുന്ന ഒരു പക്ഷി നൽകുന്ന ഉത്കണ്ഠ പോലെ ഒരാൾക്കും ആശ്വാസം പകരാനാവാത്ത അലച്ചിലാണ്, ആർക്കും രൂപഭദ്രമാക്കാനാകാത്ത ആവിഷ്കാരമാണ് യൗവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു.'
- അജയ് പി. മങ്ങാട്ട്
പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition
Malayalam Edition by Abhilash Melethil (Author) Format: Kindle Edition
"ഓരോ വ്യക്തികളും ഒരുപാടു കഥകൾ പേറുന്നു. വ്യക്തികൾ കൂടിച്ചേരുമ്പോൾ സമൂഹമാകുന്നു. സമൂഹത്തിന്റെ കഥ ഒരു പ്രദേശത്തിന്റെ കഥകൂടിയാണ്. പൊറ്റാളിലെ ഒരുകൂട്ടം ആളുകളിലൂടെ, അവരുടെ ആലങ്കാരികതയില്ലാത്ത പച്ചയായ ജീവിതങ്ങളിലൂടെ, അവർ കടന്നുപോകുന്ന ഭൂപ്രദേശങ്ങളിലൂടെയെല്ലാം വായനക്കാരേയും കടത്തിവിടുന്നു അഭിലാഷ്. ഉത്തരേന്ത്യയിലെ ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റപ്പെടുന്നതോടുകൂടി ഒരു കൊച്ചു ഗ്രാമത്തിലുണ്ടാകുന്ന രാഷ്ട്രീയപരമായ, സാമൂഹ്യപരമായ മാറ്റം കൂടി അടയാളപ്പെടുത്തുന്നുണ്ട് പൊറ്റാളിലെ ഇടവഴികൾ."
- ജുനൈദ് അബൂബക്കർ.
നിതിന്റെ പുസ്തകം : Book 2 (Malayalam Edition) Kindle Edition
Malayalam Edition by Abhilash Melethil (Author) Format: Kindle Edition
ജേണലിന്റെ ആഖ്യാനഘടനയുള്ള ഈ നോവൽ യൗവനത്തിന്റെ ചടുലവും ഹ്രസ്വവുമായ ഒരു വിശേഷ ഘട്ടത്തിന്റെ അനുഭൂതികൾ പകരുന്നു
- അജയ് പി മങ്ങാട്ട്.
പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #2) (Malayalam Edition) Kindle Edition
Malayalam Edition by Abhilash Melethil (Author) Format: Kindle Edition
"മനുഷ്യരുടെ ജീവിതാഭിമുഖ്യങ്ങളാണു ദേശസംസ്കൃതിയെ നിര്ണയിക്കുന്നതെങ്കില്, നോവലിന്റെ സംസ്കൃതിയെ രൂപപ്പെടുത്തുന്നത് അതിന്റെ ആഖ്യാനമാണ്. പൊറ്റാളിന്റേതു സങ്കീര്‍ണമായ ഭൂമികയാണ്. ചിലപ്പോഴെല്ലാം വിരസവും. എന്നാൽ ഏതു പ്രദേശവും ചരിത്രഭാരം ചുമന്നുതുടങ്ങുമ്പോള് വിസ്മയകരമായ ചില ഘടനകളെ വെളിപ്പെടുത്തും. അടര്‍ത്തിയെടുത്ത പച്ചിലയില് ഉറ്റുനോക്കിയാല്‍ അതിലെ ഞരമ്പുകള്‍ കാണാമെന്ന പോലെ, പുസ്തകത്താളുകളില്‍നിന്നും പൊറ്റാളിന്റെ നാഡിഘടന തെളിഞ്ഞുവരും."
- അജയ് പി മങ്ങാട്ട്
ബുക്ക്മാർക്ക് | Bookmark (Malayalam Edition) Kindle Edition
Malayalam Edition by Abhilash Melethil (Author) Format: Kindle Edition
മലയാളത്തിലെ മുഖ്യധാരയിൽ അധികം വായിയ്ക്കപ്പെടാത്തതും എഴുതപ്പെടാത്തതുമായ, ലോകസാഹിത്യത്തിലെ പ്രധാന പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന എഴുത്തുകളാണിതിൽ. മരിയാന എൻറിക്വസ്, കാൾ ഊവ് നോസ്ഗാർഡ്, അന്റോണിയോ സ്കാർമേറ്റ, ലാർസ് ഗുസ്റ്റാഫ്സൺ, മൈക്കേൽ ഒൻറ്റാജെ, കെൻ ലിയു, അമോസ് ട്ടുട്ടുവോള, മരിയോ ബെനെഡിറ്റി, ഇമ്മാനുവൽ കരേരെ, ഡെനിസ് ജോൺസൻ, ബിഗിറ്റ് വാന്റെബെകി, സാന്റോർ മറായി, ജോൺ മക്ഗ്രെഗർ തുടങ്ങി ഇരുപതിലധികം എഴുത്തുകാരുടെ പുസ്തകങ്ങളെപ്പറ്റിയുള്ള ലഘുവിവരണങ്ങളാണ് ഉള്ളടക്കം. റഫറൻസ് ആവശ്യത്തിന് എഴുത്തുകാരുടെ ഹൃസ്വ പ്രൊഫൈലുകളും, പ്രധാന പുസ്തകങ്ങളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.