Essays

റിവ്യൂ

പറവയുടെ സ്വാതന്ത്ര്യം

അജയ് മങ്ങാട്ടിന്റെ “ലോകം അവസാനിയ്ക്കുന്നില്ല” എനിയ്ക്കേറെ ഇഷ്ടമുള്ള ഒരു ലേഖന സമാഹാരമാണ്. അജയിന്റെ എഴുത്തുകൾ അങ്ങിങ്ങ് വായിച്ചിട്ടുള്ളതല്ലാതെ ഒരു പുസ്തകമായി വായിച്ചപ്പോഴാണ് അയാളുടെ വായനയുടെയും ചിന്തയുടെയും വൈവിധ്യം എനിയ്ക്കു ബോധ്യമായത്. പിന്നീട് അയാളുടെ നോവലിൽ വായനയുടെ ലോകം ആവർത്തിയ്ക്കുന്നതും കണ്ടു. അജയിനെ ഒരു നിരൂപകനായി ഞാൻ കാണുന്നില്ല. അങ്ങനെയൊരു വർഗ്ഗം മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നു എന്ന് ഞാൻ വിചാരിയ്ക്കുന്നില്ല. കൃഷ്ണൻ നായർ ഒരു ലിറ്ററി ജേർണലിസ്റ്റ് ആയിരുന്നു, പികെ രാജശേഖരനും ഏറെക്കുറെ അതേ ഗണത്തിലാണ് പെടുക. അയാളുടെ […]

, , ,
കുറിപ്പുകള്‍

So Much Longing in So Little Space: The Art of Edvard Munch

Many had painted oaks before,’ Olav H. Hauge wrote in a poem. ‘Nevertheless Munch painted an oak.’ എഡ്വേർഡ് മഞ്ചിനെപ്പറ്റി കവി ഉലാവ് ഹേഗ് പറഞ്ഞതാണ്. മഞ്ചിന്റെ “സ്ക്രീം” എന്ന പെയിന്റിങ് കാണാത്ത ആരുമുണ്ടാകില്ല – മിമ്മായും സാഹിത്യസൃഷ്ടികൾക്കു പ്രേരണയായും, ഗൗരവമായും, തമാശയായുമൊക്കെ ഒക്കെ വളരെയധികം ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള കാർട്ടൂണിഷ് എന്ന് തോന്നിച്ചേയ്ക്കാവുന്ന രചനയാണത്. ഒറ്റനോട്ടത്തിൽ സിംപിൾ ആയ സ്ട്രോക്കുകൾ പോലെയോ ഒരു പ്രാക്ടീസ് സ്കെച്ച് പോലെയോ ഒക്കെ അനുഭവപ്പെടുന്ന ചിത്രങ്ങളാണ് മഞ്ചിന്റേതായുള്ളത്.

, ,
റിവ്യൂ

ലോകം അവസാനിക്കുന്നില്ല

ഞാൻ ജോൺ മക്ഗ്രെഗറിന്റെ, ബുക്കർ ലോങ്ങ് ലിസ്റ്റിൽ വന്ന നോവൽ “റിസർവോയർ 13” വായിയ്ക്കാനുണ്ടായ കാരണം ജെയിംസ് വുഡിന്റെ ന്യൂയോർക്കർ ലേഖനമായിരുന്നു. പ്രയാസമേറിയ പുസ്തകങ്ങൾ വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുകയോ, അല്ലെങ്കിൽ അവയിലേയ്ക്ക് എന്തെങ്കിലും ഒരു കുറുക്കുവഴി കണ്ടുപിടിച്ചു തരികയോ ആണ് ഇതുപോലെയുള്ള കുറിപ്പുകൾ ചെയ്യുന്നത്. ആ കുറിപ്പ് വായിച്ചില്ലെങ്കിൽ രണ്ടു തവണ ഉപേക്ഷിച്ച ആ വായന നടക്കുകയുമില്ലായിരുന്നു(ഈ വർഷത്തെ ആദ്യപരീക്ഷയായിരുന്നു ഈ പുസ്തകം). ഇതിപ്പോൾ പറയാൻ കാരണം അജയ് പി മാങ്ങാട്ടിന്റെ “ലോകം അവസാനിക്കുന്നില്ല” എന്ന പുസ്തകം വായിച്ചതാണ്.

, ,
റിവ്യൂ

അവനവനിലേയ്ക്കു നോക്കുമ്പോൾ

നോർവീജിയൻ സാഹിത്യത്തിൽ കൺഫെഷണൽ (ഫസ്റ്റ് പേഴ്‌സണിലുള്ള കുറ്റബോധമോ പാപബോധമോ അന്തർധാരയായുള്ള) ആഖ്യാനങ്ങൾ ഒരു കുറ്റകൃത്യം പോലെയാണ് കരുതപ്പെട്ടിരുന്നത് എന്ന് നോസ്‌ഗാർഡിന്റെ സമകാലികനായ Tomas Espadel ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. സ്റ്റിഗ് ലാർസൺ (സ്വീഡിഷ് കവി, Dragon Tattoo സീരീസ് എഴുതിയ ആളല്ല) എന്ന എഴുത്തുകാരനിൽ തുടങ്ങിയാണ് പൊളിറ്റിക്കൽ സാഹിത്യത്തിൻറെ ശക്തമായ പാരമ്പര്യമുള്ള നോർവീജിയനിൽ ഇത്തരം എഴുത്തുകൾ വീണ്ടും വരുന്നത്. എന്നാൽ ഫിക്ഷനിൽ നോസ്ഗാർഡ് “My Struggle” എന്ന സീരീസ് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചപ്പോൾ നിരൂപകർക്ക് പോലും അതിനെ എങ്ങനെ

Scroll to Top