Pottaal

പദോന്നതി, പലവക

പൊറ്റാൾ നോവൽ സീരീസിലെ ഒന്നും രണ്ടും പുസ്തകങ്ങളുടെ പ്രിന്റ് കോപ്പികൾ വിൽപ്പനയ്ക്ക്

പൊറ്റാൾ നോവൽ സീരീസിലെ ഒന്നും രണ്ടും പുസ്തകങ്ങളുടെ പ്രിന്റ് (പേപ്പർ ബാക്ക്) കോപ്പികൾ പ്രതീഷിന്റെ “ബുക്ക്മാനിയ” വഴി വിൽപ്പനയ്‌ക്കെത്തുകയാണ്. പോസ്റ്ററിലെ നമ്പറിൽ (അല്ലെങ്കിൽ ഇൻസ്റ്റാ, എഫ്ബി) പ്രതീഷിനെ കോൺടാക്റ്റ് ചെയ്തു കഴിഞ്ഞാൽ പുസ്തകങ്ങൾ കിട്ടും. തൊണ്ണൂറുകളുടെ അന്ത്യത്തിൽ കേരളത്തിലെ ഒരു ഉൾനാട്ടിൽ യുവത്വത്തിലേയ്ക്ക് കാലൂന്നുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതമാണ് ഈ നോവൽ സീരീസിൽ. വലിയ രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങളുടെ കാലത്ത് ജീവിയ്ക്കുന്നതിന്റെ എല്ലാ സംഘർഷങ്ങളും സന്തോഷസന്താപങ്ങളും ഏറ്റുവാങ്ങുകയും, അവയോടു തങ്ങളാൽ കഴിയും പ്രതികരിയ്ക്കുകയോ സമരസപ്പെടുകയോ, അതിന്റെ […]

,
പദോന്നതി

റാബിയയുടെ പ്രണയകഥ (പൊറ്റാളിലെ ഇടവഴികൾ – ബുക്ക് 2)

റാബിയ: ജംഷാദ് വന്ന് എന്നെ വിളിയ്ക്കുമ്പോൾ ഞാൻ ടി കെ ഹമീദിന്റെ ക്ലാസ്സിലായിരുന്നു. അല്ലെങ്കിലും വരാന്തയിൽ ആളനക്കം കൂടുമ്പോൾ ഞാൻ ശ്രദ്ധിയ്ക്കാൻ തുടങ്ങും. ഞാൻ അനുവാദം ചോദിയ്ക്കാൻ എണീറ്റുനിന്നപ്പോഴേ ഹമീദ് സാർ തലയാട്ടിക്കൊണ്ടു പൊക്കോളാൻ പറഞ്ഞു. വരാന്തയിലിറങ്ങിയപ്പോൾ കാര്യങ്ങൾക്കു വ്യക്തതയായി. പോലീസ് പുറത്തുണ്ട്. വേങ്ങരയിൽ നിന്ന് വരുന്ന മൻസൂർ, പഴയ എം എൽ എ അഹമ്മദ് കുട്ടിയുടെ മരുമകൻ, അവനെ അറസ്റ്റു ചെയ്യാനാണ് അവർ വന്നിരിക്കുന്നത്. ഇതും പറഞ്ഞുകേട്ടതാണ്, ഉറപ്പൊന്നുമില്ല. പുതിയ എസ് ഐ കുട്ടികളെ ഞെട്ടിയ്ക്കാൻ

, ,
പദോന്നതി

പൊറ്റാളിലെ ഇടവഴികൾ – Book 1 (Excerpt)

എന്റെ നോവൽ സീരീസിനെപ്പറ്റി അടുത്ത കാലത്തായി ലഭിച്ചിട്ടുള്ള ഫീഡ്ബാക്കുകളിൽ ആളുകൾ ഏറ്റവും കൂടുതൽ എടുത്തു പറഞ്ഞിട്ടുള്ള ഭാഗമാണ് താഴെ. ആദ്യനോവലിൽ, നയന എന്ന കഥാപാത്രത്തിന്റെ, രണ്ടു അധ്യായങ്ങളായുള്ള മോണോലോഗ്. പുസ്തകം കിൻഡിലിൽ ലഭ്യമാണ് – ലിങ്ക് ഈ പേജിന്റെ ഇടതു വശത്തുണ്ട് (താല്പര്യമുള്ളവർക്കായി) (പുനഃപ്രസിദ്ധീകരണം അനുവദനീയമല്ല, കോപ്പി റൈറ്റ് അവകാശങ്ങൾ മാനിയ്ക്കുക) പൊറ്റാളിലെ ഇടവഴികൾ Book 1 അഭിലാഷ് മേലേതിൽ 1. നയന : മണ്ണിൽ മൂസ്സയുടെ മകൻ അബു രാത്രി ദർസ്‌ കഴിഞ്ഞ്, ചൂട്ടും മിന്നി

,
പദോന്നതി

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition)

പൊറ്റാൾ സീരീസിലെ ആദ്യ പുസ്തകം April 2-ന് ആമസോൺ കിൻഡിലിൽ 49/- രൂപയ്ക്കു ലഭിയ്ക്കുന്നതാണ്. Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) will be discounted to INR 49/- in Kindle daily deal which runs on Apr-02-2020. Link:- https://amzn.to/346DtIE      

,
Scroll to Top