Stories

കുറിപ്പുകള്‍

Table for Two

  Amor Towles കുറെക്കാലമായി എന്റെ വായനയുടെ റഡാറിൽ വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന എഴുത്തുകാരനാണ്. അയാളുടെ A Gentleman in Moscow വളരെ പ്രശസ്തമാണ്. ഇത്തവണ Table for Two എന്ന കഥാസമാഹാരം അയാളുടേതായി പുറത്തുവന്നു. അടുത്തകാലത്ത് വായിച്ചതിൽ എനിയ്ക്കേറ്റവും ബോധിച്ച കഥാസമാഹാരമാണിത്. “ദി ലൈൻ” എന്ന കഥയിൽ ലെനിന്റെ പ്രസംഗം കേട്ട് പ്രചോദിതയായ ഒരു കർഷകസ്ത്രീ ഭർത്താവുമൊത്ത് മോസ്കോയിലെത്തുന്നു. ഭർത്താവിന് ജോലിയൊന്നും ശരിയാകുന്നില്ല, അയാൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത അത്ര ഗോതമ്പ് പൊടിച്ചാക്കുകൾ കൂട്ടിയിട്ട ഗോഡൗണിലെ തറ അടിച്ചുവാരുന്ന ജോലി […]

, ,
കഥ, കുറിപ്പുകള്‍

2023-ലെ കഥകൾ

ധാരാളം കഥകൾ, സമാഹാരങ്ങളായും അല്ലാതെയും, വായിച്ച വർഷമാണ് ഇന്ന് അവസാനിയ്ക്കുന്നത്. അവയുടെ റേറ്റിംഗ് താഴെ. കഥകളുടെ ഉള്ളടക്കം വിസ്തരിയ്ക്കുന്നില്ല. പകരം ഞാൻ വായിച്ച ഏറ്റവും മികച്ച കഥയെപ്പറ്റി പറയാമെന്നു കരുതുന്നു. A Small, Good Thing – Raymond Carver – 5 stars കഥയിൽ ഒരു സ്ത്രീ ഒരു കെയ്ക്ക് ഓർഡർ ചെയ്യുന്നു. അവർക്ക് ബെയ്ക്കറെ അങ്ങ് പിടിയ്ക്കുന്നില്ല. എന്നാലും ഓർഡർ കൊടുത്തു അവർ വീട്ടിൽ പോവുന്നു. പിറ്റത്തെ ആഴ്ച മകന്റെ എട്ടാം പിറന്നാളാണ്, അവർ

,
കുറിപ്പുകള്‍

Roman Stories – Jhumpa Lahiri

ജുമ്പ ലാഹിരിയുടെ “Roman Stories” എന്ന കഥാസമാഹാരം പ്രാധാന്യമുള്ള പുസ്തകമാണ്. അതിന്റെ ഉള്ളടക്കം പലപ്പോഴും വെറും ശരാശരി നിലവാരം പുലർത്തുന്നതാണ്. അപ്പോൾ എന്താണതിന്റെ സിഗ്നിഫിക്കൻസ്? ഒരു ഇന്ത്യൻ എഴുത്തുകാരി, ഇറ്റാലിയൻ പഠിയ്ക്കുന്നു. റോമിലേയ്ക്ക് സ്വയം പറിച്ചുനടന്നു. അവരുടെ സമാഹാരത്തിൽ അവർ പൂർണ്ണമായ അർത്ഥത്തിൽ ഒരു റോമക്കാരിയാണ്. ഇത്ര പൂർണ്ണമായ രീതിയിൽ മറുനാട്ടുകാരിയയായ ഒരു എഴുത്തുകാരനോ കാരിയോ ഇന്ത്യക്കാരായില്ല – ഇതാണ് ഞാൻ പറഞ്ഞ പ്രധാന്യം. നോക്കൂ, സാഹിത്യം ബുദ്ധിപരമായ ഒരു ഏർപ്പാടാണ്. ഒരെഴുത്തുകാരന്റെ ബുദ്ധിശക്തി എത്രയുണ്ടോ അത്രയും

, ,
കുറിപ്പുകള്‍

So Late in the Day

സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത് ടീവി കാണാൻ ഒരു അധ്യാപികയുടെ വീട്ടിൽ പോവുമായിരുന്നു. അവരുടെ നാലഞ്ചു (സ്ത്രീകളായുള്ള) ബന്ധുക്കൾ അതേ സ്‌കൂളിൽ തന്നെ പഠിപ്പിച്ചിരുന്നു. ഒരു ദിവസം ടീവിയിൽ ഒരു പഴയ സിനിമയായിരുന്നു. അതിൽ സുകുമാരനോ മറ്റോ അവതരിപ്പിച്ച കഥാപാത്രം വിവാഹം കഴിഞ്ഞു ഭാര്യയുമായി (അംബികയോ മറ്റോ) തന്റെ വീട്ടിൽ വന്ന് ഫര്ണിച്ചറുകളും മറ്റും ഭാര്യയ്ക്ക് കാണിച്ചുകൊടുക്കുകയാണ് – ഇതിന് …രൂപയായി, ഇത് ഇന്നയിടത്തുനിന്നു വാങ്ങിയതാണ് …രൂപയായി – മൊത്തം കാശിന്റെ കണക്കാണ്. പുത്തൻ പണക്കാരനാകാം. എന്തായാലും ടീച്ചറുടെ

