2011-ൽ എന്റെ വായന വേറെ ഒരു വഴിയ്ക്കു പോയി. യുകെ ആമസോണിൽ നിന്ന് Transtromer-ടെ കവിതകളും, Bolano-യുടെ Romantic Dogs-ഉം വാങ്ങുന്നതോടെയാണത്. രണ്ടു മൂന്ന് വർഷങ്ങൾക്കു മുന്നെ ആദ്യം Ko Un-നെയും, പിന്നെ Yannis Ritsos-നെയും കണ്ടെത്തുന്നത് വരെ ആവർത്തിച്ചു വായിച്ച കവിതകൾ Transtromer-ടെ ആയിരുന്നു. ബൊലാഞ്ഞോയുടെ കവിതകളിൽ നിന്ന് പെട്ടെന്ന് നോവലുകളിലേയ്ക്ക് കടക്കുകയും Savage Detectives, Last Evenings on Earth തുടങ്ങിയ പുസ്തകങ്ങൾ ഏറെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. മുൻ ദശാബ്ദത്തിൽ Orhan Pamuk-നെ വായിയ്ക്കുമ്പോൾ തോന്നിയ പോലെ, ഇതാ എനിയ്ക്കു വേണ്ടപ്പെട്ട ഒരെഴുത്തുകാരൻ എന്ന് Bolano-യുടെ ഓരോ പുസ്തകങ്ങളും തോന്നിച്ചു. ഇന്നും എനിയ്ക്കു പ്രിയപ്പെട്ട അയാളുടെ രണ്ടു പുസ്തകങ്ങൾ മേൽപ്പറഞ്ഞവയാണ്. പാമുക് വായനയിൽ വന്നുകൊണ്ടിരുന്നു – രണ്ടര വർഷമെടുത്തു വായിച്ച Museum of Innocence, പിന്നാലെ വന്ന A Strangeness in My Mind, Naive and Sentimental Novelist, ഒന്നും അയാളോടുള്ള ഇഷ്ടം കുറച്ചില്ല. 2011-ൽ ആദ്യ നോവൽ എഴുതാൻ പദ്ധതിയിടുമ്പോൾ Savage Detectives ആയിരുന്നു മനസ്സിൽ. പിന്നീട് 2015-ൽ A Strangeness in My Mind വായിച്ചപ്പോൾ നോവലിന്റെ ഘടന തീരുമാനമായി. പൊറ്റാൾ സീരീസ് മറ്റൊരു രീതിയിൽ എഴുതുക വയ്യെന്ന് ഉറപ്പായി. എഴുത്തുകാരൻ Joshua Newtonn – ആണ് വായന Naipaul-ലേയ്ക്ക് തിരിയാൻ കാരണം. അങ്ങനെയാണ് Enigma of Arrival വായിയ്ക്കുന്നത്. അതിൽ നിന്ന് പല എഴുത്തുകാർ വഴി WG Sebald-ലെത്തി. അതൊരു revelation ആയിരുന്നു. So intelligent and fresh. ആവേശത്തോടെയാണ് അയാളുടെ നാലു നോവലുകളും വാങ്ങിയതും വായിച്ചതും. അതിനുശേഷം ബാക്കി പുസ്തകങ്ങൾ. പിന്നെയൊരു എഴുത്തുകാരനെ ഇത്ര അന്ധമായി വാങ്ങി വായിച്ചിട്ടുള്ളത് Javier Marias മാത്രമാണ് (വായന കൃത്യമായ തെരെഞ്ഞെടുപ്പുകളോടെയായിത്തീർന്നു എന്നർത്ഥം).
Sebald-ൽ നിന്ന് Teju Cole പോലുള്ളവരിലേയ്ക്ക് എത്തിയെങ്കിലും പിന്നെ Knausgaard ആണ് എന്നെ പൂർണ്ണമായും convince ചെയ്ത ഒരെഴുത്തുകാരൻ. അയാളുടെ എഴുത്തിനോടുള്ള ഭ്രമം, അതിന്റെ അടരുകൾ ഇപ്പോഴും കണ്ടെടുക്കാൻ കഴിയുന്നത് – ഒരു രസമാണ്. Emotional and cerebral at the same time, somehow. പീക്കിൽ എത്തുന്നതിനുമുന്നെ മരിച്ചുപോയി Sebald. Bolano-യും മരിച്ചു. Pamuk-ന്റെ Red-haired Woman was a disaster. Knausgaard വിരസമായ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് എങ്കിലും അയാളുടെ ബെസ്റ്റ് ഇനിയും വരാനിരിയ്ക്കുന്നതേയുള്ളു എന്ന് ഞാൻ കരുതുന്നു. ഈ ലിസ്റ്റിൽ കഴിഞ്ഞ വർഷം അവിചാരിതമായി കയറിവന്ന എഴുത്തുകാരനാണ് Emmanuel Carrere. അയാളുടെ Adversary, Limonov, My Life as a Russian Novel തുടങ്ങിയ നോവലുകൾ, ഒരു പക്ഷെ, കഴിഞ്ഞ രണ്ടു ദശാബ്ദത്തിലെ ഏറ്റവും പ്രധാനപ്പെട്ട നോവലുകളിൽ ഒന്നാണ് എന്ന് ഞാൻ കരുതുന്ന The Kingdom-ത്തോളം വരുമെന്ന് ഞാൻ കരുതുന്നില്ല. എനിയ്ക്കു ഇത്തരം ജേർണലിസ്റ്റിക് എഴുത്തിനോട് കമ്പമുണ്ടെന്നതാണ് നേരെന്നു തോന്നുന്നു. എന്റെ ഫിക്ഷനിൽ ആ ഭാഷയാണ് ഉള്ളതെന്നും. അല്ലാതെ ഒന്ന് എഴുതാൻ എനിയ്ക്കിനി കഴിയില്ലെന്നും. Juan Gabriel Vásquez-നോടുള്ള ഇഷ്ടവും അതായിരിയ്ക്കണം. Gerald Murnane ആണ് കഴിഞ്ഞ വർഷം പെട്ടെന്ന് വായനയിൽ വന്ന പ്രധാന ഒരെഴുത്തുകാരൻ. അതിനു ശേഷം ഓസ്‌ട്രേലിയൻ എഴുത്തുകാരുടെ എണ്ണം കൂടുകയും ചെയ്തു – Favel Parret, Tim Winton തുടങ്ങിയവർ. Murnane കഴിഞ്ഞാൽ Winton ആണ് ഏറ്റവും impressive ആയി തോന്നിയത്. Murnane ഉടനെ എന്റെ ടോപ് ലിസ്റ്റിൽ വരുമെന്ന് കരുതുന്നു. നൊബേൽ നേടുമെന്ന് പലരും കരുതുന്ന Murnane-ന്റെ The Plains, Stream System, Border Districts എന്നിവ നിശ്ചയമായും വായിയ്ക്കേണ്ട പുസ്തകങ്ങളാണ്.
