Memoir

വർഗ്ഗീകരിക്കാത്തത്

Recent Reads

മുറകാമിയുടെ പുതിയ നോവൽ The City and Its Uncertain Walls ഓഡിയോയിൽ ഇന്നലെ കേട്ട് തുടങ്ങി, 80% കഴിഞ്ഞു. അയാളുടെ എല്ലാ നോവലുകളുടെയും ഒരു മിക്സ് ആണ് പുതിയ നോവലിൽ. സത്യത്തിൽ ഇത് പ്രിന്റിൽ വാങ്ങിയിരുന്നെങ്കിൽ നഷ്ടമായേനെ. മുറകാമിയുടെ സിഗ്നേച്ചർ ശൈലി, അത്യന്തം വായനക്ഷമതയുള്ളത്, ആണ് ഈ നോവലിനെ സഹനീയമാക്കുന്നത്. എന്നാൽ തുടരെത്തുടരെ വരുന്ന ഫാൻസിന്റെ നൊസ്റ്റാൾജിയ ലക് ഷ്യം വച്ചുള്ള കഥാ സന്ദർഭങ്ങളും റെഫെറെൻസുകളും ചിലപ്പോൾ വായനക്കാരെ അരിശം കൊള്ളിയ്ക്കാൻ മതി. അയാളുടെ എല്ലാ […]

, , , , , , , ,
കുറിപ്പുകള്‍

Knife – Salman Rushdie

റുഷ്ദിയുടെ “Knife”-ലെ പ്രധാന സംഭവങ്ങളിലൊന്ന് അയാൾ തന്നെ ആക്രമിച്ച ആളെ കാണാൻ വിചാരിയ്ക്കുന്നതാണ്. 82-കാരനായ നജീബ് മഹ്ഫൂസിനെ (നോബൽ വിന്നർ) സ്വമതത്തിൽ പെട്ട ഒരു വർഗ്ഗീയവാദി, അയാളുടെ ഒരു പുസ്തകത്തിന്റെ (ചിൽഡ്രൻ ഓഫ് ദി ആലി) പേരിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നജീബ് പിന്നെയും പത്തുകൊല്ലത്തോളം ജീവിച്ചിരുന്നു. എന്നാൽ അയാൾ അക്രമിയ്ക്ക് മാപ്പുകൊടുത്തു. ഇഷ്ടക്കാരനായ ഒരു ജേർണലിസ്റ്റ് നജീബിനെ കണ്ടപ്പോൾ ഇതിനെപ്പറ്റി ചോദിച്ചു, അപ്പോഴാണ് ഐ ഫോഗിവ് ഹിം ബട്ട് ഐ കാണ്ട് പാഡൺ ഹിം

, ,

Change – Edouard Louis

കിനോസ്‌ഗാർഡ്, ആനി എർണോ, ഡയാന അതിൽ, റ്റേജു കോൾ തുടങ്ങി പല എഴുത്തുകാരും മെംവാർ എന്ന കാറ്റഗറിയിലാണ് എഴുതുന്നത്. അതിൽ എർണോ ഒഴികെയുള്ളവർ ഓട്ടോഫിക്ഷനിലാണ് വരിക. ഫിറന്തേ പോലെയുള്ളവർ പേഴ്സണൽ കഥകളാണ് പറയുന്നത് – അവരുടെ ഡീറ്റൈലിംഗ് അവരുടെ വ്യക്തിഗത അനുഭവങ്ങളിലേയ്ക്കുള്ള സൂചന ആണെന്ന് പറയാം. ഈ കൂട്ടത്തിലുള്ള പ്രധാന എഴുത്തുകാരനാണ് രണ്ടായിരത്തി പത്തുകളിൽ തരംഗമായി മാറിയ Edouard Louis. എൻഡ് ഓഫ് എഡി എന്ന പുസ്തകം പ്രസാധകർക്കയച്ചപ്പോൾ, അവിശ്വസനീയം എന്ന് പറഞ്ഞാണ് അവർ അത് തള്ളിയത്

