When Women Write, Men Weep

അജയിന്റെ “പറവയുടെ സ്വാതന്ത്ര്യം” വായിയ്ക്കുമ്പോൾ മനസ്സിൽ കയറിക്കൂടിയ സംഗതിയായിരുന്നു ഫിറന്തെയേയും ക്‌നോസ്ഗാർഡിനെയും അയാൾ താരതമ്യം ചെയ്തത്. Elena Ferrante – യുടെ My Brilliant Friend നിശിതമായ സ്ത്രീപക്ഷ എഴുത്തിനു പേരെടുത്ത നോവലാണ്. എഴുത്തുകാരിയുടെ ജീവിതകഥയാണെന്നു പറയപ്പെടുന്ന ഈ പുസ്തകത്തിലെ എഴുത്തും, തന്റെ തന്നെ ജീവിതത്തിലെ കാര്യങ്ങൾ തൊങ്ങലില്ലാതെ പറഞ്ഞുവയ്ക്കുന്ന ക്‌നോസ്ഗാർഡിന്റെ എഴുത്തും തമ്മിൽ കാര്യമായ ചേർച്ചകളില്ല – Knausgaard ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുള്ള സ്ത്രീകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ദുർബ്ബല പുരുഷന്റെ വിലാപമാണെങ്കിൽ (എന്നാൽ അപ്പോഴും പുരുഷൻ വയലൻസിൽ പിറകിലല്ല), ഫിറന്തേ പുരുഷകേന്ദ്രീകൃതമായ നേപ്പിൾസിലെ ഇടത്തരക്കാരുടെ സമൂഹത്തിൽ വളർന്നു വരുന്ന രണ്ടു പെൺകുട്ടികളുടെ കഥയാണ് പറയുന്നത് – അവരുടെ Text ക്‌നോസ്ഗാർഡിന്റെപോലെ ബുദ്ധികൊണ്ട് തിളങ്ങുകയല്ല, മറിച്ച് ജേർണലിസ്റ്റ് രീതിയിൽ എഴുതപ്പെട്ട, അക്രമത്തിന്റെ കഥയാണ് – അവരുടെ കഥകളിലെ (The Days of Abandonment) പുരുഷന്മാർ ദുബ്ബലരും എന്നാൽ അസാധാരണമായ അക്രമങ്ങൾക്ക് കെൽപ്പുള്ളവരുമാണ് – അതിൽ ലൈംഗിക അതിക്രമങ്ങളും പെടും. ക്നോസ്‌ഗാർഡ് അയാളുടെ എഴുത്തിന്റെ കഥ പറയുന്നതുപോലെ Brilliant Friend -ലെ നായികയും തന്റെ എഴുതാനുള്ള ആഗ്രഹത്തെപ്പറ്റി ഇടയ്ക്കു പറയുന്നുണ്ട്. എന്നാൽ അവർ നോർവെ പോലുള്ള ഒരു sophisticated സമൂഹത്തിലല്ല കഴിയുന്നത്. എന്നിരിയ്ക്കിലും തന്റെ sparse എന്ന് വിളിയ്ക്കാവുന്ന എഴുത്തിൽ നിന്ന് അസാധാരണമായ മിഴിവുള്ള രംഗങ്ങൾ സൃഷ്ടിയ്ക്കാൻ എഴുത്തുകാരിയ്ക്കു കഴിയുന്നുമുണ്ട്. ശരാശരിയായ The Days of Abandonment മൈലുകൾ മുന്നിലാണ് My Brilliant Friend.

