
കിനോസ്‌ഗാർഡ്, ആനി എർണോ, ഡയാന അതിൽ, റ്റേജു കോൾ തുടങ്ങി പല എഴുത്തുകാരും മെംവാർ എന്ന കാറ്റഗറിയിലാണ് എഴുതുന്നത്. അതിൽ എർണോ ഒഴികെയുള്ളവർ ഓട്ടോഫിക്ഷനിലാണ് വരിക. ഫിറന്തേ പോലെയുള്ളവർ പേഴ്സണൽ കഥകളാണ് പറയുന്നത് – അവരുടെ ഡീറ്റൈലിംഗ് അവരുടെ വ്യക്തിഗത അനുഭവങ്ങളിലേയ്ക്കുള്ള സൂചന ആണെന്ന് പറയാം. ഈ കൂട്ടത്തിലുള്ള പ്രധാന എഴുത്തുകാരനാണ് രണ്ടായിരത്തി പത്തുകളിൽ തരംഗമായി മാറിയ Edouard Louis. എൻഡ് ഓഫ് എഡി എന്ന പുസ്തകം പ്രസാധകർക്കയച്ചപ്പോൾ, അവിശ്വസനീയം എന്ന് പറഞ്ഞാണ് അവർ അത് തള്ളിയത് – ഫ്രാൻസിൽ ഇത്രയും ദാരിദ്ര്യവും പ്രശ്നങ്ങളും ഉണ്ടെന്നു സമ്മതിയ്ക്കാൻ ആളുകൾ പുസ്തകം വന്നതിനുശേഷവും തയ്യാറായില്ല. Change എന്ന അയാളുടെ പുതിയ നോവൽ ഒരു മോട്ടിവേഷൻ പുസ്തകമായി പോലും വായിയ്ക്കാവുന്ന അയാളുടെ പുതിയ മെംവാർ ആണ്.
ഈ പുസ്തകത്തിൽ അയാൾ എങ്ങനെയാണു ഇന്നത്തെ നിലയിലെ എഴുത്തുകാരനായി വളർന്നത് എന്നതിന്റെ അതിവിശദമായ വിവരണങ്ങളാണ്(കുറച്ചു അമിത വർണ്ണനയും ഫോക്കസ് ഇല്ലായ്മയുമുണ്ട്, സ്വാഭാവികമായും). ഫിറന്തേയുടെ നോവലുകളിൽ നായിക നേപ്പിൾസിലെ ദാരിദ്ര്യത്തിൽ നിന്ന് സമൂഹത്തിന്റെ മുകൾത്തട്ടിലെത്തുമ്പോഴും ആലോചിയ്ക്കുകയാണ് എന്താണ് എനിയ്ക്കാ പഴയ എന്നെ (Class തന്നെ) കുടഞ്ഞു കളയാൻ കഴിയാത്തത്? അതാണ് ലൂയിസിന്റെയും പ്രശ്‌നം – അയാൾ തന്റെ അവസ്ഥയെ ചെറുപ്പത്തിലേ സാമൂഹിക നിലയുമായി ബന്ധപ്പെടുത്തി മനസ്സിലുക്കുന്നുണ്ട്. തന്റെ മേലെയുള്ള ക്ലാസ്സിനെ അനുകരിയ്ക്കുക എന്നതാണ് അയാൾക്ക് തോന്നുന്ന സൊല്യൂഷൻ. അതിനായി, അവരുടെ നടത്തം, സംസാരം, ടേബിൾ മാനേഴ്സ്, വസ്ത്രധാരണം എല്ലാം അനുകരിയ്ക്കുകയാണ് അയാൾ. കൂടാതെ ഗേ ആണെന്നതിന്റെ പ്രശ്നങ്ങളുമുണ്ട്. എന്നാൽ ഒരു നിലയിലെത്തുമ്പോഴും, അതിനു മേലെയുള്ള തട്ടിലാണ് തന്റെ എല്ലാ പ്രശ്നങ്ങളുടെ പരിഹാരവും എന്ന തിരിച്ചറിവ്/തോന്നൽ അയാളെ നിരാശനാക്കുന്നു. ഇടയ്ക്കിടെ ഒളിച്ചോടാൻ അയാൾ ശ്രമിയ്ക്കുന്നു.