, ,
കുറിപ്പുകള്‍

Small Fry

Walter Isaacson എഴുതിയ “Steve Jobs” ജോബ്സ് മരിയ്ക്കുന്നതിന് തൊട്ടുമുന്നെ വന്ന അയാളുടെ ജീവചരിത്രമാണ്. മണ്ടേലയുടെ, എയ്ൻസ്റ്റീന്റെ, ഡാവിഞ്ചിയുടെ ഒക്കെ ജീവിതകഥ എഴുതിയ ഐസാക്സണ് പക്ഷെ ആപ്പിൾ കമ്മ്യൂണിറ്റിയിൽ നിന്നും ജോബ്‌സിന്റെ ഫാൻബോയ്സിൽ നിന്നും സെലിബ്രിറ്റി ആപ്പിൾ ബ്ലോഗേഴ്സിൽ നിന്നുമൊക്കെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പക്ഷെ ജീവചരിത്രകാരന് അവരുടെ വൈകാരികത ഉണ്ടാകണം എന്നില്ലല്ലോ. ഈ ഗ്രൂപ്പിന് കുറേക്കൂടി ബോധിച്ച പുസ്തകമായിരുന്നു Brent Schlender എഴുതിയ “Becoming Steve Jobs”. അത് ജോബ്‌സിന്റെ ഓന്റർപ്രെനർ എന്ന നിലയിലെ

, ,
കുറിപ്പുകള്‍

നതാലിയ ജിൻസ്ബർഗിന്റെ “ഫാമിലി ലെക്സിക്കൻ”

നതാലിയ ജിൻസ്ബർഗിന്റെ (Natalia Ginzburg) “ഫാമിലി ലെക്സിക്കൻ” എന്ന memoir അടുത്ത കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടു വായിച്ച പുസ്തകമാണ്. പബ്ലിഷറിൽ നിന്ന് അവരുടെ എല്ലാ പുസ്തകങ്ങളും ഒറ്റയടിയ്ക്കു വാങ്ങിയ്ക്കുകയും ചെയ്തു. ഫാസിസ്റ്റുകാലത്തെ ഇറ്റലിയാണ് ഈ ഓർമ്മക്കുറിപ്പുകളുടെ പശ്ചാത്തലം (അത് പിന്നണിയിൽ വളർന്ന്, യുദ്ധത്തിലേയ്ക്കും പിന്നെ തളർച്ചയിലേയ്ക്കും പോകുന്നതിന്റെ വിവരണങ്ങൾ നമ്മൾ കാണും). എന്നാൽ തന്റെ കുടുംബത്തിലും പരിസരത്തും സംഭാഷണത്തിൽ ഉപയോഗിയ്ക്കപ്പെട്ടിരുന്ന വാക്കുകൾ, പ്രയോഗങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിലുടനീളം അവർ തന്റെ ഫാമിലിയുടെ കഥപറയാൻ ഉപയോഗിയ്ക്കുന്നത്. സയന്റിസ്റ്റായ അച്ഛനും,

, ,
കുറിപ്പുകള്‍

When Women Write, Men Weep

അജയിന്റെ “പറവയുടെ സ്വാതന്ത്ര്യം” വായിയ്ക്കുമ്പോൾ മനസ്സിൽ കയറിക്കൂടിയ സംഗതിയായിരുന്നു ഫിറന്തെയേയും ക്‌നോസ്ഗാർഡിനെയും അയാൾ താരതമ്യം ചെയ്തത്. Elena Ferrante – യുടെ My Brilliant Friend നിശിതമായ സ്ത്രീപക്ഷ എഴുത്തിനു പേരെടുത്ത നോവലാണ്. എഴുത്തുകാരിയുടെ ജീവിതകഥയാണെന്നു പറയപ്പെടുന്ന ഈ പുസ്തകത്തിലെ എഴുത്തും, തന്റെ തന്നെ ജീവിതത്തിലെ കാര്യങ്ങൾ തൊങ്ങലില്ലാതെ പറഞ്ഞുവയ്ക്കുന്ന ക്‌നോസ്ഗാർഡിന്റെ എഴുത്തും തമ്മിൽ കാര്യമായ ചേർച്ചകളില്ല – Knausgaard ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുള്ള സ്ത്രീകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ദുർബ്ബല പുരുഷന്റെ വിലാപമാണെങ്കിൽ (എന്നാൽ

