നോവല്‍

നോവല്‍, പദോന്നതി

നിതിന്റെ പുസ്തകം 2 വിൽപ്പനയിൽ. 

  കിൻഡിൽ ലിങ്ക്: https://www.amazon.in/dp/B0DBFTKYJW വില: 125 രൂപ     പുരുഷയൗവനത്തിന്റെ ബാലിശമെങ്കിലും തീവ്രമായ ഏകാന്തതയെ എഴുതുന്നു നിതിന്റെ പുസ്തകം 2. പൊറ്റാളിൽ ചെറുപ്പക്കാരുടെ ജീവിതം സൗഹൃദവും കളിയും സിനിമയും തൊഴിലിടവുമായി മുന്നോട്ടുപോകുമ്പോൾ, അകമേ കാഫ്ക നിതിനോടു സംസാരിക്കുന്നു . ഇതു സവിശേഷമാണ് . ഗുസ്താഫ് യനോഹ് എന്ന കവി, കാഫ്കയുടെ കൂടെയുള്ള നടത്തങ്ങളിലെ സംഭാഷങ്ങൾ പിന്നീട് ഒരു പുസ്തകമായി എഴുതുകയായിരുന്നു. നിതിൻ ആ പുസ്തകത്തിന്റെ വായനക്കാരനാകുമ്പോൾ ലോകം അവനെ ചവിട്ടിക്കടന്നുപോകുകയും കാഫ്ക അവനൊപ്പം നടക്കുകയും ചെയ്യുന്നു. […]

നോവല്‍, പദോന്നതി

സജിതയുടെ കഥ

സജിത : ചെറിയമ്മയുടെ ഭർത്താവിന്റെ അനിയന്റെ മകൻ – അതായിരുന്നു ഞാനും സുധാകരൻമാഷും തമ്മിലുള്ള ബന്ധം. സുധ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ചെറുപ്പത്തിൽ ഞങ്ങൾ അമ്പലക്കുളത്തിലാണ് നീന്തൽ പഠിച്ചത്. മൊത്തലയിട്ട്. അച്യുതൻ മാഷായിരുന്നു പഠിപ്പിച്ചത്, അച്ചുവേട്ടൻ. യുപിയിൽ ഞാനും സുധയും ഒരുമിച്ചു പഠിച്ചു. ഹൈസ്‌കൂളിലായപ്പോൾ ഒരേ ബസ്സിലായി യാത്ര. പത്തിലെത്തിയപ്പോഴേയ്ക്കും സൗഹൃദം വേറെയൊരു വഴിയ്ക്കു തിരിഞ്ഞിരുന്നു. ബസ്സിലൊക്കെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവൻ മൂന്നു കിലോമീറ്റർ സൈക്കിളോടിച്ചു വരും, എന്നിട്ടു വീടിന്റെ പരിസരത്തൊക്കെ കറങ്ങി നടക്കും. അടുത്തുള്ള

കുറിപ്പുകള്‍, നോവല്‍

Children of Time

എന്നെ ഫോളോ ചെയ്യുന്നവർക്കറിയാം, ഡിസംബറിൽ മക്കാർത്തിയുടെ സ്റ്റെല്ലാ മാരിസ് വായിച്ചതിനുശേഷം ഞാൻ sci-fi/fantasy genre പുസ്തകങ്ങളിലാണ് ഏകദേശം മുഴുവൻ സമയവും. പല പുസ്തകങ്ങളും സീരീസുകളും എണ്ണൂറും ആയിരവും പേജുകളും ആയതുകൊണ്ട് അവയെപ്പറ്റി എഴുതുകയൊന്നുമുണ്ടായില്ല. കെയ്‌ഗോ ഹിഗാഷിനോയുടെ പുതിയ നോവൽ (A Death in Tokyo-A Mystery – മിനിഞ്ഞാന്നാണ് വായന തുടങ്ങിയത്, കാഗ സീരീസ്) റിവ്യൂ കോപ്പി കിട്ടിയിട്ട് ഒരു മാസത്തോളം അത് വായിയ്ക്കാതെ ഇരുന്നു, ജോലിത്തിരക്കുകൾ, മറ്റു തിരക്കുകൾ, യാത്രകൾ എല്ലാമായി പോകുന്നതിന്റെ ഇടയ്ക്കാണ് ഇത്.

, ,
നോവല്‍, പദോന്നതി

ഭാഗ്യശ്രീ പൊറ്റാളിനെക്കുറിച്ചെഴുതിയ കുറിപ്പിന്റെ രണ്ടാം ഭാഗം

പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിന്റെ രാഷ്ട്രീയം പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിൻ്റെ രാഷ്ട്രീയം – ഭാഗ്യശ്രീ രവീന്ദ്രൻ

നോവല്‍, പദോന്നതി

പൊറ്റാളിലെ ഇടവഴികൾ – Book 2

റിയാസ് പറയുന്ന കഥയിൽ നിന്ന് :- റിയാസ് : ഞാനും ബൈജുവും കൂടി കോയമ്പത്തൂർ ഒന്ന് പോകാൻ തീരുമാനിച്ചു. സാധങ്ങളെടുക്കാൻ. അത്രയും ദിവസം കട അടച്ചിടാം എന്ന് വച്ചു. ബൈജു അപ്പോൾ ഷബീബിനെ ഒന്നു വിളിച്ചു, കുറച്ചായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ്. ഷബീബ് പറഞ്ഞു, ഞാൻ പുതിയ വണ്ടി വാങ്ങി. നിങ്ങൾ ആദ്യം ഇങ്ങോട്ടു വാ. ഒന്ന് കറങ്ങാം. തിരിച്ചു നാട്ടിലേയ്ക്ക് ഞാനുമുണ്ട്. സാധനം എടുക്കാൻ നമുക്ക് വേണമെങ്കിൽ വണ്ടിയിൽ തന്നെ പോകാം. എനിയ്ക്കു വലിയ താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ

,
Scroll to Top