Roman Stories – Jhumpa Lahiri
ജുമ്പ ലാഹിരിയുടെ “Roman Stories” എന്ന കഥാസമാഹാരം പ്രാധാന്യമുള്ള പുസ്തകമാണ്. അതിന്റെ ഉള്ളടക്കം പലപ്പോഴും വെറും ശരാശരി നിലവാരം പുലർത്തുന്നതാണ്. അപ്പോൾ എന്താണതിന്റെ സിഗ്നിഫിക്കൻസ്? ഒരു ഇന്ത്യൻ എഴുത്തുകാരി, ഇറ്റാലിയൻ പഠിയ്ക്കുന്നു. റോമിലേയ്ക്ക് സ്വയം പറിച്ചുനടന്നു. അവരുടെ സമാഹാരത്തിൽ അവർ പൂർണ്ണമായ അർത്ഥത്തിൽ ഒരു റോമക്കാരിയാണ്. ഇത്ര പൂർണ്ണമായ രീതിയിൽ മറുനാട്ടുകാരിയയായ ഒരു എഴുത്തുകാരനോ കാരിയോ ഇന്ത്യക്കാരായില്ല – ഇതാണ് ഞാൻ പറഞ്ഞ പ്രധാന്യം. നോക്കൂ, സാഹിത്യം ബുദ്ധിപരമായ ഒരു ഏർപ്പാടാണ്. ഒരെഴുത്തുകാരന്റെ ബുദ്ധിശക്തി എത്രയുണ്ടോ അത്രയും […]