
Elena Ferrante-യുടെ മൂന്നു ഫിക്ഷൻ പുസ്തകങ്ങൾ ഞാനീ വർഷം വായിയ്ക്കുകയുണ്ടായി. My Brilliant Friend (Neapolitan Series), The Lost Daughter, അവരുടെ ഏറ്റവും പുതിയ നോവലായ The Lying Life of Adults എന്നിവ(അവരുടെ Incidental Inventions എന്ന ഗാർഡിയനിൽ വന്നിരുന്ന ചെറുകുറിപ്പുകളുടെ സമാഹാരവും ഞാൻ വായിച്ചിരുന്നു). ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഏറ്റവും നീട്ടിവച്ച വായനയും ഈ എഴുത്തുകാരിയുടെയായിരിയ്ക്കണം. ഒന്നാമത് അവരുടെ എഴുത്തിനെപ്പറ്റി വായിച്ചറിഞ്ഞിട്ടുള്ള സംഗതികൾ, രണ്ടാമത് അവരുടെ അസാധാരണമായ പോപ്പുലാരിറ്റി – ഇതുപോലെ മുൻപ് സാലി റൂണിയെ വായിച്ചിട്ടുള്ള അനുഭവവുമുണ്ട് (അവരുടെ നോർമൽ പീപ്പിൾ എനിയ്ക്ക് അസഹനീയമായിരുന്നു) – പിന്നെ, മലയാളത്തിൽ പരിഭാഷയിൽ വരികയും, മലയാളത്തിലെ ഫെമിനിസ്റ്റ് എഴുത്തുകാരും സ്ത്രീയെഴുത്തു പ്രോത്സാഹിപ്പിയ്ക്കുന്ന സർക്കിളുകളും കൊണ്ടാടിയ The Days of Abandonment പലപ്പോഴും ശരാശരിയ്ക്കു മേലെ വരാത്ത വായനയായി അനുഭവപ്പട്ടു എന്നത്. ഓഡിയോ ബുക്കുകൾ കേൾക്കാൻ തുടങ്ങിയതാണ് വഴിത്തിരിവായത്, വിശിഷ്യാ, Storytel. ഇപ്പോൾ The Story of a New Name ഞാൻ കേട്ടുകൊണ്ടിരിയ്ക്കുന്നത് അവിടെയാണ്. ചുരുക്കത്തിൽ ഫിറാന്തേയുടെ എഴുത്തിനെപ്പറ്റി സാമാന്യധാരണ ഉണ്ടാക്കാൻ ഈ വർഷം കഴിഞ്ഞു.

The Lying Life of Adults-ന്റെ റിവ്യൂ കോപ്പി കയ്യിൽ കിട്ടിയ സമയത്തു യാതൊരു മുൻധാരണയുമില്ലാതെയാണ് വായന പുരോഗമിച്ചത് – ആ പുസ്തകത്തിന് സമാന്തരമായി ഞാൻ Lost daughter വായിച്ചിരുന്നു (Brilliant Friend ടെലിവിഷൻ സീരീസും അതിനിടെ ഞാൻ കണ്ടു) – ഞാൻ വായിച്ച മൂന്നു പുസ്തകങ്ങളിലും പെട്ടെന്ന് കാണാവുന്ന ഒരു സംഗതി, അവരുടെ സ്ഥിരം വായനക്കാർക്ക് അറിയുന്നതാണ്, മധ്യവയസ്സിനു ശേഷം പിന്തിരിഞ്ഞു നോക്കുന്ന കഥാപാത്രങ്ങളാണ് അവരുടെ നോവലുകളിലെ ആഖ്യാതാക്കൾ എന്നതാണ്. My Brilliant Friend-ലെ നായിക എഴുത്തുകാരിയാണ് ( അവരുടെ സുഹൃത്തിന്റെ കുറിപ്പുകളുള്ള നോട്ട് പുസ്തകങ്ങൾ അവർ വായിയ്ക്കുന്നുമുണ്ട്, രണ്ടാം പുസ്തകത്തിലാണ് ഇതുള്ളത്, വായിയ്ക്കുന്നത് അവർ ബെസ്ററ് സെല്ലറുകളാക്കുന്നു), Lost daughter-ലെ സ്ത്രീയുടെ ജോലിയും ഭാഷാപഠനവും എഴുത്തുമൊക്കെ ബന്ധപ്പെട്ടാണ്, Days-ൽ എഴുത്തുകാരിയാണ് നായിക. ഇവരൊക്കെ മധ്യവയസ്സു