നിയപോളിറ്റൻ നോവൽ സീരീസ്.
ഫിറന്തേയുടെ നിയപോളിറ്റൻ നോവൽ സീരീസിൽ ആഖ്യാതാവായ നായികാകഥാപാത്രം, എലീന ഗ്രെക്കോ, കോളേജിൽ നിന്ന് താൻ ജനിച്ചു വളർന്ന ചെറുപട്ടണത്തിലെത്തി, സുഹൃത്തിന്റെ, ലീലയുടെ, വീട്ടിലേയ്ക്കു പോവുകയാണ് – തിരക്കുള്ള ബസ്സിലാണ് യാത്ര. നഗരത്തിലെ “സംസ്കാരമുള്ള” ആളുകൾക്കിടയിൽ നിന്ന് വരുന്ന എലീനയെ തിരക്കുള്ള ബസിൽ ആരോ കയറിപ്പിടിയ്ക്കുന്നു. അവർ തിരിഞ്ഞു അയാളെ നേപ്പിൾസിലെ സംസാരഭാഷയിൽ ചീത്ത വിളിയ്ക്കുന്നു. ബസ്സിൽ നിന്നിറങ്ങിയ അവർ ആലോചിയ്ക്കുകയാണ് – സംസ്കാര സമ്പന്നയാവാനും ഒരു “ലേഡി” ആവാനും ഇത്രകാലം പഠിച്ച തനിയ്ക്ക് എവിടെനിന്നാണ് ഈ ഭാഷ […]