Norway

കുറിപ്പുകള്‍

Blood Ties

  യു നെസ് ബോ (Jo Nesbo) സ്റ്റീഫൻ കിംഗ് പോലെ കരിയറിന്റെ പീക്കിൽ എത്തി നിൽക്കുകയാണ്. കിങ്ങിന്റെ അവസാനം വന്ന കഥാസമാഹാരത്തിൽ ചില കഥകളെങ്കിലും അയാളുടെ വിന്റേജ് കാലത്തെ ഓർമ്മിച്ചു. നെസ് ബോ അറുപതുകളിലാണ്, കിംഗ് 77. എന്നാലും ഇനിയൊരു പീക്ക് ഉണ്ടാകും എന്ന് കരുതുക വയ്യെന്നാണ് അയാളുടെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഈയിടെ തോന്നാറ്. ഹാരി ഹൂളെ (Hole) എന്ന കഥാപാത്രം പോലും (ക്രൈം സാഹിത്യത്തിലെ ഏറ്റവും വലിയ മാറ്റമായിരുന്നു ഈ പാത്രം – ഇതിനെ […]

, , , ,
കുറിപ്പുകള്‍

The Third Realm

    കിനോസ് ഗാർഡിനെ വായിയ്ക്കുക എന്നത് ഏതൊരു സമയത്തും സന്തോഷമുള്ള സംഗതിയാണ്, അതൊന്നു കൂടി ഉറപ്പു വരുത്തുന്നു അയാളുടെ പുതിയ നോവൽ “The Third Realm” – ധാരാളം ബിബ്ലിക്കൽ റെഫെറെൻസുകളുള്ള, തിയോളജിയും ഫിലോസഫിയും ആർട്ടും ചർച്ചയ്ക്കു വരുന്ന ജോണ്റ ഫിക്ഷൻ സീരീസാണ് Morning Star സീരീസ്. ആദ്യ പുസ്തകത്തിൽ ഒരു പുതിയ നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടുകയാണ്. ഉടനെ ലോകത്തുടനീളം വിചിത്രമായ പലതും നടക്കുന്നു. നമ്മൾ ഒരു നോർവീജിയൻ പട്ടണത്തിൽ നടക്കുന്ന സംഗതികളാണ് കാണുന്നത്. രണ്ടാമത്തെ

, , , ,
കുറിപ്പുകള്‍

While reading Knausgaard

2018-ൽ Knausgaard-ന്റെ മൈ സ്ട്രഗിൾ എന്ന നോവൽ സീരീസിലെ അവസാന പുസ്തകം “ദി എൻഡ്” വായിയ്ക്കുന്ന വേളയിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്. Knausgaard -ന്റെ “The End : My Struggle Book 6 ” ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ അഞ്ചാറു കൊല്ലത്തിൽ ഞാൻ വായിച്ച ഏറ്റവും വലിയ പുസ്തകമാണിത് (കിൻഡിൽ എഡിഷൻ വെറും1661 പേജുകൾ). മൂന്ന് നാല് വർഷങ്ങൾക്കു മുന്നേ തന്നെ ഈ പുസ്തകത്തെപ്പറ്റി ചർച്ചകൾ കണ്ണിൽപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ ആത്മകഥയെപ്പറ്റിയുള്ള ഒരു ഭാഗമാണ് അതിലെല്ലാവരും

, , ,
കുറിപ്പുകള്‍

“A Shining”

    “പോളി”നെപ്പറ്റി എഴുതിയ സ്ഥിതിയ്ക്കു “എ ഷൈനിങ്” എന്ന ഫൊസെയുടെ പുതിയ നോവലിനെപ്പറ്റിക്കൂടി എഴുതാം. ഫോസെയുടെ നോവെല്ലയിൽ ഒരാൾ കാടിനുള്ളിലേയ്ക്ക് വണ്ടി ഓടിച്ചുപോവുകയാണ്. എന്തിന്? വ്യക്തമല്ല. എന്നാൽ നമുക്കത് ഉടനെ വ്യക്തമാകും. അയാളുടെ കാർ ചെളിയിൽ പൂണ്ട് അനക്കാൻ കഴിയാത്ത നിലയിലാവുന്നു. അയാൾ രാത്രിയാവുകയാണല്ലോ, സഹായം തേടാം എന്ന് കരുതി കാടിനുള്ളിലേയ്ക്ക് നടക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു ധാരണക്കുറവ് അയാൾക്കുണ്ട്. മഞ്ഞുപെയ്യാൻ തുടങ്ങുന്നു. അയാൾക്ക് വഴിതെറ്റുന്നു. രാത്രിയായി. അയാൾ നടന്നുമടുത്ത് ഒരിടത്തിരിയ്ക്കുന്നു. അപ്പോൾ തിളക്കമാർന്ന ഒരു

