Until August: A Novel

ഇഷിഗുരോ, മുറകാമി (നോവലുകളിൽ), പാമുക് ഒക്കെ കണ്ടെന്റ് കിട്ടാൻ സ്വയം പിഴിയുന്നതിനെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. എന്നാൽ സമീപകാലചരിത്രത്തിലെ എന്റെ ടോപ് നോവലിസ്റ്റുകളിൽ ഒരാൾ ആയ ബൊലാഞ്ഞോ (സെബാൾഡ്, പാമുക്, കിനോസ്‌ഗാർഡ്, മർനെയിൻ, ഫോസെ തുടങ്ങിയവരാണ് ബാക്കിയുള്ളവർ) ആണ് ഇക്കൂട്ടരിൽ ഏറ്റവും അബിയൂസ് നേരിടേണ്ടി വന്നയാൾ. അയാൾ നാപ്കിനുകളിൽ എഴുതിയത് വരെ പബ്ലിഷർമാർ അടിച്ചുമാറ്റി പുസ്തകം ഇറക്കിയിട്ടുണ്ട് – ബൊലാഞ്ഞോ ആയതുകൊണ്ട് സാഹിത്യവിദ്യാർത്ഥികൾക്കൊക്കെ ഉപകാരപ്പെടും എന്നൊരു സംഗതിയുണ്ട്. കേരളത്തിൽ ഒരു പബ്ലിഷറും പറയാതെ തന്നെ പദ്മനാഭനും മുകുന്ദനുമെല്ലാം ചവർ മാത്രം എത്ര വര്ഷങ്ങളായി ഇറക്കുന്നു. അതുപോലെ അല്ല ഇത്. ദീസ് ആർ ഐക്കൺസ്. അടുത്തകാലത്താണ് മാർകേസിനെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പ് വന്നത്. എനിയ്ക്കത് ആസ്വാദ്യമായി തോന്നി. അത് ബെസ്റ്റ് സെല്ലറും ആയിരുന്നു. അഥവാ, ബൊലാഞ്ഞോ പോലെ ഒരു ലിമിറ്റഡ് വായനാവൃന്ദമല്ല മാർകേസിനുള്ളത്. ഹി ഈസ് എ സൂപ്പർ സ്റ്റാർ. അയാളുടെ ഒരു പുസ്തകം പുതുതായി വരുന്നു, അത് ഫൈനൽ ഡ്രാഫ്റ്റ് അല്ല എന്ന് കണ്ടാലും ആളുകൾ ഓടിക്കൂടും. അതാണ് പുതിയ നോവെല്ല ആവാൻ പോലും വലിപ്പമില്ലാത്ത Until August: A Novel എന്ന പുസ്തകം. ആദ്യ അധ്യായത്തിൽ തന്നെ മാർകേസ് അയാളുടെ പൂർണ്ണ ശക്തിയിൽ എഴുതിയ പുസ്തകമല്ലിത് എന്ന് അയാളെ ശ്രദ്ധയോടെ വായിച്ചവർക്ക് മനസ്സിലാകും. രണ്ടാം അധ്യായം തൊട്ടാണ് ഒരു ഫീൽ നമുക്ക് കിട്ടുക. ഇത് പരിഭാഷയുടെ ഇഷ്യൂ ഒന്നുമല്ല. മാർകേസിന്റെ ടെക്സ്റ്റിന് സാധാരണ ഉള്ള ഒരു പോളിഷ്ഡ് ഫീൽ ഈ പുസ്തകത്തിലില്ല. രണ്ടും മൂന്നും അധ്യായങ്ങളിൽ മാർകേസിന്റെ ശൈലിയുടെ തിരനോട്ടങ്ങൾ നമുക്ക് കാണാം, അയാളുടെ ഹ്യൂമറിന്റെ മിന്നലാട്ടങ്ങൾ ആരാധകരെ ഗൃഹാതുരരാക്കും – ബട്ട് ദാറ്റ്സ് ഓൾ. വേറെയൊന്നും ഈ പുസ്തകത്തിലില്ല. ഒരു പുസ്തകം പബ്ലിഷ് ചെയ്യരുത് എന്ന് എഴുത്തുകാരൻ പറയുന്നത് എന്തുകൊണ്ടെന്നുള്ളത് മനസ്സിലാക്കാൻ ഈ പുസ്തകം, സാഹിത്യ വിദ്യാർത്ഥികൾക്ക് വിശിഷ്യാ, ഉപകാരപ്പെടും. മാർകേസിന്റെ അവസാന ഫിക്ഷൻ വർക്ക് (മെലങ്കളി ഹോർസ്) എടുത്തുവച്ചു ഇതിലെ ടെക്സ്റ്റ് അനലൈസ് ചെയ്താൽ മതി. പബ്ലിഷർമാരുടെയും തല്പരകക്ഷികളുടെയും ആർത്തി മാത്രമാണ് ഈ പുസ്തകത്തിന് പിറകിൽ. ഈ പുസ്തകത്തെ വാഴ്ത്തി പലരും എഴുതി മറിയ്ക്കുന്നത് കണ്ടു. അതുകൊണ്ടു കൂടിയാണ് ഇത് പറയുന്നത്. മാർകേസിനെ നിങ്ങൾ വായിച്ചിട്ടില്ലെങ്കിൽ ദയവായി ഈ പുസ്തകത്തിൽ തുടങ്ങരുത് (മലയാളം പരിഭാഷ വായിച്ചു പാമുക്കിനെ തെറിപറയുന്നവരെ കണ്ടിട്ടുള്ളത് കൊണ്ട് പറയുകയാണ്). തന്റെ കഴിവിന്റെ പ്രൈമിൽ എഴുതുന്ന മാർകേസ് ലോകം കണ്ട ഉന്നതരായ എഴുത്തുകാരിൽ ഒരാളാണ്. അയാളെ ചെറുതാക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top