സാധാരണ ആളുകൾ mention ചെയ്യാത്ത രണ്ടു കാറ്റഗറി കൂടിയുണ്ട് എന്റെ വായനയിൽ. അവരെക്കൂടി ഉൾപ്പെടുത്താതെ എന്റെ വായനക്കുറിപ്പുകൾ സത്യസന്ധമാകില്ല. ക്രൈമും, സയൻസ് ഫിക്ഷനും. ആദ്യത്തേത് കഴിഞ്ഞ ദശാബ്ദത്തിൽ ലോകത്തെങ്ങും മനുഷ്യന്റെ മുഖമുദ്രയായി മാറിയ വയലൻസിന്റെ ലോകം. രണ്ടാമത്തേത് ലോകത്ത് വലതുപക്ഷ ആക്രമണത്തിൽ നശിച്ചുകൊണ്ടിരിയ്ക്കുന്ന യുക്തിചിന്തയുടെയും, ഒരു പക്ഷെ മനുഷ്യഭാവനയുടെ peak എന്ന് ഞാൻ കരുതുന്നതുമായ ഒന്നാണത്. Ted Chiang, Cixin Liu തുടങ്ങിയവർ തന്നെ മുന്നിൽ. ഇവരെ വായനയിൽ കൊണ്ടുവന്ന സുഹൃത്തുക്കളെ ഓർക്കുന്നു. Ted Chiang-ന്റെ Story of Your Life and Others, ഈ വർഷം വന്ന Exhalation തുടങ്ങിയ വളരെ മികച്ച ഫിക്ഷൻ വർക്കുകളാണ്. കൂടുതൽ true to science ആയ Cixin Liu-വിന്റെ trilogy, Remembrance of Earth’s Past ഉജ്ജ്വലമാണ്. പരിഭാഷകനായ Ken Liu-വിനെ ഓർക്കാതെ ഈ എഴുത്തുകാരനെപ്പറ്റി എഴുതുക വയ്യ. Jo Nesbo വായനയിൽ വരുന്നത് Leopard വഴിയാണ്, രണ്ടായിരങ്ങളുടെ ആദ്യത്തിൽ Steig Larssen-നെ ഹരത്തോടെ വായിയ്ക്കുന്ന കാലത്ത്. Snowman, Police, Son തുടങ്ങിയവ അയാളുടെ മികച്ച വർക്കുകൾ ആയി ഞാൻ കാണുന്നു.അയാളെ അതിശയിയ്ക്കുന്ന ഒരു മോഡേൺ ക്രൈം എഴുത്തുകാരനില്ല എന്ന് ഞാൻ കരുതുന്നു. Georges Simenon -ന്റെ ക്രൈമും, അല്ലാത്ത ഫിക്ഷണൽ വർക്കുകളും വായിച്ച വർഷങ്ങളുമാണിത്, മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ എന്റെ ടോപ് ലിസ്റ്റിൽ അയാളുണ്ട്.
Top Writers I read in the past decade
Roberto Bolano
W.G. Sebald
Karl Ove Knausgård
Emmanuel Carrère
Tomas Transtromer
Ko Un
Yannis Ritsos
Cixin Liu
Ted Chiang
Jo Nesbo
Georges Simenon
Writer I might add to this list (I am still reading them).
Thanks for Reading lists & writers of the decade. Big cheers for your reading in the coming years.
Many thanks, brother.
Adversaryയെ പറ്റിയുള്ള അഭിലാഷിന്റെ എഴുത്തിൽ നിന്നാണ് Carrereനെ കണ്ടെത്തിയതെങ്കിലും ആദ്യം വായിച്ചത് Kingdom ആണ്. Such a masterly achievement. പുള്ളിയുടെ എല്ലാ ടൈറ്റിലുകളും ഇപ്പോൾ collect ചെയ്യുന്നുണ്ട്…Adversary, Limonov. അത്പോലെ Vasquezന്റെ titlesഉം collect ചെയ്യുന്നു.
Thanks for the list & eagerly waiting for Pottal 3
Thanks a lot bud. Have a good reading 2020!