കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ പികെ രാജശേഖരൻ സന്തോഷ് കുമാറിന്റെ കഥകളെപ്പറ്റി നടത്തിയ ചർച്ചയിൽ സന്തോഷിന്റെ ചില കഥകളെ പരാമർശിയ്ക്കാത്തത് ഫെയ്സ് ബുക്ക് നിരൂപകർക്ക് പിടിച്ചിട്ടില്ല പോലും. വിജയകുമാർ എന്ന എക്സ് കോളജ് അധ്യാപകൻ ചോദിയ്ക്കുന്നത് പികെ രാജശേഖരൻ ഡിസി/എംബിയുടെ കൂലിയെഴുത്തുകാരനാണോ (പേരൊന്നും എടുത്തുപറഞ്ഞിട്ടില്ല, എപ്പോഴാ പബ്ലിഷ് ചെയ്യാൻ തോന്നുക എന്നറിയില്ലാലോ, എന്നാലും നമുക്കൂഹിയ്ക്കാം) എന്നാണ്. ഇതേ വിജയകുമാർ ഒരു പുസ്തകം പോലും സ്വന്തമായി വായിയ്ക്കാതെ നിരൂപണം നടത്തുന്ന ഒരു ന്യൂജെൻ നിരൂപകനെ പൊക്കിയെടുത്തു നടക്കുന്ന ആളാണ് എന്നതാണ് അതിലെ തമാശ. മലയാളത്തിൽ എല്ലാവരും ബഹുമാനിയ്ക്കുന്ന ഒരു വന്ദ്യവയോധിക വായനക്കാരൻറെ അടുത്ത് നിന്ന് കിട്ടുന്ന നോവലുകളുടെ സമ്മറി തന്റെ സ്ഥിരം ടെംപ്ളേറ്റിൽ വച്ച് കാച്ചുന്നതാണ് മേൽപ്പറഞ്ഞ നിരൂപകന്റെ ഒരു രീതി. അതും അറപ്പിയ്ക്കുന്ന, സംസ്കൃതം കലർത്തിയ മലയാളത്തിൽ. അതിനു വിജയകുമാറിന് പരാതിയില്ല. ഒന്നുമില്ലെങ്കിൽ രാജശേഖരൻ വായിയ്ക്കാത്തതിനെപ്പറ്റി മിണ്ടുന്നില്ല എന്നത് കണ്ടു കൂടെ? ഇതേ അധ്യാപകൻ എന്റെ സുഹൃത്തിനോട് സന്തോഷിന്റെ ജ്ഞാനഭാരം എന്ന അപൊളിറ്റിക്കൽ ആന്റി ഇന്റലെക്ച്വൽ ഡയേറിയയെപ്പറ്റി വിമർശിച്ചതിന് അതൃപ്തി രേഖപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ ആരാണ് ഹേ കൂലി വാങ്ങുന്നത്? മലയാളത്തിൽ സാഹിത്യ രംഗത്തു സോഷ്യൽ മീഡിയ ഉണ്ടാക്കിയ ഒരു ഇന്റലെക്ച്വൽ ഡിവൈഡ് ആണിത് (കൂട്ടത്തിൽ മലയാളത്തിൽ ഏറ്റവും നല്ല കഥകൾ തുടർച്ചയായി കൺസിസ്റ്റന്റായി എഴുതുന്നത് ദേവദാസാണ്, എഴുത്തിൽ ബ്രേക്ക് വന്നതിനു മുന്നേ ഹരീഷും, ബാക്കിയെല്ലാവരും അതിനു പിറകിലേ വരൂ, ദേവന് കോക്കസ് ഇല്ലാത്തത് അയാളുടെ നിർഭാഗ്യം).
