രിസാലയ്ക്കു വേണ്ടി അജയ് സംസാരിയ്ക്കുന്ന യൂട്യൂബ് വീഡിയോ താഴെ ലിങ്ക് ചെയ്യുന്നു. ഇതിൽ സെർജിയോ പിറ്റോൾ എന്നെ എഴുത്തുകാരനെപ്പറ്റി അജയ് പറയുന്നുണ്ട്. അടുത്ത കാലത്ത് എന്റെ വായനാ സൗഹൃദഗ്രൂപ്പുകളിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേരാണ് ഇത്. റോബർട്ട് ക്രോൾ എന്ന പരിഭാഷകൻ പങ്കെടുത്ത ഒരു പോഡ്‌കാസ്റ്റിൽ നിന്നാണ് ഞാൻ ആദ്യമായി സെർവാന്റിസ് അവാർഡിനെപ്പറ്റി കേൾക്കുന്നത്. നെറ്റിൽ നോക്കിയാൽ കാണാം, നൊബേലിനെക്കാളും പ്രാധാന്യമുള്ള അവാർഡാണ് ഇത്. ലോകസാഹിത്യത്തിലെ അദ്വിതീയരായ പല പ്രതിഭകളും ഈ അവാർഡ് വാങ്ങിയിട്ടുണ്ട്. അതിൽ […]
Bolano
2666 – ഒരു വായനാസഹായി
പുസ്തകത്തിന്റെ നിരൂപണമല്ല ഇത്, വർഷങ്ങളായുള്ള എന്റെ തന്നെ വായനകളും, നിരൂപകരുടെയും മറ്റുള്ളവരുടെയും വായനകളും, എഴുത്തുകാരനെപ്പറ്റിയുള്ള എഴുത്തുകളും, ഈ വിഷയത്തിൽ ഞാൻ കണ്ടിട്ടുള്ള ലെക്ച്ചറുകളും എല്ലാം ചേർന്നുള്ള എന്റെ അനുഭവത്തിനെ ആഴത്തിൽ പുസ്തകം വായിയ്ക്കാൻ താല്പര്യമുള്ളവർക്കായി ഒരു ഗൈഡ് എന്ന നിലയിൽ കുറിപ്പാക്കിയതാണ്. സോഴ് സുകൾ കുറിപ്പിന്റെ അവസാനം കൊടുത്തിട്ടുണ്ട്. സ് പോയ് ലറുകൾ കഴിവതും ഒഴിവാക്കിയിട്ടുണ്ട്, ഇമ്മാതിരി പുസ്തകങ്ങൾ സ്പോയിൽ ചെയ്യാൻ കഴിയും എന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല. ======================================================== ആറുവർഷങ്ങളുടെ ഇടവേളയിലാണ് റൊബെർത്തോ ബൊലാഞ്ഞോയുടെ “2666” ഞാൻ
2666 – ഒരു വായനാസഹായി
ബൊലാഞ്ഞോയുടെ മാസ്റ്റർപീസ് നോവൽ “2666” -നെക്കുറിച്ചു ദീർഘമായ ഒരു കുറിപ്പ് ഇന്നത്തെ ട്രൂകോപ്പി വെബ്‍സൈനിൽ ഉണ്ട്. സബ്സ്ക്രൈബ് ചെയ്യുകയോ, ഇൻഡിവിജ്വൽ കോപ്പി വാങ്ങുകയോ ചെയ്യുന്നവർക്ക് താഴെയുള്ള ലിങ്കിൽ വായിയ്ക്കാവുന്നതാണ്. https://webzine.truecopy.media/node/119
സാവേജ് ഡിറ്റക്റ്റീവ്സ്
ബൊലാഞ്ഞോയുടെ ചെറുനോവലുകൾ പലതും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ വരാൻ സാധ്യതയില്ലാത്തതായി ഞാൻ കാണുന്ന നോവലുകളാണ് സാവെജും, 2666-ഉം (സെബാൾഡ്, ക്‌നോസ്ഗാർഡ് തുടങ്ങിയവർ പിന്നാലെയുണ്ട്). അവയുടെ ഘടന വലിയൊരു കൂട്ടം മലയാളി വായനക്കാർക്ക് താൽപ്പര്യമുണർത്തുന്നവയല്ല എന്നത് തന്നെ പ്രധാന കാരണം. പരിഭാഷയാണെങ്കിൽ പ്രയാസം. ഈ പുസ്തകങ്ങൾ വായിച്ചവരും കുറവായിരിയ്ക്കും. എക്സ്‌പെരിമെന്റൽ ചെറുകഥകളൊക്കെ മലയാളികൾ അംഗീകരിയ്ക്കുമെങ്കിലും അത്തരത്തിലുള്ള നോവലുകളെ മാനിയ്ക്കുന്നത് അപൂർവ്വം(സൂസന്ന ഒഴികെ അത്തരമൊരു നോവൽ വിജയിച്ചിട്ടില്ല, അടുത്തൊന്നും). വായന ഉപരിപ്ലവമാവുകയും നിരൂപകർ എഴുത്തുകാരുടെ കൂലിവേലക്കാരാവുകയും ചെയ്യുമ്പോൾ ബൊലാഞ്ഞോ പോലുള്ളവർ
My Top Writers of the Decade
2011-ൽ എന്റെ വായന വേറെ ഒരു വഴിയ്ക്കു പോയി. യുകെ ആമസോണിൽ നിന്ന് Transtromer-ടെ കവിതകളും, Bolano-യുടെ Romantic Dogs-ഉം വാങ്ങുന്നതോടെയാണത്. രണ്ടു മൂന്ന് വർഷങ്ങൾക്കു മുന്നെ ആദ്യം Ko Un-നെയും, പിന്നെ Yannis Ritsos-നെയും കണ്ടെത്തുന്നത് വരെ ആവർത്തിച്ചു വായിച്ച കവിതകൾ Transtromer-ടെ ആയിരുന്നു. ബൊലാഞ്ഞോയുടെ കവിതകളിൽ നിന്ന് പെട്ടെന്ന് നോവലുകളിലേയ്ക്ക് കടക്കുകയും Savage Detectives, Last Evenings on Earth തുടങ്ങിയ പുസ്തകങ്ങൾ ഏറെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. മുൻ ദശാബ്ദത്തിൽ Orhan Pamuk-നെ
