Booker2020

കുറിപ്പുകള്‍

ബുക്കർ ഷോർട്ട് ലിസ്റ്റ്

ഹിലരി മാന്റലിനെ ഒഴിവാക്കിയതാണ് ഏറ്റവും കൗതുകകരമായ തീരുമാനം. പുസ്തകം വായിയ്ക്കാത്തതുകൊണ്ട് അധികം പറയുന്നില്ലെങ്കിലും അവരുടെ പുസ്തകത്തിന്റെ നിലവാരം കൊണ്ടല്ല അവരെ ഉൾപ്പെടുത്തിയതെന്ന് പലരും പറഞ്ഞിരുന്നു. ഞാൻ ആദ്യപുസ്തകം വായിച്ചു 25% ആയതേയുള്ളൂ. Diane Cook-ന്റെ The New Wilderness വളരെ മോശം റിവ്യൂകൾ ഉള്ള പുസ്തകമാണ്. Tsitsi Dangarembga യുടെ നോവൽ This Mournable Body സമാനമാണ് – പല ബുക്കർ ലിസ്റ്റുകളും പോലെ മിനിമം താൽപ്പര്യം പോലും ഇവ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്. Avni Doshi -യുടെ […]

കുറിപ്പുകള്‍, റിവ്യൂ

മദ്യചഷകത്തിലെ വണ്ട്

Douglas Stuart-ന്റെ ആദ്യ നോവലാണ് “Shuggie Bain”. ബുക്കർ ലോങ്ങ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ നോവൽ 1980-കളിലെ ഗ്ലാസ്ഗൊയിൽ ജീവിയ്ക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് പറയുന്നത് (Shuggie Bain എന്ന കഥാപാത്രത്തിന്റെ അഞ്ച് വയസ്സുതൊട്ട് പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം) – ഇംഗ്ളീഷുകാരുടെ “ഉരുക്കുവനിത”, മാർഗരറ്റ് താച്ചറുടെ കടുത്ത സ്വകാര്യവത്കരണ പോളിസികൾ കാരണം സ്കോട്ട്ലൻഡിന്റെ വെസ്റ്റേൺ കോസ്റ്റിലെ മൈനുകളും, വ്യവസായ ശാലകളും എല്ലാം തകർന്ന് നൂറുകണക്കിനു കുടുംബങ്ങൾ തൊഴിലില്ലായ്മയിൽ വലയുന്ന സമയമാണ് നോവലിന്റെ പശ്ചാത്തലം. ഷഗ്

, , , ,
കുറിപ്പുകള്‍

Booker Prize 2020

ബുക്കർ longlist ആണ് താഴെ. കുറച്ചു അത്ഭുതപ്പെടുത്തുന്ന ലിസ്റ്റാണ്. പല പുസ്തകങ്ങളും ഇറങ്ങിയിട്ടില്ല. അഞ്ചോ ആറോ പുസ്തകങ്ങൾ ആദ്യ നോവലുകളാണ്. Hilary Mantel-ന്റെ നോവൽ എന്റെ കൈവശമുണ്ട്. സീരീസിലെ ആദ്യപുസ്തകം വായിച്ചു തീർന്നിട്ടില്ല അതുകൊണ്ട് അടുത്തകാലത്തൊന്നും ഇത് വായിയ്ക്കാൻ സാധ്യതയില്ല. Colum McCann എനിയ്ക്കിഷ്ടമുള്ള എഴുത്തുകാരനാണ്. ഈ നോവൽ, Apeirogon, നല്ല പേരെടുത്തിട്ടുണ്ട് ഇപ്പോൾത്തന്നെ. കയ്യിലുണ്ട്, പക്ഷെ വായന എപ്പോഴുണ്ടാകും എന്ന് തിട്ടമില്ല. C Pam Zhang എഴുതിയ How Much of These Hills Is

കുറിപ്പുകള്‍

Booker Shortlist 2020

ഞാനും ബുക്കറും തമ്മിൽ വലിയ സ്‌നേഹത്തിലൊന്നുമല്ല. കഴിഞ്ഞ വർഷത്തെ വിന്നർ The Testamentsചവറായിരുന്നു, വെറും മാർക്കറ്റ് ഗിമ്മിക് ആയിരുന്നു ആ തല്ലിപ്പൊളി നോവൽ. Girl, Woman, Other വായിച്ചിടത്തോളം നന്നായി തോന്നുകയും ഞാൻ അത് ജയിയ്ക്കുമെന്നു പ്രവചിയ്ക്കുകയും ചെയ്തിരുന്നു – പുസ്തകം പിന്നീട് ഒരിയ്ക്കലും വായിയ്ക്കുകയുണ്ടായില്ലെങ്കിലും. 2018-ലാകട്ടെ Milkman അർഹിയ്ക്കുന്ന വിജയമായിരുന്നു, എന്നാൽ അത് മഹത്തായ ഒരു നോവലൊന്നുമല്ല. ചുരുക്കിപ്പറഞ്ഞാൽ 1997-ൽ റോയിയ്ക്കുശേഷം Coetzee, Hilary Mantel, John Banville (അയാളുടെ ആ നോവൽ മാത്രമേ വായിച്ചതിൽ

, , , , , , ,
Scroll to Top