Edouard Louis

കുറിപ്പുകള്‍

Change – Edouard Louis

കിനോസ്‌ഗാർഡ്, ആനി എർണോ, ഡയാന അതിൽ, റ്റേജു കോൾ തുടങ്ങി പല എഴുത്തുകാരും മെംവാർ എന്ന കാറ്റഗറിയിലാണ് എഴുതുന്നത്. അതിൽ എർണോ ഒഴികെയുള്ളവർ ഓട്ടോഫിക്ഷനിലാണ് വരിക. ഫിറന്തേ പോലെയുള്ളവർ പേഴ്സണൽ കഥകളാണ് പറയുന്നത് – അവരുടെ ഡീറ്റൈലിംഗ് അവരുടെ വ്യക്തിഗത അനുഭവങ്ങളിലേയ്ക്കുള്ള സൂചന ആണെന്ന് പറയാം. ഈ കൂട്ടത്തിലുള്ള പ്രധാന എഴുത്തുകാരനാണ് രണ്ടായിരത്തി പത്തുകളിൽ തരംഗമായി മാറിയ Edouard Louis. എൻഡ് ഓഫ് എഡി എന്ന പുസ്തകം പ്രസാധകർക്കയച്ചപ്പോൾ, അവിശ്വസനീയം എന്ന് പറഞ്ഞാണ് അവർ അത് തള്ളിയത് […]

, ,
റിവ്യൂ

അതിക്രമത്തിന്റെ ചരിത്രം

വയലൻസ് എന്ന പദത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഒരു ബോധ്യമില്ലായ്‌മ നമ്മുടെ സമൂഹത്തിൽ പൊതുവേയുണ്ട്. ചെറുപ്പത്തിൽ മാതാപിതാക്കളും അധ്യാപകരും ബന്ധുക്കളുമൊക്കെ കുട്ടികളുടെ നേരെ, ചിലപ്പോൾ അവരുടെയൊക്കെ കൗമാരം കഴിഞ്ഞുപോലും, അഴിച്ചുവിട്ടിരുന്ന അച്ചടക്കം പഠിപ്പിക്കൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇപ്പോൾ ആലോചിക്കുമ്പോൾ എത്ര ഭീദിതമായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുന്ന, അതിക്രമമാണ് ആദ്യം മനസ്സിൽ വരുന്നത്. പിന്നെ പൊതുവേദികളിൽ, സ്വകാര്യ സദസ്സുകളിൽ മക്കളെ താരതമ്യം ചെയ്തു താഴ്‌ത്തിക്കെട്ടുകയും വിമർശിക്കുകയും ചെയ്യുന്നവർ, പിന്നെ തങ്ങളിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർ, വേറിട്ട തൊലിനിറമോ, അതുപോലെ എളുപ്പം തിരിച്ചറിയാൻ

, ,
Scroll to Top