, , , , , , , , , , ,
റിവ്യൂ

The Summer Book

“മൂമിൻ” എന്ന പുസ്തകസീരീസിലൂടെ പേരെടുത്ത, സ്വീഡിഷ് എഴുത്തുകാരിയും ഇല്ലസ്ട്രേറ്ററുമായ ടൂവ് ജാൻസന്റെ (Tove Jansson, സ്വീഡനിലെ ഫിന്നിഷ് മൈനോറിറ്റിക്കാരിയാണ്, എഴുതുന്നത് സ്വീഡിഷിൽ) ആത്മകഥാംശമുള്ള പുസ്തകമാണ് “The Summer Book”. ഒരു അമ്മൂമ്മയും കൊച്ചുമകളും ഒരു ഫിന്നിഷ് ദ്വീപിൽ, അവരുടെ ചെറിയ മട്ടിലുള്ള വേനൽക്കാലവസതിയിൽ, അവധിക്കാലം കഴിയ്ക്കാനെത്തുന്നതും അവർ കടന്നുപോകുന്ന ചെറിയ സംഭവങ്ങളും, അവരുടെ സംഭാഷണങ്ങളും അനുഭവങ്ങളും ഒക്കെയായി ഇരുപത്തിരണ്ടു അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ(172 pages). സംഗതി ഫിക്ഷൻ എന്ന് പറയുന്നെങ്കിലും ജാൻസന്റെ അമ്മയും മരുമകളുമാണ് ഇതിലെ ശരിയ്ക്കുള്ള

മരണമെത്തുന്ന നേരത്ത്

Paul Kalanithi എഴുതിയ “When Breath Becomes Air” അധികപക്ഷം വായനക്കാർക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത പുസ്തകമാണ്. ഇത്തരത്തിലൊരു പുസ്തകത്തെപ്പറ്റി അഭിപ്രായം പറയുന്നത് തന്നെ സത്യത്തിൽ വെറുതെയാണ്. ആടുജീവിതം, സുഗന്ധി എന്ന ആണ്ടാൾനായകി, ആരാച്ചാർ തുടങ്ങിയ പുസ്തകങ്ങൾക്ക് അധികം വസ്തുനിഷ്ഠമായ പഠനങ്ങൾ വരാത്തതിന് കാരണങ്ങളിലൊന്ന് അവയുടെ അതിപ്രശസ്തിയാണെന്ന് കാണാം. ആടുജീവിതം പുറത്തുവന്നപ്പോൾ ഉണ്ടായ വിമർശനങ്ങൾ ആരവങ്ങൾക്കിടയിൽ മുങ്ങിപ്പോവുകയായിരുന്നു, അതിനുശേഷം പുസ്തകം നൂറിലധികം പതിപ്പുകളിറങ്ങി എന്ന് മാത്രമല്ല, അതേ ലളിത ഭാഷയിൽ നിരവധി പുസ്തകങ്ങളിറക്കി തുടർച്ചയായ ബെസ്ററ് സെല്ലറുകൾ സൃഷ്ടിയ്ക്കാൻ എഴുത്തുകാരന്

, ,
റിവ്യൂ

അതിക്രമത്തിന്റെ ചരിത്രം

വയലൻസ് എന്ന പദത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഒരു ബോധ്യമില്ലായ്‌മ നമ്മുടെ സമൂഹത്തിൽ പൊതുവേയുണ്ട്. ചെറുപ്പത്തിൽ മാതാപിതാക്കളും അധ്യാപകരും ബന്ധുക്കളുമൊക്കെ കുട്ടികളുടെ നേരെ, ചിലപ്പോൾ അവരുടെയൊക്കെ കൗമാരം കഴിഞ്ഞുപോലും, അഴിച്ചുവിട്ടിരുന്ന അച്ചടക്കം പഠിപ്പിക്കൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇപ്പോൾ ആലോചിക്കുമ്പോൾ എത്ര ഭീദിതമായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുന്ന, അതിക്രമമാണ് ആദ്യം മനസ്സിൽ വരുന്നത്. പിന്നെ പൊതുവേദികളിൽ, സ്വകാര്യ സദസ്സുകളിൽ മക്കളെ താരതമ്യം ചെയ്തു താഴ്‌ത്തിക്കെട്ടുകയും വിമർശിക്കുകയും ചെയ്യുന്നവർ, പിന്നെ തങ്ങളിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർ, വേറിട്ട തൊലിനിറമോ, അതുപോലെ എളുപ്പം തിരിച്ചറിയാൻ

, ,
Scroll to Top