മരണമെത്തുന്ന നേരത്ത്
Paul Kalanithi എഴുതിയ “When Breath Becomes Air” അധികപക്ഷം വായനക്കാർക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത പുസ്തകമാണ്. ഇത്തരത്തിലൊരു പുസ്തകത്തെപ്പറ്റി അഭിപ്രായം പറയുന്നത് തന്നെ സത്യത്തിൽ വെറുതെയാണ്. ആടുജീവിതം, സുഗന്ധി എന്ന ആണ്ടാൾനായകി, ആരാച്ചാർ തുടങ്ങിയ പുസ്തകങ്ങൾക്ക് അധികം വസ്തുനിഷ്ഠമായ പഠനങ്ങൾ വരാത്തതിന് കാരണങ്ങളിലൊന്ന് അവയുടെ അതിപ്രശസ്തിയാണെന്ന് കാണാം. ആടുജീവിതം പുറത്തുവന്നപ്പോൾ ഉണ്ടായ വിമർശനങ്ങൾ ആരവങ്ങൾക്കിടയിൽ മുങ്ങിപ്പോവുകയായിരുന്നു, അതിനുശേഷം പുസ്തകം നൂറിലധികം പതിപ്പുകളിറങ്ങി എന്ന് മാത്രമല്ല, അതേ ലളിത ഭാഷയിൽ നിരവധി പുസ്തകങ്ങളിറക്കി തുടർച്ചയായ ബെസ്ററ് സെല്ലറുകൾ സൃഷ്ടിയ്ക്കാൻ എഴുത്തുകാരന് […]