Questions:
1. What is your average monthly budget for books?
നോ ബജറ്റ്. ആവശ്യമുള്ള പുസ്തകങ്ങളാണ് വാങ്ങാറുള്ളത്. വാങ്ങിക്കൂട്ടിയിട്ട് എന്തിനാണ്? ഡിസിയും എംബിയും ഒക്കെ ഇറക്കുന്ന എല്ലാ പുസ്തകവും വാങ്ങുന്ന (അയച്ചുകൊടുക്കുകയാണ്) ഒരാളെ ഞാനറിയും. അതിൽ മുക്കാലും ചവറാണ് – എന്റെ പണം അങ്ങനെ കളയാനുള്ളതല്ല. യമയുടെ, മിനി പിസിയുടെ കളക്ഷനൊക്കെ വാങ്ങുന്നവന് തലയ്ക്ക് ഓളമാണെന്നാണ് ഞാൻ വിചാരിയ്ക്കുക.
2. What’s the most you’ve ever spent in a bookstore?
കഴിഞ്ഞ വർഷം അവസാനം ഒരു മാസത്തിൽ 3825/-. അത്ര പ്രധാനപ്പെട്ട പുസ്തകങ്ങളായിരുന്നു.
3. Are you willing to pay full price for a new release, or will you wait until you have a coupon or there’s a sale?
പാമുക്ക്, ക്നോസ്ഗാർഡ് തുടങ്ങിയവരുടെ പുസ്തകങ്ങൾ നേരെ വാങ്ങിയിട്ടുണ്ട്. അല്ലാത്തത് കാത്തിരിയ്ക്കും (റോയിയുടെ ആസാദി വാങ്ങി എന്റെ കാശുപോയി). ഇപ്പോഴാണെങ്കിൽ ഓഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കും. എന്നിട്ടേ പ്രിന്റ് വാങ്ങൂ. ജോർജ് സോണ്ടേഴ്സിന്റെ(George Saunders) “A Swim in a Pond in the Rain”, ഓഡിയോ കേട്ടിട്ടും, പ്രിന്റ് വാങ്ങി. അയാളുടെ എനിയ്ക്കിഷ്ടമായ ഏക പുസ്തകവുമാണ്.
4. Would you buy one new book or several less expensive used copies?
യൂസ്ഡ് കോപ്പീസ്. പുതിയത് വാങ്ങണമെങ്കിൽ ടോപ് എഴുത്തുകാരായിരിയ്ക്കണം, അല്ലെങ്കിൽ അത്ര നല്ല അഭിപ്രായം വന്നിട്ടുണ്ടാകണം. അതല്ലെങ്കിൽ അത്ര ആവേശത്തിൽ വായിച്ചുകൊണ്ടിരിയ്ക്കുന്ന സീരീസ് – യാൻ ഫോസെ (Jon Fosse ) യുടെ Other സീരീസ്, ഉദാഹരണത്തിന്.
5. What do you think is a reasonable price for a new hardback book? A paperback? An ebook?
350-400, അതിൽ കൂടുതൽ അഞ്ചു പൈസ ഞാൻ ഇന്ത്യൻ എഡിഷന് കൊടുക്കില്ല. ഇബുക്ക് 200 ആണ് എന്റെ ലിമിറ്റ്. എനിയ്ക്ക് ഡിസ്‌കൗണ്ട് തരുന്ന സ്ഥലങ്ങളിൽ നിന്ന് വാങ്ങും. അല്ലെങ്കിൽ സെക്കന്റ് ഹാൻഡ്.
6. Is a signed book worth more to you? How about a first edition?
രണ്ടിനും അത്ര ഫാസിനേഷനൊന്നും ഇല്ല. ഒരു സുഹൃത്ത് രണ്ടു വർഷം മുന്നേ ലണ്ടനിൽ നിന്ന് ഒരെഴുത്തുകാരന്റെ ഒപ്പിട്ട കോപ്പി എത്തിച്ചു തന്നു – അതയാളുടെ ഏറ്റവും തല്ലിപ്പൊളി എഴുത്തായിരുന്നു.ഇന്ത്യൻ ഓതേഴ്സിന്റെ ഒപ്പിന് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിലയുമില്ല.
