പൊറ്റാൾ നോവൽ സീരീസിലെ ഒന്നും രണ്ടും പുസ്തകങ്ങളുടെ പ്രിന്റ് കോപ്പികൾ വിൽപ്പനയ്ക്ക്
പൊറ്റാൾ നോവൽ സീരീസിലെ ഒന്നും രണ്ടും പുസ്തകങ്ങളുടെ പ്രിന്റ് (പേപ്പർ ബാക്ക്) കോപ്പികൾ പ്രതീഷിന്റെ “ബുക്ക്മാനിയ” വഴി വിൽപ്പനയ്ക്കെത്തുകയാണ്. പോസ്റ്ററിലെ നമ്പറിൽ (അല്ലെങ്കിൽ ഇൻസ്റ്റാ, എഫ്ബി) പ്രതീഷിനെ കോൺടാക്റ്റ് ചെയ്തു കഴിഞ്ഞാൽ പുസ്തകങ്ങൾ കിട്ടും. തൊണ്ണൂറുകളുടെ അന്ത്യത്തിൽ കേരളത്തിലെ ഒരു ഉൾനാട്ടിൽ യുവത്വത്തിലേയ്ക്ക് കാലൂന്നുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതമാണ് ഈ നോവൽ സീരീസിൽ. വലിയ രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങളുടെ കാലത്ത് ജീവിയ്ക്കുന്നതിന്റെ എല്ലാ സംഘർഷങ്ങളും സന്തോഷസന്താപങ്ങളും ഏറ്റുവാങ്ങുകയും, അവയോടു തങ്ങളാൽ കഴിയും പ്രതികരിയ്ക്കുകയോ സമരസപ്പെടുകയോ, അതിന്റെ […]