Claire Keegan

കുറിപ്പുകള്‍

രണ്ടു പുസ്തകങ്ങൾ

    ഒന്ന് – ക്ലെയർ കീഗന്റെ “So Late in the Day” എന്ന ന്യൂയോര്ക്കറിൽ വന്ന കഥ ഒരു നോവെല്ല രൂപത്തിൽ. ആ കഥയെപ്പറ്റി 2022 ആദ്യം ഞാൻ ബ്ലോഗിലും ഫെയ്‌സ്ബുക്കിലും എഴുതിയിരുന്നു. കീഗൻ എനിയ്ക്കു പ്രിയപ്പെട്ട എഴുത്തുകാരിയാണ്. സാലി റൂണിയുടെ നാലിലൊന്നു പ്രശസ്തി അടുത്ത കാലം വരെ അവർക്കുണ്ടായിരുന്നില്ല എന്നതാണ് അത്‍ഭുതം. ബ്ലോഗിലേയ്ക്കുള്ള ലിങ്ക് താഴെ.    https://melethilwrites.com/2022/02/23/so-late-in-the-day/   (ഇതേ പേരിൽ മൂന്നു കഥയുള്ള ഒരു എഡിഷൻ ഉണ്ടെന്നു പറയുന്നു (കിൻഡിലിൽ […]

, ,
കുറിപ്പുകള്‍

So Late in the Day

സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത് ടീവി കാണാൻ ഒരു അധ്യാപികയുടെ വീട്ടിൽ പോവുമായിരുന്നു. അവരുടെ നാലഞ്ചു (സ്ത്രീകളായുള്ള) ബന്ധുക്കൾ അതേ സ്‌കൂളിൽ തന്നെ പഠിപ്പിച്ചിരുന്നു. ഒരു ദിവസം ടീവിയിൽ ഒരു പഴയ സിനിമയായിരുന്നു. അതിൽ സുകുമാരനോ മറ്റോ അവതരിപ്പിച്ച കഥാപാത്രം വിവാഹം കഴിഞ്ഞു ഭാര്യയുമായി (അംബികയോ മറ്റോ) തന്റെ വീട്ടിൽ വന്ന് ഫര്ണിച്ചറുകളും മറ്റും ഭാര്യയ്ക്ക് കാണിച്ചുകൊടുക്കുകയാണ് – ഇതിന് …രൂപയായി, ഇത് ഇന്നയിടത്തുനിന്നു വാങ്ങിയതാണ് …രൂപയായി – മൊത്തം കാശിന്റെ കണക്കാണ്. പുത്തൻ പണക്കാരനാകാം. എന്തായാലും ടീച്ചറുടെ

,
കുറിപ്പുകള്‍

രണ്ട് ഐറിഷ് എഴുത്തുകാരികൾ

സാലി റൂണിയുടെ പോപ്പുലാരിറ്റി അസാധാരണമാണ്. അവരുടെ അടുത്തിറങ്ങിയ “Beautiful World, Where Are You” എന്ന നോവൽ ഉണ്ടാക്കിയ തരംഗം genre ഫിക്ഷൻ എഴുതുന്ന എഴുത്തുകാർ പോലും കൊറോണക്കാലത്ത് ഉണ്ടാക്കിയിട്ടുണ്ടാവില്ല. സാലി റൂണി ഫിനോമിനോൻ വിശദീകരിയ്ക്കുക അത്ര എളുപ്പമല്ല. അവരുടെ നോവലുകൾ വളരെ കൺടെംപററി ആണെന്നുള്ളതാണ് ഒന്നാമത്തെ കാര്യം – ഇപ്പോൾ ഈ സോഷ്യൽ മീഡിയ ലോകത്ത് ജീവിയ്ക്കുന്ന തരം ആളുകളാണ് അവരുടെ നോവലിൽ ഉണ്ടാവുക. അവർ സെക്സ് കയ്യൊതുക്കത്തോടെ എഴുതുന്നത് ആണ് മറ്റൊന്ന് (ഡയലോഗുകൾ എഴുതുവാൻ അസാധാരണ

,
Scroll to Top