Recent Reads

മുറകാമിയുടെ പുതിയ നോവൽ The City and Its Uncertain Walls ഓഡിയോയിൽ ഇന്നലെ കേട്ട് തുടങ്ങി, 80% കഴിഞ്ഞു. അയാളുടെ എല്ലാ നോവലുകളുടെയും ഒരു മിക്സ് ആണ് പുതിയ നോവലിൽ. സത്യത്തിൽ ഇത് പ്രിന്റിൽ വാങ്ങിയിരുന്നെങ്കിൽ നഷ്ടമായേനെ. മുറകാമിയുടെ സിഗ്നേച്ചർ ശൈലി, അത്യന്തം വായനക്ഷമതയുള്ളത്, ആണ് ഈ നോവലിനെ സഹനീയമാക്കുന്നത്. എന്നാൽ തുടരെത്തുടരെ വരുന്ന ഫാൻസിന്റെ നൊസ്റ്റാൾജിയ ലക് ഷ്യം വച്ചുള്ള കഥാ സന്ദർഭങ്ങളും റെഫെറെൻസുകളും ചിലപ്പോൾ വായനക്കാരെ അരിശം കൊള്ളിയ്ക്കാൻ മതി. അയാളുടെ എല്ലാ പുസ്തകങ്ങളും ഞാൻ രണ്ടു വർഷം മുന്നേ വായിച്ചു തീർക്കുകയുണ്ടായി. അപ്പോഴും ഒരെണ്ണം മിസ് ആയിരുന്നു – സ്പുട്നിക് സ്വീറ്റ്ഹാര്ട്, അതീ കൊല്ലം വായിച്ചു – അയാളുടെ സ്ഥിരം ട്രോപ്പുകൾ ഉള്ള നോവൽ ആണെങ്കിലും, നല്ല വർക്കുകളിൽ പെടും ഈ പറഞ്ഞ പുസ്തകം. The City and Its Uncertain Walls – ഹാർഡ് ബോയ്ൽഡ് വണ്ടർലാൻഡ് (കാമിയുടെ സ്ഥിരം പരിഭാഷകരിൽ ഒരാളായ ജേ റൂബിന് ഏറ്റവുമിഷ്ടമുള്ള നോവൽ) എന്ന ആദ്യ തികവുള്ള കാമി നോവലിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ഒന്നാണ്. ആ കഥയിൽ താൻ എന്തോ മിസ് ചെയ്യുന്നു എന്ന് പറഞ്ഞാണ് എഴുത്തുകാരൻ ഇതെഴുതിയത്. കാഫ്ക, നോർവീജിയൻ വുഡ്, സ്പുട്നിക്, വൈൻഡ് അപ്പ് തുടങ്ങി അനവധി നോവലുകളിലെ രംഗങ്ങളും ത്രെഡുകളും ഈ പുസ്തകത്തിൽ വന്നുപോകുന്നു. ദേജാവൂ കൊണ്ട് വായനക്കാരൻ പൊറുതിമുട്ടും. മുല (പ്രൈവറ്റ് സർക്കിളിൽ മുലകാമി എന്നാണ് ഞങ്ങൾ ഇയാളെ വിളിയ്ക്കാറ്), ഇയർലോബ്സ്, ക്ലാസിക്കൽ സംഗീതം, അപ്രത്യക്ഷയാകുന്ന സ്ത്രീ, കിണർ, പ്രേതസാന്നിധ്യം തുടങ്ങി എല്ലാ മുറകാമി ട്രോപ്പുകളും ഇതിലുണ്ട്. വണ്ടർ ലാൻഡിലാണ് ആദ്യമായി കിണർ ഒരു പ്രധാന ആശയമായി വരുന്നത് – കിണറും തുരങ്കവും പിന്നെ ഒരു വിധം എല്ലാ വിധ നോവലുകളിലും ഉണ്ട്(കിണർ ആദ്യ നോവലിലും(റാറ്റ് സീരീസ്), കാഫ്കയിലും, വൈൻഡ് അപ്പിലും, കമന്ററ്റൊറിയിലും എല്ലാം വരുന്നുണ്ട്). അതേ വാൾഡ് സിറ്റിയും, കിണറും എല്ലാം ഇതേ നോവലിലും ആവർത്തിയ് ക്കുന്നു. സ്വപ്നലേഖനം നടത്തുന്ന ഒരുത്തനായി തന്റെ മറുലോകത്തെ കാമിനിയെ കാണാൻ നായകൻ പോവുകയാണ്. ഈ ലോകത്തിൽ അവൾക്ക് അയാളെ ഓർമ്മയില്ല. വണ്ടർലാൻഡിൽ പ്രവേശിയ്ക്കുന്ന ആളുകൾ നിഴലുകളെ സറണ്ടർ ചെയ്യണം, അവ ഏകാന്തതയിൽ നശിച്ചുപോകും. ഈ ആശയവും ഇവിടെ ആവർത്തിയ്ക്കുന്നു. കഥയിലെ ട്വിസ്റ്റ് നായകൻ പുറത്തു വരുന്നതും അയാൾ പറയുന്ന കഥ കേട്ട് മറ്റൊരാൾ ആ ലോകത്ത് പ്രവേശിയ്ക്കുന്നതുമാണ്. കാമിയെ വായിച്ചിട്ടുള്ളവർക്ക് മടുപ്പുണ്ടാക്കുന്ന വിധത്തിലാണ് ഈ നോവൽ പ്രെസെന്റ് ചെയ്തിരിയ്ക്കുന്നത്. പക്ഷെ എഴുപതു കഴിഞ്ഞ താരശരീരങ്ങളെപ്പറ്റി ഒബ് സെസ്സ് ചെയ്യുന്ന ഈ കാലത്ത് ഇതൊന്നും ഒരു പുതുമയായി നമ്മുടെ നാട്ടിലാർക്കും തോന്നാനിടയില്ല. 

