കുഞ്ഞാമൻ
കുഞ്ഞാമന് ഇപ്പോഴത്തെ പല ദളിത് ബുജികൾക്കും പറയാനില്ലാത്ത തിക്താനുഭവങ്ങളുടെ ഒരു ഭൂതകാലമുണ്ട്. അതാണ് അയാളെ വ്യത്യസ്തനാക്കുന്നത്. “എതിര്” എന്ന പുസ്തകത്തിലെ പല നിലപാടുകാടുകളോടും ആശയങ്ങളോടും എനിയ്ക്ക് വിയോജിപ്പുകൾ ഉണ്ടായിരിയ്ക്കേ തന്നെ, അയാളുടെ അനുഭവങ്ങൾ എന്റെ “എതിരുകളെ” നിസ്സാരവൽക്കരിയ്ക്കുന്നു എന്ന് നിസ്സംശയം പറയാം. അല്ലെങ്കിലും ഒരു ദളിതന്റെ അനുഭവത്തിനു മാർക്കിടാൻ അ-ദളിതന് കഴിയില്ല തന്നെ. കൂട്ടത്തിൽ അയാൾ സ്വയംഹത്യ ചെയ്തതാണെന്ന ശ്രുതി കൂടി വന്നതോടെ ഒരു തരം അപ്രോപ്രിയേഷനും സാധ്യമാകാത്ത വിധം ആ മനുഷ്യൻ ഉയർന്നു നിൽക്കുന്നു എന്ന് […]