പലവക

പലവക

Midyear Book Freakout Tag 2021

Prompts: The Questions: 1. Best book you’ve read so far in 2021. Stoner by John Williams (1965), ഒരു സാധാരണ ജീവിതത്തിന്റെ കഥ. ജീവിതം മുഴുവൻ underdog കഴിയുന്ന ഒരാൾ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ അയാൾക്ക് എന്താണ് തോന്നുക? അയാളുടെ ജീവിതത്തിന്റെ ഒരു സമ്മറി പറഞ്ഞുകൊണ്ടാണ് നോവൽ തുടങ്ങുന്നത് തന്നെ. പിന്നെ അയാളുടെ monotonous ജീവിതം വിവരിയ്ക്കപ്പെടുന്നു. അതിൽ നിന്ന് ജോൺ വില്യംസ് ഒരു മാസ്റ്റർപീസ് നിർമ്മിയ്ക്കുന്നു. വളരെ സമയമെടുത്ത് സാവധാനം വായിച്ച […]

പലവക

വായനാ ലിങ്കുകൾ

1. Karl Ove ­Knausgaard’s ‘My Struggle: Book 4’-നേപ്പറ്റി Jeffrey Eugenides എഴുതിയ പ്രശസ്ത ലേഖനം. “Other writers invent; Knausgaard remembers” എന്ന ലേഖകന്റെ പ്രസ്താവന Knausgaard-ന് ആപ്റ്റ് ആയുള്ള ഇൻട്രോ ആയിരുന്നു. അയാളുടെ എഴുത്തു ടെക്നിക്കിനെ ഗിമ്മിക്കോ കഠിനപദങ്ങളോ ഇല്ലാതെ വിലയിരുത്തിയ എഴുത്ത്. മലയാളത്തിലെ ഭീരുക്കളായ നിരൂപക വേഷധാരികൾക്കു ഇന്നും തൊടാൻ ധൈര്യമില്ലാത്ത, സമകാലീകരിൽ ബുദ്ധികൊണ്ട് തിളങ്ങുന്ന, തുല്യതയില്ലാത്ത എഴുത്തുകാരൻ, Knausgaard – അയാളുടെ In the Land of the Cyclops

പലവക

The Boujee Reader Tag.

Questions: 1. What is your average monthly budget for books? നോ ബജറ്റ്. ആവശ്യമുള്ള പുസ്തകങ്ങളാണ് വാങ്ങാറുള്ളത്. വാങ്ങിക്കൂട്ടിയിട്ട് എന്തിനാണ്? ഡിസിയും എംബിയും ഒക്കെ ഇറക്കുന്ന എല്ലാ പുസ്തകവും വാങ്ങുന്ന (അയച്ചുകൊടുക്കുകയാണ്) ഒരാളെ ഞാനറിയും. അതിൽ മുക്കാലും ചവറാണ് – എന്റെ പണം അങ്ങനെ കളയാനുള്ളതല്ല. യമയുടെ, മിനി പിസിയുടെ കളക്ഷനൊക്കെ വാങ്ങുന്നവന് തലയ്ക്ക് ഓളമാണെന്നാണ് ഞാൻ വിചാരിയ്ക്കുക. 2. What’s the most you’ve ever spent in a bookstore? കഴിഞ്ഞ

പലവക

The Last 10 Books Tag

Questions: 1) The last book you didn’t finish? മരിയ വെറും മരിയ (സന്ധ്യാമേരി) – തീരെ താൽപ്പര്യം തോന്നിച്ചില്ല. മലയാളസാഹിത്യം ഇഷ്ടപ്പെടാൻ നിബന്ധനകൾ ഏറെ വയ്ക്കുന്നതുകൊണ്ടാകാം, അല്ലെങ്കിൽ ചില ഓൺലൈൻ നിരൂപകർ റെക്കമെന്റ് ചെയ്ത ലിസ്റ്റിൽ ഉള്ളതുകൊണ്ടാകാം – നോക്കിയപ്പോൾ ഒരുത്തൻ ഏറെ പാടിപ്പുകഴ്ത്തിയതാണ് എന്നും കണ്ടു. സൊ മറ്റൊരു കണ്ടീഷൻ കൂടി ആയല്ലോ. മണൽ ജീവിതങ്ങൾ – ഇന്ദുഗോപൻ. സുനാമിക്കഥയാണ് എന്ന് കണ്ടപ്പോൾ താഴെ വച്ചു. പിന്നെ വായിയ്ക്കാം. ഈ ദുരന്തസമയത്ത് വേണ്ട

പലവക

അഡിക്ഷൻ റ്റാഗ്

1. What is the longest amount of time you can comfortably go without picking up a book? കഴിഞ്ഞ ആറോ ഏഴോ വർഷത്തിൽ പറയുകയാണെങ്കിൽ ഒരു 14-15 ദിവസം, തുടർച്ചയായി, ഒരു യാത്രയിലായിരുന്നപ്പോൾ. അതല്ലാതെ പുസ്തകം തൊടാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ആ യാത്രയിൽപ്പോലും ഓർത്തുകൊണ്ടിരുന്നത് പുസ്തകങ്ങളെപ്പറ്റിയായിരുന്നു. യാത്രയിൽ ഒപ്പമുള്ള ആളോടും അയാളുടെ പാതിരിയായ സുഹൃത്തിനോടും സംസാരിച്ചതും അധികവും പുസ്തകങ്ങളെപ്പറ്റിയായിരുന്നു. എന്റെ ബുദ്ധിയ്ക്ക് വഴങ്ങുന്ന ഒരേയൊരു സംഗതി അതാണ്. 2.