കഴിഞ്ഞവരാണെങ്കിൽ The Lying Life of Adults നായിക – Giovanna – നോവൽ ആരംഭിയ്ക്കുമ്പോൾ 13 വയസ്സുകാരിയാണ്. മറ്റുനോവലുകളിലെ കഥാപാത്രങ്ങളെപ്പോലെ മധ്യവയസിലല്ല Giovanna ജീവിതത്തിലെ വലിയ turning point ഉണ്ടാകുന്നത് – ഒരു ദിവസം അച്ഛൻ തന്റെ മകൾ, അയാളുടെ സഹോദരിയെപ്പോലെ വിരൂപയാണ് എന്ന് പറയുന്നത് ആകസ്മികമായി അവൾ കേൾക്കുകയാണ് (“Two years before leaving home my father said to my mother that I was very ugly.” എന്നാണ് നോവൽ തുടങ്ങുന്നത് തന്നെ). ഈ അമ്മായി കുടുംബത്തിലെ പേടിപ്പെടുത്തുന്ന സാന്നിധ്യമാണ് – വെറുപ്പോടുകൂടെയാണ് അവരുടെ വൈരൂപ്യത്തിനു കിടപിടിയ്ക്കുന്ന സ്വഭാവത്തെപ്പറ്റിയും വീട്ടുകാർ പറയാറുള്ളത്. സ്വാഭാവികമായും Giovanna തകർന്നു പോകുന്നു. അവളുടെ പഠനം പോലും ബാധിയ്ക്കപ്പെടുന്നു (അറിവ് നേടൽ ഫിറാന്തേയുടെ നായികമാർക്ക് പ്രധാനമാണ്). അതിനുള്ള പ്രതിവിധി അമ്മായിയെ നേരിട്ടു കാണുക എന്നതാണ് എന്നവൾ തീരുമാനിയ്ക്കുന്നു. നേപ്പിൾസിൽ ദരിദ്രർ താമസിയ്ക്കുന്ന പ്രാന്തപ്രദേശത്താണ് അമ്മായി താമസിയ്ക്കുന്ന ഇടം – അച്ഛൻ അവിടെ നിന്നാണ് തന്റെ മിഡിൽ ക്ലാസ് ജീവിതം പടുത്തുയർത്തിയത് – അയാൾക്ക് അമ്മായിയെ കാണാനുള്ള മടി അവരുടെ സ്വഭാവം മാത്രമല്ല, മറിച്ച് തന്റെ പഴയ ദരിദ്രകലത്തേയ്ക്കു തിരിഞ്ഞു നോക്കാനുള്ള ഈ മടികൂടിയാണ് എന്ന് നമ്മൾ മനസ്സിലാക്കണം (ഈയൊരു വേര്തിരിവ്, Parasite സിനിമയിലെപ്പോലെ ഈ നോവലിൽ നിത്യസാന്നിധ്യമാണ്, Neapolitan സീരീസിലും ഇതുണ്ട്). Vittoria എന്ന ഈ കഥാപാത്രം ആ തരത്തിലെ ജീവിതത്തിന്റെ സാന്നിധ്യംപോലെ നോവലിൽ ഉടനീളമുണ്ടുതാനും. നായിക മറ്റുനോവലുകളിലെപ്പോലെ യാഥാസ്ഥിതിക ചുറ്റുപാടുകളിലല്ല കഴിയുന്നത്. അവൾക്ക് മതം, വിശ്വാസം എന്നിവയൊന്നും പ്രാധാന്യമുള്ളതല്ല. എന്നാൽ അമ്മായിയെ കാണുന്നതോടെ അവളുടെ രീതികൾ മാറുന്നു – അമ്മായി അച്ഛൻ പറയുന്ന പോലെ വിരൂപയല്ല എന്നവൾ കണ്ടുപിടിയ്ക്കുന്നു(മതത്തെക്കുറിച്ചു പഠിയ്ക്കേണ്ടി വരുന്ന സാഹചര്യവും പിന്നെയുണ്ടാകുന്നു). പിന്നെപ്പിന്നെ ദോഷൈകദൃക്കായ ആ സ്ത്രീയുടെ കണ്ണിലൂടെ Giovanna തന്റെ മധ്യവർഗ്ഗ ജീവിതവും അതിലുള്ളവരെയും കാണാൻ തുടങ്ങുന്നു. ഈ നോട്ടമാണ് ഈ നോവലിന്റെ ആണിക്കല്ല് (അവൾ കാണുന്ന സംഗതിയിൽ നിന്നാണ് നോവലിന്റെ തുടക്കത്തിൽ പറയുന്ന വിവാഹമോചനം ഉണ്ടാകുന്നത്).