, , ,
കുറിപ്പുകള്‍

Aliss at the Fire – an attempt at translating the master

പലരും ഫോസെയെ പരിഭാഷ ചെയ്യുന്ന കാര്യം പറയുന്നു. ഒന്ന് നോക്കണമല്ലോ എന്ന് ഞാനും കരുതി. രാവിലത്തെ ഒരു ഇരുപതു മിനുട്ട് ഇതിനുപോയി. ഒരു ഐഡിയ കിട്ടും, വായിയ്ക്കാത്തവർക്ക്.  “ഞാൻ കാണുന്നു, സിനെ മുറിയിലെ ദിവാനിൽ കിടന്നുകൊണ്ട് എല്ലാ പരിചിത വസ്തുക്കളെയും നോക്കുകയാണ്, പഴയ മേശ, സ്റ്റവ്, മരപ്പെട്ടി, ചുവരുകളിലെ പഴകിയ ചട്ടപ്പലകകൾ, കടലിടുക്കിലേയ്ക്ക് നോക്കുന്ന വലിയ ജനാല, അവൾ അതിനെയെല്ലാം നോക്കുന്നു, ഒന്നിനെയും കാണുന്നില്ലെന്നപോലെ, എല്ലാം മുന്നെയുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ, ഒന്നിനും ഒരു മാറ്റവുമില്ല, എന്നിട്ടും എല്ലാം

,
കുറിപ്പുകള്‍

Fosse Wins Nobel

ജോൺറെയിൽ, സ്‌റ്റെയ്‌ഗ്‌ ലാർസനിലും യു നെസ്‌ബോയിലും തുടങ്ങിയ പുത്തൻ നോർഡിക് തരംഗത്തിന്റെ പീക്കാണ് ഇന്നത്തെ ഫൊസെയുടെ നൊബേൽ വിജയം. പത്തുവര്ഷത്തോളമായുള്ള നിരന്തരമായ അധ്വാനം. അതിൽ വ്യക്തികളും പ്രസാധകരും മാർക്കറ്റുമുണ്ട്. ലിറ്റററി ഫിക്ഷനിൽ, സ്റ്റിഗ് ലാർസൺ തുടങ്ങിയ അതികായരുടെ പിന്നാലെ വന്ന ഡാഗ് സോൾസ്റ്റഡ്, ഫോസേ, കിനൗസ്ഗാർഡ്, റ്റോമസ് എസ്പാഡെൽ, വിഗ്ഡിസ് ഹോർട്ട, ഷിയോൺ, ജോൺ കാൾമാൻ സ്റ്റെഫാൻസണ് തുടങ്ങിയ പ്രഗത്ഭർ ആ നിരയിലുണ്ട്. അവരെല്ലാം കൂടുതലായി വായനക്കാരുടെ ശ്രദ്ധയിൽ വരുമെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. ഫോസേ നോർഡിക്കിൽ

, , ,
കുറിപ്പുകള്‍

The Wolves of Eternity

  കാൾ ഊവ കനൗസ്ഗാർഡ് (കിനോസ്‌ഗാഡ്, Karl Ove Knausgaard) എല്ലാവരുടെയും കപ്പ് ഓഫ് ടീ അല്ല. maverick എന്ന പേരാണ് അയാൾക്ക്‌ കൂടുതൽ ചേരുക. ഇപ്പോൾ ഉള്ളവരിൽ ഏറ്റവും ഉജ്ജ്വല എഴുത്തുകാരിലൊരാളായ യാൻ ഫൊസെയുടെ എഴുത്തുകളരിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു കോഴ്‌സിൽ കവിത എഴുതാൻ കഴിയാതെ കുഴങ്ങിയ കനൗസ്ഗാർഡ്. നോൺ ഫിക്ഷൻ എഴുതാനാണ് ഫോസേ അയാളോട് പറഞ്ഞത്. കനൗസ്ഗാർഡ് ആകട്ടെ ഫിക്ഷനിലേയ്ക്ക് തിരിഞ്ഞു. മാസ്റ്റർ ഓഫ് ദി മണ്ടെയ്ൻ എന്ന പേര് നേടി. പ്രൂസ്തുമായി

, , ,
റിവ്യൂ

ഇരയെ കേൾക്കുക | “Will and Testament” by Vigdis Hjorth

“Gunvor in Alf Prøysen’s novel A Blackbird in the Chandelier has a scar on her temple. She will often touch her scar, caressing it. Am I caressing my scar?” Vigdis Hjorth (വിഗ്ഡിസ് ഹോർട്ട) യുടെ “Will and Testament” എന്ന നോവൽ ഒറ്റവാചകത്തിൽ ഒരു പഴയ മുറിവിന്റെ സദാസമയമുള്ള ഓർമ്മപ്പെടുത്തൽ പോലെയാണ് എന്ന് പറയാം. നോവലിൽ എഴുത്തുകാരിയായ ആഖ്യാതാവ് താൻ വായിച്ച ഒരു പുസ്തകം

