Author name: abhilash

കുറിപ്പുകൾ

റഷ്യയിലെ രണ്ട് യുദ്ധങ്ങൾ

വാർ ആൻഡ് പീസ് ഈയിടെ രണ്ടാം തവണ വായിക്കുമ്പോഴാണ് ഫ്രഞ്ച് ആക്രമണം അന്നാട്ടിൽ നടക്കുന്ന അതേ രീതിയിലാണ് അടുത്ത നൂറ്റാണ്ടിൽ നാസികൾ അവരെ കീഴടക്കാൻ നോക്കുന്നത് എന്ന കാര്യം ശ്രദ്ധിയ്ക്കുന്നത്. നോവലിൽ നെപ്പോളിയന്റെ സൈന്യം സ്മോളൻസ്ക് വഴി പ്രവേശിയ്ക്കുന്നു, മുന്നോട്ട് നീങ്ങി, മോസ്കോയിലെത്തുന്നു – വഴി നീളെ ആളുകൾ അങ്കലാപ്പിലാകുന്നു. പല സ്ഥലത്തും ഫ്രഞ്ചുകാർ കർഷകരോട് അവരോട് കൂടെ ചേരാൻ പറയുന്നു – പിൻവാങ്ങുന്ന റഷ്യൻ ആർമി കെട്ടിടങ്ങളും വയലുകളും കത്തിയ്ക്കുന്നു(ജനങ്ങൾ പലരും ഫ്രഞ്ച് പക്ഷം ചേരുന്നു […]

, , ,
കുറിപ്പുകള്‍, പുസ്തക കുറിപ്പുകൾ

The House on Via Gemito

The House on Via Gemito എന്ന നോവൽ Domenico Starnone എഴുതിയ ഒരു സെമി ഫിക്ഷനൽ അക്കൗണ്ട് ആണ് – അയാളുടെ ആർട്ടിസ്റ്റായ പിതാവിനെക്കുറിച്ചെല്ലാമുള്ളത്. ഏറെക്കുറെ മെംവാർ സ്വഭാവമാണ് ഈ പുസ്തകത്തിന് – അതിന്റെ കവറിലെ ചിത്രമാണ് (ദി ഡ്രിങ്കേഴ്‌സ്‌) അച്ഛന്റെ മാസ്റ്റർപീസ് – തന്റെ മധ്യവയസ്‌സിൽ മകൻ അത് തിരഞ്ഞു നടത്തുന്ന യാത്രയും, അയാളുടെ ഭൂതകാലസ്മരണകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. എന്നാൽ അച്ഛൻ ടിപ്പിക്കൽ ഓൾഡ് സ്‌കൂൾ ആർട്ടിസ്റ്റായിരുന്നു. സുന്ദരിയായ അമ്മയെ സംശയമായിരുന്നു എന്ന്

, ,
പുസ്തക കുറിപ്പുകൾ

London Falling

Patrick Radden Keefe -നെപ്പറ്റി മുന്നേ എഴുതിയിട്ടുണ്ട് – അയാളുടെ Empire of Pain ഒരു മരുന്നു കമ്പനി എങ്ങനെയാണ് ഓപ്യോയിഡ് ക്രൈസിസ് അമേരിക്കയിൽ ഉണ്ടാക്കിയെടുത്തത് എന്നും ഇങ്ങനെ അമേരിക്കൻ കാപിറ്റൽ സിസ്റ്റം ആ കമ്പനിയെ സംരക്ഷിച്ചു എന്നും വിവരിയ്ക്കുന്നു. Say Nothing എന്ന പുസ്തകത്തിൽ ഐ ആർ എയും ബ്രിട്ടീഷുകാരും തമ്മിലുള്ള സംഘര്ഷമാണ് വിഷയം – സാധാരണക്കാരുടെ ജീവിതം എങ്ങനെയാണ് അതുമൂലം ബാധിയ്ക്കപ്പെട്ടതെന്നും ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂരതകളും എല്ലാം ഇവിടെ വിവരിയ്ക്കപ്പെടുന്നു – ആഴത്തിലുള്ള ജേര്ണലിസമാണ്

, ,
Scroll to Top