,
കുറിപ്പുകള്‍

Kjell Askildsen

നോർവീജിയൻ സാഹിത്യത്തിലെ അതികായനായ ഷെൽ അസ് കിൽഡ് സെൻ (Kjell Askildsen) കഴിഞ്ഞ 23-നു മരിച്ചുവെന്ന ന്യൂസ് കാണുന്നു – വളരെ വിഷമമുണ്ടാക്കുന്ന സംഗതി ആണെന്ന് പറയേണ്ടതില്ലല്ലോ. ഇംഗ്ളീഷിൽ ഈയിടെയാണ് ഈ എഴുത്തുകാരന്റെ പുസ്തകങ്ങൾ വരാൻ തുടങ്ങിയത്. തീരെ പതിഞ്ഞ താളത്തിലുള്ള, ലളിതമായ കഥകൾ എന്ന് ഒറ്റ വാചകത്തിൽ പറയാവുന്ന കഥകൾ. A Great Deserted Landscape എന്ന കഥയിൽ (കിൻഡിലിൽ ഇത് മാത്രമായി ലഭ്യമാണ്) ഒരാളുടെ ഭാര്യയുടെ അടക്കിന് ആളുകൾ കൂടിയിരിയ്ക്കുന്നു. അയാൾ ശരിയ്ക്ക് അത്ര

,
കുറിപ്പുകള്‍

മലയാളസാഹിത്യത്തിന്റെ മേദസ്സ്

മലയാള സാഹിത്യത്തെപ്പറ്റി, കഥകളെപ്പറ്റി വിശേഷിച്ചും, മിണ്ടാതായത് മടുത്തിട്ടാണ്. പണ്ട് ഫെയ്‌സ്ബുക്കിൽ ആ ആഴ്ചയിൽ വായിച്ചവയെപ്പറ്റി സ്ഥിരമായി പറയാറുണ്ടായിരുന്നു. ധാരാളം ശത്രുക്കളെ എളുപ്പവഴിയ്ക്കു സമ്പാദിയ്ക്കാമെന്നതാണ് അതിന്റെ ഒരു ഗുണം. അത്രയ്‌ക്കാണ്‌ മലയാളത്തിലെ മീഡിയോക്രിറ്റിയുടെ ആഘോഷം. ഒരു വർഷത്തോളമായി എത്ര ആഘോഷിയ്ക്കപ്പെട്ട കഥകളായാലും തിരിഞ്ഞു നോക്കുന്ന പതിവില്ലായിരുന്നു. ഇന്നലെ മാതൃഭൂമിയിലെ പുതുമുഖങ്ങളുടെ (നോക്കുമ്പോൾ എല്ലാം വർഷങ്ങളായി എഴുതുന്നവർ തന്നെ) കഥകളും, മാധ്യമത്തിലും മാതൃഭൂമിയിലും സന്തോഷ് കുമാർ എഴുതിയ കഥകളും ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്നത് വായിയ്ക്കുകയുണ്ടായി. ഷിനിലാലിന്റെ “കുളച്ചൽ യുദ്ധം”

,
റിവ്യൂ

Dawn | Selahattin Demirtaş

തുർക്കിയിലെ ഇസ്ലാമിക ഭീകരവാദി എർദോഗാൻ തടവറയിൽ വച്ചിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ പ്രധാനിയാണ് പ്രോ-ലെഫ്റ്റ് കുർദിഷ് പാർട്ടിയായ, HDP-യുടെ നേതാവ്, Selahattin Demirtaş (“ഞങ്ങൾ ഏഴുപേർ ഒരു കിടയ്ക്കയിലാണ് കിടക്കുന്നത്”- എന്ന് എഴുത്തുകാരൻ). 2018-ലെ തെരഞ്ഞെടുപ്പിലും നല്ല ശതമാനം വോട്ടുകൾ HDP കരസ്ഥമാക്കിയിരുന്നു. എന്നാൽ ജയിലിലിരുന്നും തന്റെ എഴുത്തുകളിലൂടെ തുർക്കിയിലെ സാധാരണക്കാരോട് സംവദിയ്ക്കുകയാണ് Demirtaş. അദ്ദേഹത്തിന്റെ 2017-ൽ പുറത്തുവന്ന കഥാസമാഹാരമാണ് Dawn (കഴിഞ്ഞ വർഷത്തെ “Devran” ഇംഗ്ലീഷിൽ വന്നിട്ടില്ല). തുർക്കിയിലെ ജനസമൂഹത്തെ പുതിയൊരു വെളിച്ചത്തിൽ കാണാൻ സഹായിയ്ക്കുന്ന പുസ്തകം