നോവലിലെ ഏറ്റവും പ്രധാന സംഗതി ഒരു പുസ്തകവും വായിയ്ക്കാതെ വളർന്ന അയാൾ പുസ്തകങ്ങൾ വായിയ്ക്കാൻ പഠിയ്ക്കുന്നതാണ് – പരീക്ഷകൾക്ക് പഠിയ്ക്കുന്ന പോലെ ഊണും ഉറക്കവുമില്ലാതെ വായിച്ചും, നോട്സ് എഴുതിയും ആവർത്തിച്ചു വായിച്ചുമാണ് ലൂയിസ് വായന ശീലമാക്കുന്നത്. എഴുതാൻ ശ്രമിയ്ക്കുമ്പോൾ രണ്ടു വാചകങ്ങൾ കൂട്ടിച്ചേർക്കാൻ അയാൾക്ക് കഴിയുന്നില്ല. കഴിയുമ്പോഴാകട്ടെ വായിച്ച എഴുത്തുകാരുടെ സ്വാധീനം തെളിഞ്ഞുകാണുകയും ചെയ്യുന്നു. വീണ്ടും ഒരൊളിച്ചോട്ടം. പക്ഷെ ഇപ്രാവശ്യം അയാൾ എഴുത്തിൽ വിജയിയ്ക്കുന്നു. പക്ഷെ അപ്പോൾ മെംവാർ അവിശ്വസനീയമെന്ന് പ്രസാധകർ. എന്നെ ഇമോഷണലി ടച് ചെയ്ത ഭാഗങ്ങളാണ് ഇവ എന്ന് പറയേണ്ടല്ലോ. പുസ്തകത്തിന്റെ തുടക്കം മുതലേ, മുന്നെ അയാൾ പറഞ്ഞിട്ടുള്ള സംഗതികൾ കൂടുതൽ വിശദാംശങ്ങളോടെ ആവർത്തിയ്ക്കുന്ന ഒരു പുസ്‌തകമെന്തിന് എന്ന ചോദ്യം മനസ്സിലുണ്ടായിരുന്നു. എന്നാൽ ആ ഡീറ്റൈൽസിൽ നിന്നാണ് Edouard Louis എന്ന എഴുത്തുകാരൻ ഉണ്ടായതെന്നാണ് അതിന്റെ ഉത്തരം. ആ അർത്ഥത്തിൽ ഉജ്ജ്വലമാണ് ഈ പുസ്തകം. പല തരം എഴുത്തു സംബന്ധിയായ (പ്രോസസ്സ്) പുസ്തകങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്‍തമായ ഒന്നാണ് ഇത്. ക്ലാസ് വയലൻസ് ആണ് തന്റെ പ്രശ്‌നം എന്ന് മനസ്സിലാക്കുന്ന യൂറോപിയൻ നഗരനിവാസിയായ എഴുത്തുകാരൻ എന്നതാണ് മറ്റൊരു വിശേഷം. കിനോസ്‌ഗാർഡ് ഫെമിനിസ്റ്റ് ലോകത്ത്, യൂറോപ്പിയൻ സിറ്റികളിൽ കഴിയുന്ന, കരയുന്ന പുരുഷനെ വരയ്ക്കുമ്പോൾ, അതിൽ വർക്കിങ് ക്‌ളാസ്, ഐഡന്റിറ്റി തുടങ്ങിയ ആശയങ്ങൾ കൂടി എടുത്ത് അപഗ്രഥിയ്ക്കുകയാണ് ലൂയിസ്. അതിൽ ഏറെക്കുറെ അയാൾ വിജയിയ്ക്കുന്നുമുണ്ട്. മുകളിൽ പറഞ്ഞ എഴുത്തുകാരിൽ നിന്ന് ലൂയിസിനെ വ്യത്യസ്‍തനാക്കുന്ന ഒരു കാര്യം കൂടിയുണ്ട്. അമ്പതുകളിലും അറുപതുകളിലും പീക്ക് ചെയ്യുന്ന എഴുത്തുകാരുള്ള യൂറോപ്പിൽ കേവലം മുപ്പതിലാണ് അയാൾ നിൽക്കുന്നത്. അയാളുടെ എഴുത്തുകൾ വരാനിരിയ്ക്കുന്നേയുള്ളൂ.
Pingback: Mid-year Book Freakout Tag 2024 – Bookmark
Pingback: Mid-year Book Freakout Tag 2024 – Bookmark