പികെ രാജശേഖരന്റെ ചർച്ചയിൽ ആനന്ദിന്റെ നിഴൽ സന്തോഷിന്റെ കഥകളിൽ ഉണ്ടെന്നു ആരോ സൂചിപ്പിച്ചത്രേ. അപ്പോൾ മറ്റൊരു ഓൺലൈൻ നിരൂപകൻ ചോദിയ്ക്കുന്നത് നോർത്ത് ഇന്ത്യൻ പശ്ചാത്തലം വന്നാൽ ആനന്ദ് ആകുമോ എന്നാണ്. ഇതേ മാന്യദേഹം ഷിനിലാൽ എന്ന എഴുത്തുകാരനെ വിശേഷിപ്പിച്ചത് പുതിയ കാലത്തെ ആനന്ദ് എന്നാണ്. ഞാൻ പികെ രാജശേഖരനോട്, ക്ലബ് ഹൗസിൽ ഇതേ പരാമർശം ഉദ്ധരിച്ച്, ഇതേ ചോദ്യം ചോദിച്ചു, നോർത്ത് ഇന്ത്യൻ പശ്ചാത്തലവും, ഹിന്ദി പറയുന്ന പാത്രങ്ങളുമായാൽ ആനന്ദാകുമോ? ഇപ്പോൾ അതേ ആൾ തന്നെ എന്റെ ചോദ്യം സന്തോഷിനെപ്പറ്റി ചോദിയ്ക്കുന്നു. പൊട്ടിച്ചിരിയ്ക്കുക അല്ലാതെ എന്ത് വഴി, വായനക്കാരേ? സന്തോഷ് കഴിഞ്ഞ കുറെ കാലമായി എഴുതുന്ന സാഹിത്യം അയാളുടെ ഇതുവരെയുള്ള എഴുത്തിനെ ഇകഴ്ത്തുന്നതാണ് എന്ന് ഞാൻ ഇവിടെ പല തവണ എഴുതിയിട്ടുണ്ട്. സന്തോഷ് ആനന്ദിനോളം വരുന്ന എഴുത്തുകാരനല്ല. അയാളുടെ അന്ധകാരനഴി പരാജയപ്പെട്ട നോവലാണ്, അയാളുടെ നോവെല്ലകളും അത്ര വിജയമല്ല (വാക്കുകൾ, കുള്ളന്മാരുടെ കഥ വരുന്നവ ഒഴികെ, അവയിൽ തന്നെ പ്രശ്നങ്ങളുണ്ട്). എന്നാൽ അയാളുടെ നാരകത്തിന്റെ ഉപമ തൊട്ടു പിന്നോട്ടുള്ള മിയ്ക്കവാറും എല്ലാ കഥകളും എല്ലാത്തരത്തിലും വിജയിച്ചവയാണ് (അതിൽ തന്നെ നീചവേദം, മാംസം പോലുള്ളവ വിശേഷിച്ചും). ആനന്ദ് കഥയിലും നോവലിലും ലേഖനമെഴുത്തിലും വിജയിച്ച മലയാളം പ്രൊഡ്യൂസ് ചെയ്ത ഏറ്റവും യൂണിവേഴ്സൽ ആയ എഴുത്തുകാരനാണ്, അയാളുമായി താരതമ്യം ചെയ്യാൻ ആരുമില്ല മലയാളത്തിൽ.
In my less charitable moments, it felt as though we’ve reached a point in our culture where the pinnacle of moral rigor in the novel form is an overwhelmed white woman in a major urban center sighing and having a thought about the warming planet or the existence of refugees. This brought to mind a recent spate of novels about white women’s existential malaise in the face of social ills — “Want,” by Lynn Steger Strong; “Drifts,” by Kate Zambreno; “Weather,” by Jenny Offill. There’s an aesthetic gesture cohering with each publication cycle that one need only evoke the tableaux of feeling overwhelmed — via modular narrative, fragments, a loose lyrical style, modernist pyrotechnics or the vaporous disembodied narrator — and move on by describing, I guess, grass growing as a protest. Characters acknowledging their privilege and access to capital has somehow come to be seen as actual class critique in one’s art.
ഇത് ബ്രാൻഡൺ ടെയ്ലർ (ബുക്കർ ലോങ്ലിസ്റ്റ് ചെയ്ത “റിയൽ ലൈഫ്” എന്ന നോവലിന്റെ ഓതർ) സാലി റൂണിയുടെ പുതിയ നോവലിനെപ്പറ്റി ടൈംസിൽ എഴുതിയതിൽ നിന്നുള്ളതാണ്. ഇതാണ് സന്തോഷിന്റേയും മറ്റേ യുവ നിരൂപകന്റെയും ഒക്കെ സമീപകാല എഴുത്തിലെ പ്രധാന പ്രശ്നം – ഈ നിരൂപകൻ ഇപ്പോൾ ക്രൈസിസ് പോൺ എന്ന് വിളിയ്ക്കാവുന്ന തരം ലേഖനങ്ങളാണ് ട്രൂ കോപ്പിയിലും മാധ്യമത്തിലും എല്ലാം എഴുതി വിടുന്നത്. വെസ്റ്റ് ഏഷ്യയിലെ ഇഷ്യൂസ് പൊതുവെ കടന്നു വരുന്ന പുസ്തകങ്ങളെപ്പറ്റി എഴുതുവാനായി ഇഷ്ടൻ ഒരു ടെംപ്ളേറ്റ് ഉണ്ടാക്കി വച്ചിരിയ്ക്കുകയാണ്, പുസ്തകത്തിന്റെ പേരുമാത്രം മാറും, ബാക്കിയെല്ലാം ഒരേ സംഗതി തന്നെ. അഥവാ അന്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളോ, ജനങ്ങളുടെ പ്രയാസങ്ങളോ തൊലിപ്പുറത്തു പോലും സ്പർശിയ്ക്കാതെയുള്ള അപൊളിറ്റിക്കൽ, അപ്പർ കാസ്റ്റ്, അപ്പർ മിഡിൽ ക്ളാസ് ജീവിതമാണ് ഇയാളും മലയാളത്തിലെ മിയ്ക്കവാറും എഴുത്തുകാരും ജീവിയ്ക്കുന്നത്. അവർ “ഇഷ്യൂസി”നെപ്പറ്റി ക്ഷീരബല പരുവത്തിൽ എഴുതിനിറച്ചു ഉടനെ തങ്ങളുടെ സുഭിക്ഷ ജീവിതത്തിലേയ്ക്ക് മടങ്ങും, കാരണം അവർക്കതു സാധ്യമാണ്. വർഗ്ഗീയ ഗ്രൂപ്പുകൾ നടത്തുന്ന വാരികകളിൽ എഴുതുന്നതിലും ഇവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.