ഫിറാന്തേയുടെ നോവലിലെ ഒരു trope എന്ന് പറയാവുന്ന സംഗതിയാണ് ഇത് – Lost daughter-ൽ hitch-hike ചെയ്യുന്ന ഒരു സ്ത്രീയെ കാണുന്നതോടെ തന്റെ മധ്യവർഗ്ഗ സഹജീവിതം ത്യജിച്ചു ജീവിതത്തിന്റെ “വിളി”(call) കേട്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിയ്ക്കുന്ന നായികയെയാണ് നമ്മൾ കാണുക. താൻ ഒരു മുഖം മൂടി ഉപേക്ഷിയ്ക്കുന്നു എന്നാണ് അവർ കരുതുന്നത് (ആ നോവലിന്റെ മറ്റൊരു കൗതുകം My Brilliant Friend -ലെ കഥാപാത്രങ്ങൾ അതിലുണ്ടെന്നുള്ളതാണ്, എന്തിന് The Lying Life of Adults-ലെ ടോണീഞ്ഞോ എന്ന പാത്രവും അതിലുണ്ട്, ബൊലാഞ്ഞോയുടെ “Savage“-ലെ കഥാ തന്തുക്കൾ പിന്നെ നോവലുകളായി വന്നത് ഞാനോർത്തു – Lost -ന്റെ മധ്യഭാഗം ഫിറാന്തേയുടെ ഏറ്റവും മികച്ച എഴുത്ത് ഉൾക്കൊള്ളുന്നതാണ് ). Neapolitan Series-ലെ ഇത്തരത്തിലെ ഒരു കൗതുകം പുസ്തകം വായിയ്ക്കാത്തവർക്കായി ഞാൻ വിട്ടുകളയുന്നു(സ്പോയ്ലർ).
Giovanna-യ്ക്ക് കിട്ടുന്ന ബ്രേസ്‌ലെറ്റ് ആണ് നോവലിലെ മറ്റൊരു പ്രധാന സംഗതി (അത് ആര് ആർക്കു എപ്പോൾ കൊടുത്തു എന്നത് ഒരു ത്രില്ലർ സ്വഭാവത്തോടെയാണ് നോവലിസ്റ്റ് ഉടനീളം വിവരിയ്ക്കുന്നത്) – സ്നേഹത്തിന്റെയും വിധേയത്വത്തിന്റെയും, വിശ്വാസ വഞ്ചനയുടെയും ഒക്കെ പ്രതീകമായി ഇത് മാറുന്നുണ്ട്. നോവലിന്റെ അന്ത്യത്തിൽ നായിക ഹീറോ പരിവേഷത്തിൽ കാണുന്ന ഒരുത്തന്റെ മറ്റൊരു വശം വെളിപ്പെടുത്തുന്നതിന്റെ കാരണമായും അത് മാറുന്നു. My Brilliant Friend ലെ Nino-യുടെ പോലെ അറിവിന്റെയും ബുദ്ധിയുടെയും മറ്റൊരു ജീവിതത്തിന്റെയും വാഗ്ദാനമാണ് Roberto എന്ന ഈ കഥാപാത്രം(trope). മാർക്സിനെയും മറ്റും ചർച്ച ചെയ്യുന്ന, തന്റെ ഭൂതകാലം മറയ്ക്കാൻ പാടുപെടുന്ന, വാഗ്മിയായ അച്ഛൻ Roberto-യെ കാണാനും പരിചയപ്പെടാനും ആഗ്രഹിയ്ക്കുന്നു – അത് മകൾ പരിഹാസത്തോടെയാണ് നോക്കുന്നത്. ഒരിയ്ക്കൽ സ്‌കൂളിൽ Giovanna ഉണ്ടാക്കുന്ന ഒരു പ്രശ്നം ചർച്ച ചെയ്യാൻ എത്തുന്ന അച്ഛൻ തന്റെ വാചാലത കൊണ്ട് വനിതാ പ്രിൻസിപ്പലിനെ കയ്യിലെടുക്കുന്നത് കാണുന്ന നായിക ഇങ്ങനെയാണ് പ്രതികരിയ്ക്കുന്നത് – “I laughed loudly, but in embarrassment. I didn’t know whether to let go or remind myself that he didn’t deserve that admiration and scold him: you told her that men are always wrong and should assume their responsibilities, but you have never done that with Mamma, or with me. You’re a liar, Papa, a liar who frightens me just because of that good will you can draw out when you want to“. ഇങ്ങനെ falsehood -ന്റെ ഒരു ലോകം അവൾക്കുമുന്നിൽ തുറന്നുവന്നുകൊണ്ടേയിരിയ്ക്കുകയാണ്. Giovanna തന്റെ വൈരൂപ്യത്തെപ്പറ്റി പലപ്പോഴും പറയുന്നുണ്ട്, നോവലിൽ. അവൾ തന്റെ അമ്മായിയായി മാറുകയാണോ? അതോ Vittoria-യാണോ ഈ “നുണലോകത്തെ” സത്യത്തിന്റെ വെളിച്ചം? മറുവശത്ത് Giovanna പറയുന്നതെല്ലാം നുണയാണോ – അവൾ അച്ഛൻ തന്റെ വൈരൂപ്യത്തെപ്പറ്റി പറഞ്ഞു എന്ന് പറയുന്നുണ്ട് – അയാൾ പറയുന്നത് “Adolescence has nothing to do with