Argentina

റിവ്യൂ

Mouthful of Birds

“Fever Dreams” എന്ന ചെറുനോവലിലൂടെ പ്രശസ്തയായ Samanta Schweblin – ന്റെ പുതിയ ചെറുകഥാ സമാഹാരമാണ് “Mouthful of Birds”. ചെറുതും വലുതുമായ, അവരുടെ എഴുത്തുജീവിതത്തിൽ പലസമയങ്ങളിൽ എഴുതിയ ഇരുപതു കഥകളാണ് പുസ്തകത്തിൽ. ഭീതിയും അബ്‌സേഡിറ്റിയും കലർന്ന ആഖ്യാനങ്ങളാണ് ഇവയിൽ ഭൂരിപക്ഷവും. പോസ്റ്റ് മാജിക്കൽ റിയലിസം കാലത്തെ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറുകയാണ് Schweblin-ഉം എന്ന് ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും. ആദ്യ കഥയായ “Headlights”-ൽ വിവാഹം കഴിഞ്ഞുള്ള (ഹണിമൂൺ) യാത്രാമദ്ധ്യേ ടോയ്ലറ്റ് ഉപയോഗിയ്ക്കാൻ […]

, , ,
റിവ്യൂ

കെട്ടകാലത്തെക്കുറിച്ചുള്ള കഥകൾ

Mariana Enríquez എഴുതിയ “Things We Lost in the Fire”, അർജന്റീനയുടെ പശ്ചാത്തലത്തിലുള്ള പന്ത്രണ്ടു ചെറുകഥകളുടെ സമാഹാരമാണ്. സ്ത്രീ പ്രാതിനിധ്യമുള്ള ഇതിലെ കഥകൾ പലതും അസുഖകരമായ അന്തരീക്ഷം കൊണ്ടും ശ്രദ്ധേയമാണ്. അർജന്റീനയുടെ ഫാസിസ്റ്റു ഭൂതകാലത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് യാഥാർത്ഥത്തിൽ ഈ കഥകളിൽ അവതരിപ്പിയ്ക്കപ്പെടുന്നത്. ലോകമെങ്ങും മീറ്റൂ തരംഗമുണ്ടായിരിയ്ക്കുന്ന അവസരത്തിൽ സമാഹാരത്തിന്റെ തലക്കെട്ടായി വരുന്ന കഥ – Things We Lost in the Fire – സവിശേഷ വായന അർഹിയ്ക്കുന്നുമുണ്ട്. ഭീതി സാഹിത്യത്തിൽ അഗ്രഗണ്യയായ അമേരിക്കക്കാരി, ഷേർളി

, , ,
Scroll to Top