പലവക

മറ്റൊരു ബുക്ക് റ്റാഗ്

1. What book did everyone love but you only liked? വിനോയ് തോമസിന്റെ “പുറ്റ്”. കഥാപാത്രങ്ങൾ ശരിയല്ലെങ്കിൽ എനിയ്ക്ക് വായന ശരിയാകില്ല. മലയാളത്തിലെ സൊ കോൾഡ് “വ്യത്യസ്തത” എന്താണെന്ന് എനിയ്ക്കിപ്പോഴും മനസ്സിലായിട്ടില്ല. സാധാരണമല്ലാത്ത എന്ത് കണ്ടാലും പ്രശംസയുടെ പെരുമഴയാണ്. വിനോയ് എഴുതാനറിയുന്ന ആളായതുകൊണ്ടു മാത്രമാണ് ഈ നോവൽ രക്ഷപ്പെട്ടത് എന്നാവർത്തിയ്ക്കുന്നു. നൊറോണയാണ് ഇത് പോലെ മറ്റൊരു എഴുത്തുകാരൻ. എനിയ്ക്ക് അസഹനീയമാണ് അയാളുടെ കഥകൾ, അയാൾക്ക് പൊട്ടൻഷ്യൽ ഉണ്ട് ബട്ട് ഹി ഈസ് എ ബാഡ്

പലവക

സ്‌പോയ്‌ലർ റ്റാഗ്.

1) What do you consider a Spoiler? ക്രൈം ഫിക്ഷനല്ലാത്ത (അഥവാ Genre fiction അല്ലാത്ത) ഒന്നിൽ സ്പോയ്ലർ ഉണ്ടാവുമോ എന്നാണ് ഞാൻ ആലോചിയ്ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുസ്തകത്തിനും അങ്ങനെ ഒന്നില്ല എന്ന് തോന്നുന്നു. മീശയോ, സൂസന്നയോ, ചാവുനിലമോ വായിയ്ക്കുമ്പോൾ കഥ എങ്ങനെ അവസാനിയ്ക്കും എന്നത് എന്നെ അലട്ടിയതേ ഇല്ല. ആ നോവലുകളിൽ ശ്രദ്ധ പതിയേണ്ട മറ്റു പലതും ഉണ്ടെന്നതാണ് കാരണം. ഏതൊരു ഭാഷയിലും ഒരു ക്‌ളാസിക് നോവലിനും സ്പോയ്ലർ ഉണ്ടാവാൻ വഴിയില്ല, അല്ലെങ്കിൽ

പലവക

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 2

എന്നാലും മലയാളത്തെ പുച്ഛമല്ലേ? ഇതിനു മുന്നേയുള്ള പോസ്റ്റിലെ അവസാന ഉത്തരം നോക്കുക. വിദേശനോവലുകളെപ്പറ്റി പറയുമ്പോൾ നമ്മൾ ഓരോ നാട്ടിൽ നിന്നും പബ്ലിഷർമാർ ഫിൽറ്റർ ചെയ്തെടുത്ത നോവലുകളെപ്പറ്റിയാണ് പറയുന്നത്. കേരളത്തിൽ അങ്ങനെയൊരു ഫിൽറ്ററിങ് ഇല്ല. ഇവിടെ വരുന്ന എല്ലാ പുസ്തകങ്ങളും നമ്മൾ വായിയ്ക്കുന്നുണ്ട് അഥവാ വായിയ്ക്കണമെങ്കിൽ അവ ലഭ്യമാണ്. നോസ്ഗാർഡിന്റെ ആദ്യനോവൽ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല. അയാളുടെ മറ്റുനോവലുകളെക്കാളും മോശം നോവലായാണ് അത് കണക്കാക്കപ്പെടുന്നത്. മുറകാമിയുടെ ആദ്യ നോവലുകൾ ഇംഗ്ളീഷിൽ വരുന്നതിൽ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല എന്നയാൾ തന്നെ പറഞ്ഞിട്ടുണ്ട്.

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 1

മലയാള സാഹിത്യം ലോകസാഹിത്യമല്ലേ? ലോകത്തെവിടെ ഏതു ഭാഷയിൽ സാഹിത്യമുണ്ടെങ്കിലും അത് ലോകസാഹിത്യമാകുമല്ലോ. ചോദ്യം തന്നെ തെറ്റാണ്. മലയാളത്തിൽ ലോകോത്തര സാഹിത്യം എന്ന് പറയാവുന്ന ഒന്നുമില്ലേ? ലോകോത്തര സാഹിത്യകൃതികളിൽ കാണുന്ന യൂണിവേഴ്‌സാലിറ്റി, ഗഹനമായ ആശയങ്ങൾ, എക്സ്‌പെരിമെന്റസ് തുടങ്ങിയുള്ള സംഗതികൾ മലയാളസാഹിത്യത്തിൽ സാധാരണ കാണാറില്ല. പിന്നെ ഒന്ന്, scale ചെയ്യുന്ന നോവലുകളുടെ അഭാവമാണ്. “കയർ” പോലെ ഒന്നോ രണ്ടെണ്ണം കണ്ടാലായി. എന്നാൽ ബംഗാളിയിൽ അത്തരം അനവധി നോവലുകൾ ഉണ്ട്, അവ മലയാളത്തിൽ പോപ്പുലറുമാണ്. മലയാളത്തിലെ മികച്ച നോവലുകൾ പലതും വ്യക്തി

Scroll to Top