it: she’s getting the face of Vittoria” – നായിക പറയുന്നത് അപ്പോൾ അർദ്ധസത്യമല്ലേ? ഇങ്ങനെ ഫിറന്തേ മുതിർന്നവരുടെ ലോകത്തെ, അതിന്റെ സ്വാഭാവിക രൂപത്തിൽ, എന്നാൽ അതിനെ താങ്ങിനിറുത്തുന്ന അനേകം നുണകളുടെ/അർദ്ധനുണകളുടെ വെളിച്ചത്തിൽ നമ്മുടെ മുന്നിൽ നിറുത്തുകയാണ് (“What happened, in other words, in the world of adults, in the heads of very reasonable people, in their bodies loaded with knowledge? What reduced them to the most untrustworthy animals, worse than reptiles?” – എന്ന് നോവലിൽ).
Ann Goldstein-ന്റെ പരിഭാഷ ഉജ്ജ്വലമാണ് (NYT ലേഖനം വായിയ്ക്കുക – https://www.nytimes.com/2020/08/21/books/elena-ferrante-lying-life-of-adults-ann-goldstein-translator.html). അവരുടെ പരിഭാഷ ഫിറാന്തേയുടെ ശരാശരി ഭാഷയെ മറ്റൊരു നിലവാരത്തിലേയ്ക്കുയർത്തുന്നതാണ്, സ്വന്തം നാട്ടിലെ ഫിറാന്തേയുടെ പരാജയത്തിലും, വിദേശത്തെ വിജയത്തിനു കാരണമെന്നും ആളുകൾ പറയുന്നു. അതെന്തോ ആകട്ടെ, എന്റെ ഇതുവരെയുള്ള വായനയിൽ എഴുത്തുകാരിയുടെ ഏറ്റവും പക്വമായ വർക്കായാണ് Lying Life of Adults എനിയ്ക്കനുഭപ്പെട്ടത്.

I have just started The Lying Life. In fact, this is my first book by Ferrente. I had earlier tried her Neopolitan series, but couldn’t as I have failed to make way with her prose. But this new book, I have found the rhythm. Reading also How Much of These Hills is Gold, Douglas Stuart’s book and Column McCann book. I also liked Stuart’s new story, The Englishman.
IMO, “Lying” is her most rounded work, though I am reading 2nd Neapoltian book, which i find every engaging (and clever), Stuart’s”Shuggie” was a 5 star read for me, i read his story in NY too, but am yet to process it (his writing was superb, he is a genuine talent). Planning to start “Hills” soon. I guess i will give McCann’s book a skip this time (I dont like the politics).
I have just started The Lying Life. In fact, this is my first book by Ferrente. I had earlier tried her Neopolitan series, but couldn’t as I have failed to make way with her prose. But this new book, I have found the rhythm. Reading also How Much of These Hills is Gold, Douglas Stuart’s book and Column McCann book. I also liked Stuart’s new story, The Englishman.
IMO, “Lying” is her most rounded work, though I am reading 2nd Neapoltian book, which i find every engaging (and clever), Stuart’s”Shuggie” was a 5 star read for me, i read his story in NY too, but am yet to process it (his writing was superb, he is a genuine talent). Planning to start “Hills” soon. I guess i will give McCann’s book a skip this time (I dont like the politics).