Malayalam

കുറിപ്പുകള്‍

Reading List – Jan 2025

ഈ വർഷം ഇതുവരെ 9 പുസ്തകങ്ങൾ വായിച്ചു(കഴിഞ്ഞ വര്ഷം വായന തുടങ്ങിയവ ഉൾപ്പെടും). നാലെണ്ണം മക്കാർത്തിയായിരുന്നു. ബോർഡർ ട്രിലജിയും നോ കൺട്രി ഫോർ ഓൾഡ് മെൻ-ഉം. മക്കാർത്തിയുടെ ടെക്സ്റ്റ് കേവല ഭാഷാ അഭ്യാസമായി ചിലർ കാണാറുണ്ട്. എന്നാൽ എനിയ്ക്ക് അത് ഇംഗ്ളീഷ് സാഹിത്യത്തിന്റെ ഉന്നതിയാണ് – വായനക്കാരനെ തന്റെ ലോകത്തേയ്ക്ക് വലിച്ചെടുക്കാനുള്ള കഴിവ് ഈ എഴുത്തുകാരനുണ്ട് ട്രിലജി തീരാനായപ്പോൾ എനിയ്ക്ക് നിരാശപോലും തോന്നാൻ തുടങ്ങി (പട്ടുനൂൽപ്പുഴുവിൽ ഇതേ അനുഭവമുണ്ടായിരുന്നു). മക്കാർത്തി എന്നെ ചിന്താകുലനാക്കി – മക്കാർത്തിയുടെ ഈ […]

, , , , , , ,
കുറിപ്പുകള്‍

Reading List – Jan 2025

ഈ വർഷം ഇതുവരെ 9 പുസ്തകങ്ങൾ വായിച്ചു(കഴിഞ്ഞ വര്ഷം വായന തുടങ്ങിയവ ഉൾപ്പെടും). നാലെണ്ണം മക്കാർത്തിയായിരുന്നു. ബോർഡർ ട്രിലജിയും നോ കൺട്രി ഫോർ ഓൾഡ് മെൻ-ഉം. മക്കാർത്തിയുടെ ടെക്സ്റ്റ് കേവല ഭാഷാ അഭ്യാസമായി ചിലർ കാണാറുണ്ട്. എന്നാൽ എനിയ്ക്ക് അത് ഇംഗ്ളീഷ് സാഹിത്യത്തിന്റെ ഉന്നതിയാണ് – വായനക്കാരനെ തന്റെ ലോകത്തേയ്ക്ക് വലിച്ചെടുക്കാനുള്ള കഴിവ് ഈ എഴുത്തുകാരനുണ്ട് ട്രിലജി തീരാനായപ്പോൾ എനിയ്ക്ക് നിരാശപോലും തോന്നാൻ തുടങ്ങി (പട്ടുനൂൽപ്പുഴുവിൽ ഇതേ അനുഭവമുണ്ടായിരുന്നു). മക്കാർത്തി എന്നെ ചിന്താകുലനാക്കി – മക്കാർത്തിയുടെ ഈ

, , , , , , ,
കുറിപ്പുകള്‍

പട്ടുനൂൽപ്പുഴു

“പട്ടുനൂൽപ്പുഴു” ഹരീഷിന്റെ മുൻ നോവലുകളിൽ നിന്ന് വ്യത്യസ്‍തമാണ്. അത് തന്നെ അപൂർവ്വതയാണ് നമ്മുടെ ഭാഷയിൽ. ഏതെങ്കിലും ഒരു ടെംപ്ലേറ്റ് പിടിയ്ക്കുക അതാവർത്തിയ്ക്കുക എന്നതാണ് ഈ ചെറിയ ഭാഷയിലെ എഴുത്തുകാരുടെ അലസത/സൗകര്യം – അതിനുള്ള സാമൂഹ്യ, സാംസ്കാരിക ബൗദ്ധിക സമ്മർദ്ദമേ ഇത്തരം ഭാഷകളിൽ കാണൂ എന്നതാണ് കാര്യം. ഹരീഷ് അക്കാര്യത്തിൽ വ്യത്യസ്‍തനായിരിയ്ക്കുന്നു. ഈ നോവലിലെ ഭാഷ തന്നെ വേറിട്ട് നിൽക്കുന്നു – ഹരീഷിന്റെ ഭാഷയിൽ നിന്ന് പോലും. കാഫ്കയുടെ കഥാപാത്രത്തിന്റെ പേര്, നായകന് കൊടുക്കുക വഴി വളരെ ക്ലെവർ