ഇവരെപ്പറ്റി പറയുമ്പോൾ അടുത്തിടെ വായിയ്ക്കാനിടയായ രണ്ടു നോർഡിക് എഴുത്തുകാരികളെക്കൂടി സൂചിപ്പിയ്ക്കാതെ വയ്യ. അതിലാദ്യം അടുത്ത കാലത്ത് എന്നെ പിടിച്ചു കുലുക്കിയ ഓർമ്മക്കുറിപ്പുകളുടെ എഴുത്തുകാരി Tove Ditlevsen ആണ്. അവരുടെ Childhood , Youth, Dependencyഎന്നീ പുസ്തകങ്ങൾ (Trilogy) അത്യസാധാരണമായ എഴുത്തുകൊണ്ടും, കണിശതകൊണ്ടും, നിരീക്ഷണപാടവം കൊണ്ടും തിളങ്ങി നിൽക്കുന്നു. “Childhood is long and narrow like a coffin, and you can’t get out of it on your own” എന്നാണ് അവർ തന്റെ ബാല്യകാലത്തെ ഒരിടത്തു വിശേഷിപ്പിയ്ക്കുന്നത്. തന്റെ ഡ്രഗ് അഡിക്ഷന്റെ കാലത്തെപറ്റിയുള്ള അവരുടെ തുറന്നെഴുത്തു എഴുത്തിലെ പിശുക്കിലും പുസ്തകമടച്ചു വയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന വിധം നിശിതമായിരുന്നു – ഇവിടെ അവർക്ക് ഫിറന്തേയുമായി ചാർച്ചയുണ്ട്, എന്നാൽ സാഹിത്യഗുണത്തിൽ അവർ ക്‌നോസ്ഗാർഡിനൊപ്പമോ അയാൾക്കും മേലേയോ നിൽക്കുന്നു. നാലാമത്തെ എഴുത്തുകാരി നോർവെയിൽ നിന്ന് തന്നെയാണ് – ക്‌നോസ്ഗാർഡിനെപ്പോലെ Vigdis Hjorth സ്വന്തം ജീവിത കഥയെഴുതുകയാണ്, Will and Testament എന്ന നോവലിൽ. കുഞ്ഞായിരിയ്ക്കുമ്പോൾ തനിയ്ക്ക് നേരെ നടന്ന അതിക്രമത്തിന്റെ കഥയാണ് എഴുത്തുകാരി പറയുന്നതെന്ന് പറയപ്പെടുന്നു – നോവലിൽ കഥാപാത്രമായി വരുന്ന അവരുടെ സഹോദരി ഇതിനെതിരെ ഒരു നോവൽ എഴുതുകയുണ്ടായത്രേ (“Free Will”, Helga Hjorth). ഫിറന്തേയെപ്പോലെ “സാഹിത്യഗുണ”ത്തിനു പ്രാധാന്യമൊന്നുമില്ലാതെ എഴുതുന്ന Vigdis-ന്റെ കഥ പക്ഷെ വായനക്കാരെ പിടിച്ചു കുലുക്കാൻ പോന്നതാണ്. അവർ Tove -നെ ക്വോട്ട് ചെയ്യുന്നുണ്ട് പുസ്തകത്തിൽ എന്നത് എന്റെ, ഈ പുസ്‌തകങ്ങളിലൂടെയുള്ള തുടർച്ചയായ വായനയിൽ, അതിന്റെ യാദൃശ്ചികതയിൽ, കൗതുകമുണ്ടാക്കി. ഫിറന്തേ പറയുന്ന തരത്തിലുള്ള അക്രമമാണ് അവരുടെയും ആശയമെങ്കിലും Vigdis സമയമെടുത്താണ് തന്റെ കഥ പറയുന്നത്. കൃത്യമായി മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന ആഖ്യാനം impact വർദ്ധിപ്പിയ്ക്കുന്നു. ഓഡിയോ ബുക്ക് കേട്ടതിനാൽ രണ്ടുപേരും നേരിട്ട് കഥ പറയുന്നപോലെ തോന്നുകയും ചെയ്തു. കുട്ടികളുടെ ലോകം പിടിച്ചെടുത്തതിൽ ക്‌നോസ്ഗാർഡിനെ എല്ലാവരും അനുമോദിയ്ക്കുമ്പോൾ അയാളുടെ പോലുള്ളവരുടെ ദൗർബ്ബല്യത്തിൽ തകരുന്ന സ്ത്രീകളുടെ ലോകത്താണ്, അത് ക്‌നോസ്ഗാർഡ് മൈ സ്ട്രഗിൾ സീരീസിന്റെ അവസാനത്തിൽ പരോക്ഷമായി സമ്മതിയ്ക്കുന്നുണ്ട്, ഈ മൂന്നു എഴുത്തുകാരും നിലകൊള്ളുന്നത് – അവരുടെ text-നു തൊങ്ങലുകൾ ഇല്ലെങ്കിലും അതിന്റെ പ്രഹരം കഠിനമാണ്. സ്ത്രീകളെപ്പറ്റി സ്ത്രീകൾക്കെ എഴുതാനാകൂ എന്ന് പറയുന്നത് സത്യമാണെന്നു തോന്നിയ്ക്കുന്ന എഴുത്തുകളാണ് ഇവ. കൂടാതെ ഇവയിലെത്ര യാഥാർഥ്യം, ഭാവന എന്ന് പറയുക വയ്യ താനും (Tove -ന്റെത് ഓർമ്മക്കുറിപ്പുകളാണ്, ബാക്കി മൂവരിലും ആ വ്യക്തയില്ല). വായനയിൽ അതുമൊരു അത്ഭുതമായി തോന്നി.

4 thoughts on “When Women Write, Men Weep”

  1. ഓഡിയോ ബുക്ക് എങനെ പരുവപ്പെടുത്തി ഒന്ന് പ്രായമോ, ബുക്ക് വായിക്കുമ്പോൾ നമ്മുക്ക് വായനയുടെ വേഗം നമ്മുക്ക് കൂട്ടാം, കുറയ്ക്കാം ചിലപ്പോൾ ഒരു വരിയുടെ സൗന്ദര്യത്തിൽ കുറെ നിമിഷങ്ങൾ ആലോചിച്ചു നില്കും, ഇതെല്ലം ഓഡിയോ പറ്റില്ല, എങ്ങനെയാണ് അതുമായി ഒത്തുപോവുന്നത്.

    1. You can do all that by playing it back and listening to it again, but again, you have to like the voice or you have to find the right narrator. It takes some getting used to – its later last year i found some titles i liked. Its almost like a new skill you learn – well, at least in my case, it was like that.

    1. Well, I started with audible, if I like a book and the performance rating is good, I go for that – that’s how it went..I liked Ferrante’s series, Vigdis Hjorth, Narrator of Damascus, I liked Murakami’s 1Q84 – you can check them on audible. Play a sample, see the reviews.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top