Questions:
1) The last book you didn’t finish?
മരിയ വെറും മരിയ (സന്ധ്യാമേരി) – തീരെ താൽപ്പര്യം തോന്നിച്ചില്ല. മലയാളസാഹിത്യം ഇഷ്ടപ്പെടാൻ നിബന്ധനകൾ ഏറെ വയ്ക്കുന്നതുകൊണ്ടാകാം, അല്ലെങ്കിൽ ചില ഓൺലൈൻ നിരൂപകർ റെക്കമെന്റ് ചെയ്ത ലിസ്റ്റിൽ ഉള്ളതുകൊണ്ടാകാം – നോക്കിയപ്പോൾ ഒരുത്തൻ ഏറെ പാടിപ്പുകഴ്ത്തിയതാണ് എന്നും കണ്ടു. സൊ മറ്റൊരു കണ്ടീഷൻ കൂടി ആയല്ലോ. മണൽ ജീവിതങ്ങൾ – ഇന്ദുഗോപൻ. സുനാമിക്കഥയാണ് എന്ന് കണ്ടപ്പോൾ താഴെ വച്ചു. പിന്നെ വായിയ്ക്കാം. ഈ ദുരന്തസമയത്ത് വേണ്ട എന്ന് വച്ചു.
2) The last book you re-read?
മുറകാമി റീ-റീഡ് ചെയ്യുകയാണ്. അവസാനം തീർത്തത് കാഫ്ക ഓൺ ദി ഷോർ, പണ്ട് ഒരു സ്റ്റാർ ആയിരുന്നു. ഇപ്പോൾ മൂന്നാക്കി (ഞാൻ പോകെപ്പോകെ സോഫ്റ്റ് ആവുകയാണെന്നു തോന്നുന്നു). എന്നാലും മുറകാമി എഴുതിയതിൽ ഏറ്റവും ലേസി വർക്ക്. നകാറ്റായുടെ കഥ വരുന്ന ഭാഗം എഴുതി പൂർത്തിയാക്കിയിട്ടില്ല എന്നത് ഇപ്പോഴും തോന്നി. ആൻഡ് ദോസ് സെക്സ് വിത്ത് മൈനർ മൊമെന്റ്‌സ് – ഓക്കാനം വരും. മുറകാമിയെപ്പറ്റി കൂടുതലായി പിന്നാലെ.
3) The last book you bought?
ഇൻ ദി ലാൻഡ് ഓഫ് സൈക്ലോപ്സ് – ക്‌നോസ്ഗാഡ്. നിക്കോട്ടിൻ – ഗ്രഗർ ഹൻസ്.
4) The last book you said you read but didn’t?
അത് ഞാനല്ല. പക്ഷെ അങ്ങനെയുള്ള ചില നിരൂപക പ്രതിഭകളെ വേണമെങ്കിൽ ചൂണ്ടിക്കാണിയ്ക്കാം. Eco സ്വന്തം ലൈബ്രറിയിൽ താൻ വായിച്ചതിനേക്കാൾ വായിയ്ക്കാത്ത പുസ്തകങ്ങളാണ് (സ്വാഭാവികമായും) കൂടുതൽ എന്ന് പറഞ്ഞതിനെ, താൻ പുസ്തകം വായിയ്ക്കാത്തതിനെ ന്യായീകരിയ്ക്കാൻ ഉപയോഗിച്ച അതിലൊരുത്തന്റെ പോസ്റ്റ് ഷെയർ ചെയ്തു വന്നിരുന്നു, എന്തൊക്കെ തരം ആളുകളാണ് കേരളത്തിൽ.
5) The last book you wrote in the margins of?
നോ. പത്താം ക്‌ളാസ്സിലെ കെമിസ്ട്രി പുസ്തകം സാഹിത്യമായി കാണാമെങ്കിൽ…
6) The last book you had signed?
എന്റെ നോവൽ ഒരാൾക്ക് അയച്ചുകൊടുത്തതിൽ. അല്ലാതെ, നോ.
7) The last book you lost?
നോ. ഒരാൾക്ക് വായിയ്ക്കാൻ കൊടുത്ത ഒരു പുസ്തകത്തെപ്പറ്റി വിവരമൊന്നുമില്ല. അത് വേണമെങ്കിൽ അങ്ങനെ കാണാം – Knowledge of Hell – Antonio Lobo Antunes.
8) The last book you had to replace?
The Gospel According to Jesus Christ, സരമാഗോ, 2020 ആദ്യത്തിൽ, കോവിഡിനു മുന്നെ. പിന്നെ, ഇതിന്റെ പിന്നാലെ നടക്കുന്നത് ഒരു ചൊറയാണ്. സൊ പല്ലു കടിച്ചു പിടിച്ചു ഞാൻ മുന്നോട്ടു പോകും.
9) The last book you had an argument over?
നോ, ആരോട് ആർഗ്യു ചെയ്യാൻ? അഭിപ്രായ വ്യത്യാസങ്ങളുണ്ട്, മിയ്ക്കവാറും ചാറ്റിൽ. അതിൽ ലേറ്റസ്റ്റ്, ബുക്കർ ലിസ്റ്റിലെ മെമ്മറി എന്ന പുസ്തകത്തെപ്പറ്റിയാണ്. ഇത്തവണ ബുക്കറിലെ ഒരു പുസ്തകം പോലും 5 stars അല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിയ്ക്കുന്നു. ചിലത് ചവറും ആണ്. മലയാളം ഓൺലൈനിൽ ചിലർക്ക് ഏതെങ്കിലും അവാർഡിന് ഒരു പുസ്തകം സെലെക്റ്റ് ആയാൽ പിന്നെ ഭയങ്കര ബഹുമാനമാണ് – പിന്നെയവർ ഏതു ചവറിനെയും ചുമ്മാ പൊക്കിയടിയ്ക്കും. പൊതുവെ മാർക്കറ്റിംഗ് ഗിമ്മിക് ആണ് മിയ്ക്കവാറും അവാർഡുകൾ മിയ്ക്കവാറും അറിയാത്തവരാകും എന്ന് കരുതാനേ നമുക്ക് പറ്റുകയുള്ളൂ.
10) The last book you couldn’t get hold of?
ഇൻ ദി ലാൻഡ് ഓഫ് സൈക്ലോപ്സ് – ക്‌നോസ്ഗാഡ് – ചിത്രങ്ങളുള്ള എഡിഷൻ. ഇപ്പൊ മാർക്കറ്റിലുള്ളതിൽ അവയില്ല, എന്തൊരു വഞ്ചനയാണ് എന്നറിയണമെങ്കിൽ എഴുത്തുകാരൻ ഈ ചിത്രങ്ങളെപ്പറ്റിയാണ് പലപ്പോഴും എഴുതുന്നത് എന്ന് മനസിലാക്കുക. അതുമാത്രമല്ല, നോർവീജിയൻ എഡിഷനിലെ ലേഖനങ്ങളും ഇതും ഒരേ സംഗതിയല്ല – ചിലതുമാത്രമാണ് ഇതിലുള്ളത്. ബാക്കിയുള്ളവ നമ്മൾ പല സ്ഥലത്തു വായിച്ചതാണ് (പാരീസ് റിവ്യൂ etc.). പെൻഗ്വിനും Simon & Schuster -ഉം മെർജ് ആയതോടെ ഇമ്മാതിരി തെമ്മാടിത്തങ്ങൾ ഇനിയും കൂടും. ആമസോണും ഇവരെല്ലാവരും കൂടി എഴുത്തുകാരെ പെരുവഴിയിലാക്കും, വായനക്കാരെയും.