Mouthful of Birds
“Fever Dreams” എന്ന ചെറുനോവലിലൂടെ പ്രശസ്തയായ Samanta Schweblin – ന്റെ പുതിയ ചെറുകഥാ സമാഹാരമാണ് “Mouthful of Birds”. ചെറുതും വലുതുമായ, അവരുടെ എഴുത്തുജീവിതത്തിൽ പലസമയങ്ങളിൽ എഴുതിയ ഇരുപതു കഥകളാണ് പുസ്തകത്തിൽ. ഭീതിയും അബ്‌സേഡിറ്റിയും കലർന്ന ആഖ്യാനങ്ങളാണ് ഇവയിൽ ഭൂരിപക്ഷവും. പോസ്റ്റ് മാജിക്കൽ റിയലിസം കാലത്തെ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറുകയാണ് Schweblin-ഉം എന്ന് ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും. ആദ്യ കഥയായ “Headlights”-ൽ വിവാഹം കഴിഞ്ഞുള്ള (ഹണിമൂൺ) യാത്രാമദ്ധ്യേ ടോയ്ലറ്റ് ഉപയോഗിയ്ക്കാൻ […]