, ,
റിവ്യൂ

Mouthful of Birds

“Fever Dreams” എന്ന ചെറുനോവലിലൂടെ പ്രശസ്തയായ Samanta Schweblin – ന്റെ പുതിയ ചെറുകഥാ സമാഹാരമാണ് “Mouthful of Birds”. ചെറുതും വലുതുമായ, അവരുടെ എഴുത്തുജീവിതത്തിൽ പലസമയങ്ങളിൽ എഴുതിയ ഇരുപതു കഥകളാണ് പുസ്തകത്തിൽ. ഭീതിയും അബ്‌സേഡിറ്റിയും കലർന്ന ആഖ്യാനങ്ങളാണ് ഇവയിൽ ഭൂരിപക്ഷവും. പോസ്റ്റ് മാജിക്കൽ റിയലിസം കാലത്തെ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറുകയാണ് Schweblin-ഉം എന്ന് ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും. ആദ്യ കഥയായ “Headlights”-ൽ വിവാഹം കഴിഞ്ഞുള്ള (ഹണിമൂൺ) യാത്രാമദ്ധ്യേ ടോയ്ലറ്റ് ഉപയോഗിയ്ക്കാൻ

, , ,
റിവ്യൂ

കെട്ടകാലത്തെക്കുറിച്ചുള്ള കഥകൾ

Mariana Enríquez എഴുതിയ “Things We Lost in the Fire”, അർജന്റീനയുടെ പശ്ചാത്തലത്തിലുള്ള പന്ത്രണ്ടു ചെറുകഥകളുടെ സമാഹാരമാണ്. സ്ത്രീ പ്രാതിനിധ്യമുള്ള ഇതിലെ കഥകൾ പലതും അസുഖകരമായ അന്തരീക്ഷം കൊണ്ടും ശ്രദ്ധേയമാണ്. അർജന്റീനയുടെ ഫാസിസ്റ്റു ഭൂതകാലത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് യാഥാർത്ഥത്തിൽ ഈ കഥകളിൽ അവതരിപ്പിയ്ക്കപ്പെടുന്നത്. ലോകമെങ്ങും മീറ്റൂ തരംഗമുണ്ടായിരിയ്ക്കുന്ന അവസരത്തിൽ സമാഹാരത്തിന്റെ തലക്കെട്ടായി വരുന്ന കഥ – Things We Lost in the Fire – സവിശേഷ വായന അർഹിയ്ക്കുന്നുമുണ്ട്. ഭീതി സാഹിത്യത്തിൽ അഗ്രഗണ്യയായ അമേരിക്കക്കാരി, ഷേർളി

, , ,
റിവ്യൂ

സയൻസ് ഫിക്ഷനിൽ ചൈനാതരംഗം

നമ്മുടെ ഫാന്റസി സാഹിത്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയെ നോക്കിക്കാണുന്നത് കൗതുകകരമാണ്. ഹിന്ദു മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇന്ത്യൻ സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറുകളായി മാറിയവയാണ് പുരാണകഥകളുടെ പുനരവതരണങ്ങൾ. ഈ തരം എഴുത്തുകൾ പ്ലാൻ ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല – അത്ര വിശാലവും ഭാവനാത്മകവുമാണ് ഇവയുടെ മൂലകൃതികൾ – നമ്മുടെ ഇതിഹാസകഥകൾ. ഇവ പുത്തൻ വ്യാഖ്യാനങ്ങൾക്കു അനായാസം വഴങ്ങും. ഇത്തരം പഴംകഥകളിൽ നിന്ന് ഒരു രാഷ്ട്രീയ ആഖ്യാനം തന്നെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞവരാണ് നമ്മളെ ഭരിയ്ക്കുന്നത് പോലും. എന്നാൽ ഈ പുത്തൻ

, , , ,
റിവ്യൂ

സയൻസ് ഫിക്ഷനിൽ ചൈനാതരംഗം

നമ്മുടെ ഫാന്റസി സാഹിത്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയെ നോക്കിക്കാണുന്നത് കൗതുകകരമാണ്. ഹിന്ദു മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇന്ത്യൻ സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറുകളായി മാറിയവയാണ് പുരാണകഥകളുടെ പുനരവതരണങ്ങൾ. ഈ തരം എഴുത്തുകൾ പ്ലാൻ ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല – അത്ര വിശാലവും ഭാവനാത്മകവുമാണ് ഇവയുടെ മൂലകൃതികൾ – നമ്മുടെ ഇതിഹാസകഥകൾ. ഇവ പുത്തൻ വ്യാഖ്യാനങ്ങൾക്കു അനായാസം വഴങ്ങും. ഇത്തരം പഴംകഥകളിൽ നിന്ന് ഒരു രാഷ്ട്രീയ ആഖ്യാനം തന്നെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞവരാണ് നമ്മളെ ഭരിയ്ക്കുന്നത് പോലും. എന്നാൽ ഈ പുത്തൻ

, , , ,
Scroll to Top