, ,
കുറിപ്പുകള്‍

അശു

  ദേവദാസ് വിഎം ശാരീരിക അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നതായി അയാളുടെ പുതിയ നോവലായ “അശു” വിന്റെ പിൻകുറിപ്പിൽ പറയുന്നു(എനിയ്ക്ക് നേരിട്ട് അറിയാത്ത സംഗതിയല്ല). അതുകൊണ്ടു തന്നെ ആവണം, താൻ അടുത്ത കാലത്തെഴുതിയ രണ്ടു കഥകളുടെ – പൊന്നാനി ബേസ് ചെയ്തുള്ള ഒരു ഗുണ്ടാക്കഥ, പിന്നെ പാവ് ലോവ് എന്ന പട്ടി എന്ന കഥ – മിക്സ് ചെയ്തെടുത്ത, അതിനോടൊപ്പം ന്യൂ ജെൻ വയലൻസ് കഥകളുടെ ഫോർമാറ്റും, സിനിമാറ്റിൿ ആവേശ സീനുകളും ചേർന്ന നോവലായാണ് അശു നമ്മുടെ മുന്നിൽ

, , ,
കുറിപ്പുകള്‍

ദേഹം

  അജയ് മങ്ങാട്ടിന്റെ “ദേഹം” എന്ന നോവലിൽ ഉടനീളം നിറഞ്ഞു കവിയുന്ന ഓർമ്മകളാണ്. അയാളുടെ മുന്നേയുള്ള നോവലും ഈ മട്ടിൽ തന്നെയായിരുന്നു. ഓർമ്മകളിൽ ജീവിയ്ക്കുന്ന കഥാപാത്രങ്ങൾ. അജയ് എന്റെ പേഴ്സണൽ ഓതറാണ് എന്ന് ഞാൻ കരുതാറുണ്ട്. ആ നിരയിൽ പാമുക്, സെബാൾഡ്. ബൊലാഞ്ഞോ, കിനോസ് ഗാർഡ്, മർനെയ്ൻ ഇങ്ങനെ പലരുണ്ട്. പാമുക്കിന്റെ റെഡ് അടുത്തിടെ വീണ്ടും വായിച്ചപ്പോൾ അയാളുടെ എഴുത്തുമിടുക്കിൽ എനിയ്ക്ക് അസൂയ തോന്നി. കോൺഫിഡൻസിൽ നിന്ന് വരുന്ന ഹ്യൂമർ സെൻസോടെ അയാൾ എഴുതുന്നു. ഖുറാനും ഇസ്ലാമിക

, ,
കുറിപ്പുകള്‍

“ഇവിടെ ഒരു വവ്വാൽ ഇല്ല”

“ഇവിടെ ഒരു വവ്വാൽ ഇല്ല” എന്ന മേതിലിന്റെ പുസ്തകം ഓഡിയോരൂപത്തിൽ വായിച്ചു(സ്റ്റോറിടെൽ). നെറ്റിൽ നോക്കിയപ്പോൾ ആ ലേഖനങ്ങൾ മുഴുവനായി തസറാക്ക് (https://thasrak.com/author/methil/ – ഇവിടെ നോക്കുക) എന്ന പോർട്ടലിൽ ലഭ്യമാണെന്ന് കണ്ടു. വളരെ എന്റർടൈനിംഗ് ആയ ഇൻഫോർമേഷൻ കുത്തിനിറച്ച എന്നാൽ ഒട്ടും മടുപ്പുതോന്നാത്ത രസികൻ വിവരണങ്ങൾ – എഴുത്തുകാരന്റെ കിറുക്ക് വായനയുടെ പരപ്പിൽ കല്ലുപോലെ തെന്നിത്തെന്നി നീങ്ങുന്നു. അയാളുടെ കഥകൾ(“മേതിൽ കഥകൾ”) കഴിഞ്ഞദിവസം വായിയ്ക്കാനെടുത്തപ്പോൾ അവ വൃഥാസ്ഥൂലതകൊണ്ടും കാടുകയറൽ കൊണ്ടും മടുപ്പിച്ചു. എന്നാൽ ഇത് രസാവഹം. ഇന്നലെ