                 

കുറച്ചു ഗ്രാഫിക് ആയ രണ്ടു ഓട്ടോ ഫിക്ഷൻ പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരനാണ് Garth Greenwell, സ്റ്റോറിടെല്ലിൽ ഈ രണ്ടു പുസ്തകങ്ങളും ഉണ്ടായിരുന്നു. അയാളുടെ കൊറോണക്കാലത്തെ അസുഖത്തെപ്പറ്റിയുള്ള വിവരണമാണ് Small Rain എന്ന പുതിയ പുസ്തകം. അതും ഞാൻ ഓഡിയോയിൽ കേട്ട് കഴിയാനായി, മറ്റേ രണ്ടെണ്ണത്തെപ്പറ്റി ഞാൻ എഴുതിയിട്ടുണ്ടോ എന്നോർമ്മയില്ല. 

 

ടിം വിന്റന്റെ Juice എന്ന ഡിസ്റ്റോപിയൻ നോവൽ അതിനിടെ വായിച്ചിരുന്നു. മികച്ച വേൾഡ് ക്രീയേഷൻ ആണ് ഈ നോവലിൽ. ഒരു ലിറ്റററി എഴുത്തുകാരനായ വിന്റൻ ജോൻറയിൽ എഴുതുന്നത് കൗതുകത്തോടെയാണ് വായിച്ചത് – ഇതുപോലുള്ള (ക്രൈം) പശ്ചാത്തലം അയാളുടെ മുൻ നോവലുകളിൽ ഉണ്ടെങ്കിലും ഇതൊരു ഫുൾ ബ്ലോണ് ജോൻറാ നോവലാണ്. മക്കാർത്തിയുടെ റോഡ് ആണ് ഒബ് വിയസലി ഇവിടെ റെഫെറെൻസ്. അതിപ്പോൾ കാർട്ടറസ്ക്യുവിന്റെ നോവൽ മക്കാർത്തിയുടെ നോവലിനോട് സാമ്യം തോന്നിയ്ക്കുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു (സ്റ്റെല്ല മാരിസ്) എന്നോർക്കുക. നോവലിന്റെ തുടക്കത്തിൽ വരുന്ന ത്രെഡിന്റെ അവസാനമാണ് നോവലിന്റെയും അവസാനം, അത് വർക്ക് ആവാഞ്ഞത് നോവലിന്റെ രസം കെടുത്തുന്നതായി. അതാണ് ഈ നോവലിന്റെ ന്യൂനത.  

2 thoughts on “Recent Reads”

  1. പേരറിയാത്ത

    മുലകാമി പോലെ വിളിക്കാവുന്ന എഴുത്തുകാരനാണ് കവാബത്ത, സ്നോ കൺട്രി , സൗണ്ട് ഓഫ് മൗണ്ടൈൻ കുറെയുണ്ട് വിവരണങ്ങൾ.

  2. പേരറിയാത്ത

    മുലകാമി പോലെ വിളിക്കാവുന്ന എഴുത്തുകാരനാണ് കവാബത്ത, സ്നോ കൺട്രി , സൗണ്ട് ഓഫ് മൗണ്ടൈൻ കുറെയുണ്ട് വിവരണങ്ങൾ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top