Italy

കുറിപ്പുകള്‍

നതാലിയ ജിൻസ്ബർഗിന്റെ “ഫാമിലി ലെക്സിക്കൻ”

നതാലിയ ജിൻസ്ബർഗിന്റെ (Natalia Ginzburg) “ഫാമിലി ലെക്സിക്കൻ” എന്ന memoir അടുത്ത കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടു വായിച്ച പുസ്തകമാണ്. പബ്ലിഷറിൽ നിന്ന് അവരുടെ എല്ലാ പുസ്തകങ്ങളും ഒറ്റയടിയ്ക്കു വാങ്ങിയ്ക്കുകയും ചെയ്തു. ഫാസിസ്റ്റുകാലത്തെ ഇറ്റലിയാണ് ഈ ഓർമ്മക്കുറിപ്പുകളുടെ പശ്ചാത്തലം (അത് പിന്നണിയിൽ വളർന്ന്, യുദ്ധത്തിലേയ്ക്കും പിന്നെ തളർച്ചയിലേയ്ക്കും പോകുന്നതിന്റെ വിവരണങ്ങൾ നമ്മൾ കാണും). എന്നാൽ തന്റെ കുടുംബത്തിലും പരിസരത്തും സംഭാഷണത്തിൽ ഉപയോഗിയ്ക്കപ്പെട്ടിരുന്ന വാക്കുകൾ, പ്രയോഗങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിലുടനീളം അവർ തന്റെ ഫാമിലിയുടെ കഥപറയാൻ ഉപയോഗിയ്ക്കുന്നത്. സയന്റിസ്റ്റായ അച്ഛനും, […]

, ,
കുറിപ്പുകള്‍, റിവ്യൂ

നിയപോളിറ്റൻ നോവൽ സീരീസ്.

ഫിറന്തേയുടെ നിയപോളിറ്റൻ നോവൽ സീരീസിൽ ആഖ്യാതാവായ നായികാകഥാപാത്രം, എലീന ഗ്രെക്കോ, കോളേജിൽ നിന്ന് താൻ ജനിച്ചു വളർന്ന ചെറുപട്ടണത്തിലെത്തി, സുഹൃത്തിന്റെ, ലീലയുടെ, വീട്ടിലേയ്ക്കു പോവുകയാണ് – തിരക്കുള്ള ബസ്സിലാണ് യാത്ര. നഗരത്തിലെ “സംസ്കാരമുള്ള” ആളുകൾക്കിടയിൽ നിന്ന് വരുന്ന എലീനയെ തിരക്കുള്ള ബസിൽ ആരോ കയറിപ്പിടിയ്ക്കുന്നു. അവർ തിരിഞ്ഞു അയാളെ നേപ്പിൾസിലെ സംസാരഭാഷയിൽ ചീത്ത വിളിയ്ക്കുന്നു. ബസ്സിൽ നിന്നിറങ്ങിയ അവർ ആലോചിയ്ക്കുകയാണ് – സംസ്കാര സമ്പന്നയാവാനും ഒരു “ലേഡി” ആവാനും ഇത്രകാലം പഠിച്ച തനിയ്ക്ക് എവിടെനിന്നാണ് ഈ ഭാഷ

, , ,
കുറിപ്പുകള്‍, റിവ്യൂ

ഫിറാന്തേയുടെ വികസിച്ചുകൊണ്ടിരിയ്ക്കുന്ന എഴുത്തുലോകം

Elena Ferrante-യുടെ മൂന്നു ഫിക്ഷൻ പുസ്തകങ്ങൾ ഞാനീ വർഷം വായിയ്ക്കുകയുണ്ടായി. My Brilliant Friend (Neapolitan Series), The Lost Daughter, അവരുടെ ഏറ്റവും പുതിയ നോവലായ The Lying Life of Adults എന്നിവ(അവരുടെ Incidental Inventions എന്ന ഗാർഡിയനിൽ വന്നിരുന്ന ചെറുകുറിപ്പുകളുടെ സമാഹാരവും ഞാൻ വായിച്ചിരുന്നു). ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഏറ്റവും നീട്ടിവച്ച വായനയും ഈ എഴുത്തുകാരിയുടെയായിരിയ്ക്കണം. ഒന്നാമത് അവരുടെ എഴുത്തിനെപ്പറ്റി വായിച്ചറിഞ്ഞിട്ടുള്ള സംഗതികൾ, രണ്ടാമത് അവരുടെ അസാധാരണമായ പോപ്പുലാരിറ്റി –

, , ,
കുറിപ്പുകള്‍

When Women Write, Men Weep

അജയിന്റെ “പറവയുടെ സ്വാതന്ത്ര്യം” വായിയ്ക്കുമ്പോൾ മനസ്സിൽ കയറിക്കൂടിയ സംഗതിയായിരുന്നു ഫിറന്തെയേയും ക്‌നോസ്ഗാർഡിനെയും അയാൾ താരതമ്യം ചെയ്തത്. Elena Ferrante – യുടെ My Brilliant Friend നിശിതമായ സ്ത്രീപക്ഷ എഴുത്തിനു പേരെടുത്ത നോവലാണ്. എഴുത്തുകാരിയുടെ ജീവിതകഥയാണെന്നു പറയപ്പെടുന്ന ഈ പുസ്തകത്തിലെ എഴുത്തും, തന്റെ തന്നെ ജീവിതത്തിലെ കാര്യങ്ങൾ തൊങ്ങലില്ലാതെ പറഞ്ഞുവയ്ക്കുന്ന ക്‌നോസ്ഗാർഡിന്റെ എഴുത്തും തമ്മിൽ കാര്യമായ ചേർച്ചകളില്ല – Knausgaard ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുള്ള സ്ത്രീകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ദുർബ്ബല പുരുഷന്റെ വിലാപമാണെങ്കിൽ (എന്നാൽ

, , , , , , , , , , ,
Scroll to Top