എന്റെ കൈ മുത്തിക്കൊള്ളൂ എന്നാണ് ഒരു സുഹൃത്തിന്റെ സ്ത്രീ സുഹൃത്തിനോട് മലയാളത്തിലെ ഏക ലോകസാഹിത്യകാരൻ പറഞ്ഞത് – ഒപ്പു വാങ്ങാൻ ചെന്നപ്പോൾ. ആ സ്ത്രീരത്നം മാന്യ ആയതുകൊണ്ട് ചെപ്പക്കുറ്റിയ്ക്ക് അടിച്ചില്ല.
7. What is your most valuable book (sentimental or actual value)?
ഐ ഹാവ് നോ സെന്റിമെന്റ്സ്, ഉപയോഗക്ഷമതയാണ് എന്റെ വാല്യൂ – അത് ബുദ്ധിപരമാണ്, പലർക്കും അത് പലപോലെയായിരിയ്ക്കും. Antunes-ന്റെയും, Kazantzakis-ന്റെയും കിട്ടാനില്ലാത്ത ഒന്നുരണ്ട് പുസ്തകങ്ങളുടെ പഴയ കോപ്പികൾ എന്റെ കയ്യിലുണ്ട്. Abebooks-ൽ നിന്ന് വരുത്തിച്ചത്. ആ പുസ്തകങ്ങൾ പോയാൽ ഞാൻ നിരാശനായേയ്ക്കും, പക്ഷെ എന്നെ ദുഖിപ്പിയ്ക്ക്കുക ആ പുസ്തകത്തിലെ ഇഷ്ടഭാഗം ഒരിയ്ക്കൽ കൂടി വായിയ്ക്കാൻ കഴിയില്ലല്ലോ എന്നതാകും ( കൂടെ അതെത്തിയ്ക്കാൻ മിനക്കെട്ട സുഹൃത്തിനെയും, അതിൽ നിന്ന് മിസ്സായ പുസ്തകം അതിസാഹസികമായി കണ്ടെത്തിയ അവന്റെ എക്‌സിനേയും ഓർക്കും). മൂന്നുവർഷം മുന്നത്തെ വെള്ളപ്പൊക്കത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച (വലുതല്ല), പുസ്തക കളക്ഷനുകളിലൊന്ന് നഷ്‌ടമായ സുഹൃത്തിന്റെ ദുഃഖവും എനിയ്ക്കോർമ്മ വരുന്നു. ആ കളക്ഷൻ പുനര്നിര്മ്മിയ്ക്കുക എളുപ്പമല്ല – കാരണം പണം കൊണ്ടല്ല അതുണ്ടാക്കിയെടുത്തത്, ഒരു തരം നിർബന്ധിത Taste കൊണ്ടാണ്. യാത്രകൾ, അന്വേഷണങ്ങൾ – അതാവർത്തിയ്ക്കാനുള്ള യൗവ്വനമുണ്ടാവുക എന്നതാണ് മറ്റൊരു കാര്യം.
8. Will you pay more for a cover edition you like better?
നോ. പിന്നെയും പിന്നെയും എടുത്തു നോക്കും. വാങ്ങില്ല.
9. What physical characters does a good quality book have?
നല്ല കവർ. സമുദ്രശിലപോലെ അഞ്ചു കവറും ഉള്ളിൽ ചവറും ആയിട്ടെന്തു കാര്യം? പിന്നെ ക്വാളിറ്റി പേജുകൾ. വായിയ്ക്കാൻ വലിപ്പമുള്ള ഫോണ്ട്. നല്ല കണ്ടെന്റ്.
10. If you won the lottery, what bookish things would you do with the money?
ഒന്നും ചെയ്യില്ല. മാസം ഇപ്പോൾ വാങ്ങുന്ന പോലെ തന്നെ പുസ്തകങ്ങൾ വാങ്ങും, ഒരു പക്ഷെ അൽപ്പം കൂടെ സമാധാനത്തോടെ. വായിയ്ക്കാവുന്ന അത്രയും. നല്ല നാലു ഷെൽഫുണ്ടാക്കും. ബാക്കി പണം ബാങ്കിലിടും.
BONUS: Give us an image (actual or mental) of your dream home library
വീഡിയൊ ഇടാം.