So Much Longing in So Little Space: The Art of Edvard Munch

munch.jpg

Many had painted oaks before,’ Olav H. Hauge wrote in a poem. ‘Nevertheless Munch painted an oak.’

എഡ്വേർഡ് മഞ്ചിനെപ്പറ്റി കവി ഉലാവ് ഹേഗ് പറഞ്ഞതാണ്. മഞ്ചിന്റെ “സ്ക്രീം” എന്ന പെയിന്റിങ് കാണാത്ത ആരുമുണ്ടാകില്ല – മിമ്മായും സാഹിത്യസൃഷ്ടികൾക്കു പ്രേരണയായും, ഗൗരവമായും, തമാശയായുമൊക്കെ ഒക്കെ വളരെയധികം ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള കാർട്ടൂണിഷ് എന്ന് തോന്നിച്ചേയ്ക്കാവുന്ന രചനയാണത്. ഒറ്റനോട്ടത്തിൽ സിംപിൾ ആയ സ്ട്രോക്കുകൾ പോലെയോ ഒരു പ്രാക്ടീസ് സ്കെച്ച് പോലെയോ ഒക്കെ അനുഭവപ്പെടുന്ന ചിത്രങ്ങളാണ് മഞ്ചിന്റേതായുള്ളത്. ചിലപ്പോൾ മുഖമോ കൈകളോ പോലുള്ള ഭാഗങ്ങൾ ഫിനിഷ് ചെയ്തിട്ടുപോലുമുണ്ടാകില്ല. Karl Ove Knausgaard പുതിയ പുസ്തകത്തിൽ (“So Much Longing in So Little Space: The Art of Edvard Munch”) അന്വേഷിയ്ക്കുന്നത് ഈ ലാളിത്യത്തിന്റെ പിറകിലെ രഹസ്യങ്ങളാണ്. സംഗതി ടിപ്പിക്കൽ നോസ്ഗാർഡ് ആണ്. മറ്റു പുസ്തകങ്ങളിൽ, വിശിഷ്യാ, മൈ സ്ട്രഗിൾ സീരീസിൽ മറ്റ് എഴുത്തുകാരെപ്പറ്റി പറയുമ്പോൾ അയാളുടെ ശബ്ദത്തിനു വരുന്ന തീക്ഷ്ണത, വിഷയത്തിന്റെ ആന്തരികാർത്ഥം ചികയാനുള്ള അദമ്യമായ ഒരാഗ്രഹം അതെല്ലാം ഈ പുസ്തകത്തിലും കാണാനാകും. Deleuze, Berger തുടങ്ങിയവരെ ഉദ്ധരിയ്ക്കുന്നുമുണ്ട് – Deleuze writes, the painter enters into the painting precisely because he knows what he wants to do but not how to do it, and the only path to that certainty leads through the painting and out of it. നോസ് ഗാർഡ് തന്റെ ആർഗ്യുമെന്റ് ഈയൊരു premise – ലാണ് തുടങ്ങുന്നത്. അഥവാ, ചിത്രം വരയ്ക്കാനായി തുടങ്ങുമ്പോൾ ഒരു ബ്ലാങ്ക് ക്യാൻവാസല്ല ചിത്രകാരന് മുന്നിൽ, മറിച്ച് അയാൾ മനസ്സിൽ അപ്പോഴേ പ്രോസസ്സ് ചെയ്തുകൊണ്ടിരിയ്ക്കുന്ന ചിത്രങ്ങളും സങ്കൽപ്പങ്ങളും ചേർന്ന ഒരു അമൂർത്തമായ ഒരു പെയിന്റിങ് ആദ്യമേ തയ്യാറാണ്. നോസ്ഗാർഡ് പറയുന്നത് മഞ്ചിന്റെ ചിത്രങ്ങളിലെ അൺഫിനിഷ്ഡ് എന്ന ഫീലിംഗ് അയാൾ തലച്ചോർ എല്ലാ ചിന്തകളെയും അടുക്കിയൊതുക്കി വരുന്നതിനു മുന്നെ ചിത്രം വരച്ചു പൂർത്തിയാക്കുക എന്ന രീതിയിൽ അയാൾ, വേഗത്തിൽ പെയിന്റ് ചെയ്യുന്നത് കൊണ്ടാണ് എന്നാണ് (To have the skill to paint a tree trunk with convincing naturalism and instead choose to merely indicate it with a couple of brushstrokes of brown paint, in this lies a freedom but also the potential for new compulsion, for if one does it a few times, paints trees in that way, this soon becomes the image one has transferred to the canvas before one even begins to paint, against which one has to struggle). തന്റെ ആസ്വാദനത്തെപ്പറ്റി നോസ്ഗാർഡ് പറയുന്നത് – Whatever the painting communicates, it does so silently and wordlessly, and what I understand it with is similarly silent and wordless എന്നാണ്. വാൻ ഗോഗിന്റെ ചിത്രങ്ങളിലെ പ്രകാശ വിന്യാസത്തെപ്പറ്റി ഒരിടത്തു പറയുന്നുണ്ട്. അയാളുടെ ആദ്യകാല ചിത്രങ്ങളെ അപേക്ഷിച്ചു പിന്നീട് നിറങ്ങളും പ്രകാശവും കൂടിക്കൂടി വരുന്നുണ്ട്, പക്ഷെ ഇത് ശരിയ്ക്കും അറിയണമെങ്കിൽ അയാളുടെ ഒറിജിനൽ പെയിന്റിങ്ങുകൾ കാണണം, അതിനു ആംസ്റ്റർഡാമിൽ പോകണം.

എഴുത്തുകാരനിൽ നിന്ന് നമ്മൾ പ്രതീക്ഷിയ്ക്കുന്ന തരം ഇഴകീറിയുള്ള അനാലിസിസ് ഈ പുസ്തകത്തിലുണ്ട്. പക്ഷെ പുസ്തകം എല്ലാത്തരം ആളുകൾക്കും ഉള്ളതല്ല എന്നാണ് എന്റെ വിചാരം, വിഷയത്തിൽ താൽപ്പര്യമുള്ളവർക്ക് നോക്കാവുന്നതാണ്. (ചർച്ച ചെയ്യുന്ന ചിത്രങ്ങൾ പുസ്തകത്തിലുണ്ട്, ഇല്ലെങ്കിൽ വട്ടം കറങ്ങിയേനെ, പല ചിത്രങ്ങളും നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ വേറെ ചിലതാണ് കിട്ടുന്നത് – Inger Munch in Black ഉദാഹരണം. പെയിന്റിങിലെ യുവതിയുടെ മുഖത്തെ “ഡിഗ്നിറ്റി ആൻഡ് ഹോപ്പ്” എന്ന് എഴുത്തുകാരൻ പറയുമ്പോൾ നമ്മൾ കാണുന്നത് മറ്റൊന്നായിരിയ്ക്കരുതല്ലോ)

(വിശദമായി പിന്നീട്, പുസ്തകം വരുന്നു, വായിയ്ക്കണം എന്ന് പറഞ്ഞുകൊണ്ടിരുന്ന സുഹൃത്തിന് നന്ദി)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top