,
കുറിപ്പുകള്‍

1980

ചെറുപ്പത്തിൽ അയല്പക്കത്തു കേട്ട കഥകളിലൂടെയാണ് ജയനെ പരിചയം. അയാളുടെ സാഹസികതയും മറ്റും. അയാൾ മരിച്ചതുകൊണ്ടാണ് മമ്മൂട്ടിയും ലാലുമൊക്കെ സ്റ്റാറായത് എന്നൊക്കെയായിരുന്നു മുതിർന്നവർ പറഞ്ഞിരുന്നത്. ജയൻ ഹെലികോപ്ടറിൽ നിന്ന് വീണാണ് മരിച്ചത് എന്നും കേട്ടു. ബാലൻ കെ നായരാണ് അയാളെ തള്ളിയിട്ടത് എന്നാണ് എല്ലാവരും ആവർത്തിച്ചിരുന്ന കഥ(അപ്സരയിൽ സിനിമ കാണുന്നതിനിടയിൽ സിഗരറ്റു വലിയ്ക്കാൻ ബാലൻ കെ നായരെ കണ്ടു ഒരു സ്ത്രീ നിലവിളിച്ചോടിയത്രെ, ഒരിയ്ക്കൽ). ജയന്റെ സിനിമകൾ കാണുന്നത് വളരെക്കഴിഞ്ഞാണ്, അതായത് അത്തരം സിനിമകൾ കണ്ടാൽ പരിഹാസം തോന്നുന്ന

, , , ,
കുറിപ്പുകള്‍

August 17

  ഹരീഷിന്റെ “ഓഗസ്റ്റ് 17”, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കിൽ കാണാം. ഒരാൾ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാൾ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായിയ്ക്കുമ്പോൾ സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോൾ തുടക്കക്കാരന് ആരാധന, അയാൾ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാൾ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്തും, അയാളുടെ പ്രധാന പുസ്തകങ്ങൾക്ക്

, ,
കുറിപ്പുകള്‍

റാൻഡം

1. തൊണ്ണൂറ്റഞ്ചോളം പുസ്തകങ്ങൾ വായിച്ച കഴിഞ്ഞ വർഷത്തിൽ, ഏറിയ പങ്കു വായനയും “കേൾവി”യിലായിരുന്നു. സ്റ്റോറിടെല്ലും ഓഡിബിളും ചേർന്ന് 61 പുസ്തകങ്ങൾ ഞാൻ ഓഡിയോ ആയാണ് കേട്ടത്. 2020-ൽ തന്നെ ജീവിതശൈലിയ്ക്കു ചേരുക ഓഡിയോ ആണെന്ന് മനസ്സിലാക്കി ആ സ്വിച്ചിങ് ഞാൻ ചെയ്തിരുന്നു. കേൾക്കുന്നത് വായനയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമായാണ് ഇപ്പോൾ തോന്നുന്നത്. കയർ പോലെയുള്ള പുസ്തകങ്ങൾ കൊണ്ട് നടന്നു വായിയ്ക്കാൻ എനിയ്ക്ക് കഴിയില്ല, അല്ലെങ്കിൽ കില്ലിംഗ് കമന്റേറ്റോറേ – ഇമ്മാതിരി ജൽപ്പനങ്ങളൊക്കെ കിൻഡിൽ വന്നപ്പോഴും കേട്ടിരുന്നു. രാവിലെയും