, , , , ,
കുറിപ്പുകള്‍

When Women Write, Men Weep

അജയിന്റെ “പറവയുടെ സ്വാതന്ത്ര്യം” വായിയ്ക്കുമ്പോൾ മനസ്സിൽ കയറിക്കൂടിയ സംഗതിയായിരുന്നു ഫിറന്തെയേയും ക്‌നോസ്ഗാർഡിനെയും അയാൾ താരതമ്യം ചെയ്തത്. Elena Ferrante – യുടെ My Brilliant Friend നിശിതമായ സ്ത്രീപക്ഷ എഴുത്തിനു പേരെടുത്ത നോവലാണ്. എഴുത്തുകാരിയുടെ ജീവിതകഥയാണെന്നു പറയപ്പെടുന്ന ഈ പുസ്തകത്തിലെ എഴുത്തും, തന്റെ തന്നെ ജീവിതത്തിലെ കാര്യങ്ങൾ തൊങ്ങലില്ലാതെ പറഞ്ഞുവയ്ക്കുന്ന ക്‌നോസ്ഗാർഡിന്റെ എഴുത്തും തമ്മിൽ കാര്യമായ ചേർച്ചകളില്ല – Knausgaard ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുള്ള സ്ത്രീകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ദുർബ്ബല പുരുഷന്റെ വിലാപമാണെങ്കിൽ (എന്നാൽ

, , , , , , , , , , ,
കുറിപ്പുകള്‍

So Much Longing in So Little Space: The Art of Edvard Munch

Many had painted oaks before,’ Olav H. Hauge wrote in a poem. ‘Nevertheless Munch painted an oak.’ എഡ്വേർഡ് മഞ്ചിനെപ്പറ്റി കവി ഉലാവ് ഹേഗ് പറഞ്ഞതാണ്. മഞ്ചിന്റെ “സ്ക്രീം” എന്ന പെയിന്റിങ് കാണാത്ത ആരുമുണ്ടാകില്ല – മിമ്മായും സാഹിത്യസൃഷ്ടികൾക്കു പ്രേരണയായും, ഗൗരവമായും, തമാശയായുമൊക്കെ ഒക്കെ വളരെയധികം ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള കാർട്ടൂണിഷ് എന്ന് തോന്നിച്ചേയ്ക്കാവുന്ന രചനയാണത്. ഒറ്റനോട്ടത്തിൽ സിംപിൾ ആയ സ്ട്രോക്കുകൾ പോലെയോ ഒരു പ്രാക്ടീസ് സ്കെച്ച് പോലെയോ ഒക്കെ അനുഭവപ്പെടുന്ന ചിത്രങ്ങളാണ് മഞ്ചിന്റേതായുള്ളത്.

, ,
റിവ്യൂ

അന്വേഷണത്തിന്റെ അവസാനം

Knausgaard -ന്റെ “The End : My Struggle Book 6 ” തുടങ്ങുന്നത് ഒരു ആഡംബരക്കാറിനുള്ളിലിരുന്ന് ഇതെങ്ങനെ ഓടിയ്ക്കും എന്നാലോചിയ്ക്കുന്ന എഴുത്തുകാരന്റെ ചിത്രത്തോടെയാണ്. അഥവാ താനാണ് ഈ കഥയിലെ വിഡ്ഢി എന്നതാണ് ആറു പുസ്തകങ്ങളുടെ ഈ സീരീസിലുടനീളം എഴുത്തുകാരൻ നമ്മളോട് പറയുന്നത്. “I’m an engineer of the soul” എന്ന് ഒരു സ്ഥലത്തു അയാൾ സുഹൃത്തിനോട് പറയുമ്പോൾ സുഹൃത്തിന്റെ മറുപടി ഇതാണ് – “I’d say garbage man of the soul would

, , ,
റിവ്യൂ

അവനവനിലേയ്ക്കു നോക്കുമ്പോൾ

നോർവീജിയൻ സാഹിത്യത്തിൽ കൺഫെഷണൽ (ഫസ്റ്റ് പേഴ്‌സണിലുള്ള കുറ്റബോധമോ പാപബോധമോ അന്തർധാരയായുള്ള) ആഖ്യാനങ്ങൾ ഒരു കുറ്റകൃത്യം പോലെയാണ് കരുതപ്പെട്ടിരുന്നത് എന്ന് നോസ്‌ഗാർഡിന്റെ സമകാലികനായ Tomas Espadel ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. സ്റ്റിഗ് ലാർസൺ (സ്വീഡിഷ് കവി, Dragon Tattoo സീരീസ് എഴുതിയ ആളല്ല) എന്ന എഴുത്തുകാരനിൽ തുടങ്ങിയാണ് പൊളിറ്റിക്കൽ സാഹിത്യത്തിൻറെ ശക്തമായ പാരമ്പര്യമുള്ള നോർവീജിയനിൽ ഇത്തരം എഴുത്തുകൾ വീണ്ടും വരുന്നത്. എന്നാൽ ഫിക്ഷനിൽ നോസ്ഗാർഡ് “My Struggle” എന്ന സീരീസ് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചപ്പോൾ നിരൂപകർക്ക് പോലും അതിനെ എങ്ങനെ

, , ,
Scroll to Top