ഇന്ദുഗോപനും മരിയാനയും
അടുത്തിടെ ഇന്ദുഗോപന്റെ, മാതൃഭൂമി വഴി വന്ന “പ്രേതവേട്ടക്കാരൻ”, ഡിസി ഇറക്കിയ “കഥകൾ” തുടങ്ങിയ സമാഹാരങ്ങൾ വായിയ്ക്കുകയുണ്ടായി. “പ്രേതവേട്ടക്കാര”ന്റെ ഇൻട്രോ രസകരമാണ് – ടിവിയിലോ യൂറ്റ്യൂബിലോ കണ്ടിട്ടുള്ള ഒരു ടിവി പരിപാടിയിൽ ഒരു വീട്ടിലെ കട്ടിലിനെപ്പറ്റിയുള്ള അതിശയോക്തിപരമായ ഒരു കഥയുണ്ടായിരുന്നു, പ്രേതബാധയും മറ്റും തന്നെ. ഗോപൻ തന്നെ പറയുന്നപോലെ അതിഭയങ്കരമായ പശ്ചാത്തല സംഗീതവും നാടകീയതയും ഒക്കെ വച്ച് പ്രേക്ഷകനിൽ ഭയം ജനിപ്പിയ്ക്കുന്ന ഒന്ന് – അന്ന് ഞാൻ ഭയന്നിട്ടുമുണ്ടായിരുന്നു. ആ വീട്ടിൽ എഴുത്തുകാരൻ പോയി താമസിച്ച് അതിനെപ്പറ്റി എഴുതുന്നു. […]