, , ,
കുറിപ്പുകള്‍

വിക്റ്റർ ലീനസിന്റെ കഥകൾ

“വിക്റ്റർ ലീനസിന്റെ കഥകൾ” എന്ന സമാഹാരം അടുത്തിടെ വീണ്ടും വായിയ്ക്കുകയുണ്ടായി. അതിലെ “വിട” എന്ന കഥ പണ്ട് വായിയ്ക്കുകയും എന്നെ കാര്യമായി സ്പർശിയ്ക്കുകയും ചെയ്ത കഥയായിരുന്നു – ലീനസിന്റെ മികച്ച കഥയായി അതെപ്പോഴും ആലോചനയിൽ വരാറുണ്ട് താനും. മലയാളത്തിലെ unique എന്ന് പറയാവുന്ന ഒരു സംഗതി ഈ സമാഹാരത്തിലുണ്ട് (അതിനെക്കുറിച്ചാണ് ഈ കുറിപ്പ്). അതിലെ ആറുകഥകൾ ഒന്നിന്റെ തുടർച്ച മറ്റൊന്ന് എന്ന നിലയിലാണ് – പരിദാനം (1973), ഒരു ധീരോദാത്തനായകൻ (1973), ഒരു സമുദ്രപരിണാമം(1974), വിരുന്ന് (1975),

, , ,
റിവ്യൂ

പുറ്റ്

വിനോയ് തോമസിന്റെ “പുറ്റ്” മലയാളത്തിൽ സാധാരണ കാണാത്ത തരം നോവലാണ്. തെറികൾ, കമ്പിക്കഥകൾ എന്ന് നാട്ടുഭാഷയിൽ വിളിയ്ക്കുന്ന തരം സംഗതികൾ, ഹാസ്യം (എല്ലാം കേട്ടുപഴകിയവ തന്നെ) എന്നിവയുടെ ഒരു ക്രേസി മിക്സ് ആണ് ഈ നോവൽ. എഴുത്തുകാരന്റെ ഉദ്ദേശ്യം വ്യക്തം. മലയാളിയ്ക്ക് പൊതുസ്ഥലത്ത് പറയാൻ മടിയുള്ള സംഗതികൾ ഒരു പുസ്തകത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ ഷോക്ക് വാല്യൂ. അതുവച്ച് ദേശകഥകൾ, ചരിത്രം എന്നിവയൊക്കെ പറയുമ്പോഴുള്ള ഭാഷാപരമായ സാദ്ധ്യതകൾ. വിനോയ് മിടുക്കൻ എഴുത്തുകാരനാണ്, അതാണ് നോവലിന്റെ ആദ്യഭാഗങ്ങളിലെ “കൾച്ചറൽ ഷോക്കിനു” വേണ്ടി

, ,
കുറിപ്പുകള്‍

മലയാളസാഹിത്യത്തിന്റെ മേദസ്സ്

മലയാള സാഹിത്യത്തെപ്പറ്റി, കഥകളെപ്പറ്റി വിശേഷിച്ചും, മിണ്ടാതായത് മടുത്തിട്ടാണ്. പണ്ട് ഫെയ്‌സ്ബുക്കിൽ ആ ആഴ്ചയിൽ വായിച്ചവയെപ്പറ്റി സ്ഥിരമായി പറയാറുണ്ടായിരുന്നു. ധാരാളം ശത്രുക്കളെ എളുപ്പവഴിയ്ക്കു സമ്പാദിയ്ക്കാമെന്നതാണ് അതിന്റെ ഒരു ഗുണം. അത്രയ്‌ക്കാണ്‌ മലയാളത്തിലെ മീഡിയോക്രിറ്റിയുടെ ആഘോഷം. ഒരു വർഷത്തോളമായി എത്ര ആഘോഷിയ്ക്കപ്പെട്ട കഥകളായാലും തിരിഞ്ഞു നോക്കുന്ന പതിവില്ലായിരുന്നു. ഇന്നലെ മാതൃഭൂമിയിലെ പുതുമുഖങ്ങളുടെ (നോക്കുമ്പോൾ എല്ലാം വർഷങ്ങളായി എഴുതുന്നവർ തന്നെ) കഥകളും, മാധ്യമത്തിലും മാതൃഭൂമിയിലും സന്തോഷ് കുമാർ എഴുതിയ കഥകളും ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്നത് വായിയ്ക്കുകയുണ്ടായി. ഷിനിലാലിന്റെ “കുളച്ചൽ യുദ്ധം”

,
Scroll to Top