കാരണം അതും അവരെ ബാധിയ്ക്കുന്ന വിഷയമല്ല, എന്തുകൊണ്ടാണ് നമ്മളൊക്കെ ഇത് ചോദ്യം ചെയ്യുന്നത് എന്നുപോലും അവരിൽ പലർക്കും മനസ്സിലാവുന്നില്ല (മനസ്സിലായിട്ടും തുടരുന്നവരും ഉണ്ട്). ഇതുകൊണ്ടാണ് വ്യാഘ്രവധു വായിച്ചപ്പോൾ എനിയ്ക്കു ചിരി വന്നതും. ഡിയൊപ്പിന്റെ നോവലിനെപ്പറ്റി ഓൺലൈൻ ചർച്ചകളുടെ കാര്യം ഞാൻ മുന്നെയൊരു കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ വായിച്ച ആനീ എർനോയുടെ “എക്സ്റ്റീരിയർ” എന്ന ഡയറിക്കുറിപ്പുകളിൽ, അവരെത്ര നിസാരമായാണ് ഒരു മുദ്രാവാക്യമോ, ടെംപ്ളേറ്റോ കൂടാതെ തന്റെ രാഷ്ട്രീയം പറയുന്നത് എന്ന് സാലി റൂണിയും (മലയാളത്തിലെ എഴുത്തുകാരികളെ മാത്രം വിമർശിയ്ക്കുന്നേ അയ്യോ, എന്നാണല്ലോ പരാതി) ഇവിടെയുള്ള പ്രൊഫസർമാരും അവർ കൊണ്ടുനടക്കുന്ന മലയാളത്തിലെ സൊ കോൾഡ് പൊളിറ്റിക്കൽ എഴുത്തുകാരും ഒന്ന് വായിയ്ക്കണം (ഒരു സൊ കോൾഡ് പൊളിറ്റിക്കൽ നോവൽ സ്റ്റോറിടെല്ലിൽ കേട്ടത് വെറും 15 മിനിറ്റാണ്, എന്തൊരു ചൈൽഡിഷ് പൊളിറ്റിക്സാണ് ഇവനൊക്കെ പഠിച്ചുവച്ചിരിയ്ക്കുന്നത് എന്നാലോചിച്ചു. എന്നാൽ ആനന്ദാവുകയും വേണം). വന്നുവന്ന് മലയാളത്തിലെ രണ്ടാം കിട പുസ്തകങ്ങളെയും എഴുത്തുകാരെയും സഹിയ്ക്കുന്നതു പോരാഞ്ഞു വായനക്കാർ ഇമ്മാതിരി വിഴുപ്പുകളെക്കൂടി പേറണം എന്ന നിലയാണ്. നാട്ടിലുള്ള ഫാസിസം ഒന്നും പോരാഞ്ഞാണ് ഈ പീഡനം.
I really don’t understand the Sallyology industry. She has a fixed template, which is very clear with “Beautiful people.. “. I mean there is nothing wrong with being aggressively average, but I don’t understand the hype/celebration. The writing is deceptively simple, characters are shallow, but then it’s not devoid of delights, she occassionally surprises and is very smart with choosing words . 🙂 That said, I think “beautiful world..” is one of her better written works and I sort of love d the tote bag with the cover art.
If you are familiar with how Indugopan or Benyamin or Meera sells in Malayalam, this is cake walk, its media hype plus the like minded ppl with shallow political standpoint but interested in activism (“Rooney is marxist”, lol), that drive the market for this kind of books(Gopan and PF sells coz of movie connection, both of them haven’t produced anything good in a long time, PF nothing since Chavunilam, to justify this hype ). I gave normal people one star and i couldn’t stand that woman even in the tele-series – so annoying. Its not any different in “Beautiful..” but like u said, she is writing better conversations and Eleen’s backstory in short sharp sentences was brilliant, it even moved me. I am only 15% in so I will reserve my comments, i wanna see where she is going with this one, really.