രണ്ട് ഐറിഷ് എഴുത്തുകാരികൾ

സാലി റൂണിയുടെ പോപ്പുലാരിറ്റി അസാധാരണമാണ്. അവരുടെ അടുത്തിറങ്ങിയ “Beautiful World, Where Are You” എന്ന നോവൽ ഉണ്ടാക്കിയ തരംഗം genre ഫിക്ഷൻ എഴുതുന്ന എഴുത്തുകാർ പോലും കൊറോണക്കാലത്ത് ഉണ്ടാക്കിയിട്ടുണ്ടാവില്ല. സാലി റൂണി ഫിനോമിനോൻ വിശദീകരിയ്ക്കുക അത്ര എളുപ്പമല്ല. അവരുടെ നോവലുകൾ വളരെ കൺടെംപററി ആണെന്നുള്ളതാണ് ഒന്നാമത്തെ കാര്യം – ഇപ്പോൾ ഈ സോഷ്യൽ മീഡിയ ലോകത്ത് ജീവിയ്ക്കുന്ന തരം ആളുകളാണ് അവരുടെ നോവലിൽ ഉണ്ടാവുക. അവർ സെക്സ് കയ്യൊതുക്കത്തോടെ എഴുതുന്നത് ആണ് മറ്റൊന്ന് (ഡയലോഗുകൾ എഴുതുവാൻ അസാധാരണ കഴിവുണ്ട് റൂണിയ്ക്ക്). പിന്നെ സീനുകൾ കട്ട് ചെയ്യുന്ന വിധം അവരുടെ പുസ്തകങ്ങൾക്ക് ഒരു page turner ഫീൽ ഉണ്ടാക്കും എന്നത്. മറ്റു ചിലരെ ആകര്ഷിയ്ക്കുന്നത് അവരുടെ പൊളിറ്റിക് സാണ് (!). അവർ സ്വയം വിളിയ്ക്കുന്നത് മാർക്സിസ്റ്റ് എന്നാണ്(അതിപ്പോൾ അതല്ലാത്ത ആരെങ്കിലും കേരളത്തിലുണ്ടോ). എന്നെ സംബന്ധിച്ചിടത്തോളം അവരുടെ എഴുത്തിൽ ഏറ്റവും പരിഹാസ്യമായിട്ടുള്ളത് അവർ എഴുതുന്നു അവരും അവരുടെ ഫാൻസും സങ്കൽപ്പിയ്ക്കുന്ന ഈ പൊളിറ്റിക് സാണ് – മലയാളത്തിലെ ചില എഴുത്തുകാരികൾ (കാരന്മാരും) വച്ചുപുലർത്തുന്ന എലീറ്റ് പൊളിറ്റിക്കൽ മൂഢധാരണകളാണ് ഈ സ്ത്രീയെയും നയിയ്ക്കുന്നത്. ഇറ്റ്സ് ബുൾ ഷിറ്റ്. പുതിയ നോവലിൽ ഒരു കഥാപാത്രം സോവിയറ്റ് യൂണിയൻ തകർന്നത് ഭയങ്കര കഷ്ടമായിപ്പോയി എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ്. അത് കേൾക്കുമ്പോൾ തന്നെ നമുക്ക് odd ആയി തോന്നുമെങ്കിൽ നോവലിൽ വായിച്ചാൽ പൊട്ടിച്ചിരിയ്ക്കാനാണ് തോന്നുക. ചില ലിബറലുകൾ കേരളത്തിന്റെ വിവിധകാര്യങ്ങളിലെ ഒന്നാം സ്ഥാനത്തെ പുച്ഛിയ്ക്കുന്നതു കാണുമ്പൊൾ ഉണ്ടാകുന്ന അതേ ഫീലിംഗ് തന്നെ, അല്ലെങ്കിൽ ഗാഡ്ഗിൽ ആരാധകരുടെ വിഡ്ഢിത്തങ്ങൾ കേട്ടാൽ തോന്നുന്നത്. ഞാൻ മുന്നേ എഴുതിയിട്ടുണ്ട് ഇവരുടെ നോർമൽ പീപ്പിളിലെ നായികയെ എനിയ്ക്കു അസഹനീയമായി തോന്നിയതിനെപ്പറ്റി, അത് റ്റീവി സീരീസായപ്പോഴും എനിയ്ക്കതേ ഫീലിംഗുണ്ടായി. ഈ നോവലിലെ നാലു പ്രധാന കഥാപാത്രങ്ങളും വൺ ഡിമെൻഷണൽ ആണ്. ഇവരുടെ കാലിഞ്ച് ആഴമില്ലാത്ത പൊളിറ്റിക് സും സെക് സും ഒക്കെ വർണ്ണിച്ച് നേരം കളയുകയാണ് എഴുത്തുകാരി – സത്യത്തിൽ രണ്ടു നായികമാരും ഒരാളായാലും കഥയിൽ ഒരു വ്യത്യാസവും വരില്ല. മൂന്നു എലീറ്റുകളും പിന്നെ വെയർഹൗസ് ജീവനക്കാരനായ, എഴുത്തുകാരിയായ കഥാപാത്രത്തിന്റെ കാമുകനും. ഇയാളാണ് കൂട്ടത്തിൽ കുറച്ചു ബോധമുള്ള ഒരുത്തനായി എനിയ്ക്കു തോന്നിയത് – അയാൾ കുറിയ്ക്കു കൊള്ളുന്ന ഒന്ന് രണ്ടു ചോദ്യങ്ങൾ എഴുത്തുകാരിയോട് ചോദിയ്ക്കുന്നുണ്ട് – അതിന് ബബ്ബബ ആണ് മറുപടി. അയാൾ ജോലി ചെയ്യുന്നത് ആമസോണിൽ ചുമടെടുപ്പുകാരനായിട്ട്, എഴുത്തുകാരി, വിക്കിപേജൊക്കെയുണ്ടല്ലോ എന്നയാളുടെ സുഹൃത്തുക്കൾ, അയാളോട് പ്രേമത്തിലാവുകയാണ് – ഇങ്ങനെയൊക്കെ വേണം എന്ന് മുൻധാരണയോടെ എഴുതിയതാണ് എന്ന് വ്യക്തം. ഇവിടത്തെ പൊളിറ്റിക്കൽ പൈങ്കിളി നോവലുകളുടെ ഫോർമാറ്റ് തന്നെ. മലയാളത്തിലെ ഒരു ഹിറ്റ് എഴുത്തുകാരി ബംഗാളികളെപ്പറ്റി ഓക്കാനം വരുന്ന കൃത്രിമ ഭാഷയിൽ എഴുതുന്ന പോലെ ഒരു സംഗതി. എഴുത്തുകാരിയുടെ സുഹൃത്തിന്റെ കാമുകൻ കാത്തലിക്കും കമ്മ്യുണിസ്റ്റുമാണ് (ഹ ഹ). ഇതിന്റെ തമാശ മനസ്സിലാകണമെങ്കിൽ ഐറിഷ് കാത്തലിക് ചർച്ച് ഒരു അധോലോക കൂട്ടായ്മ ആയിരുന്നെന്ന് മനസ്സിലാക്കാൻ കഴിയണം. റൂണി ഐറിഷാണ്. അവർക്കിതൊന്നും അറിയില്ല. ഈ സ്ത്രീയാണ് ഇസ്രായേലിൽ പുസ്തകം പരിഭാഷ ചെയ്തിറക്കുന്നത് എതിർത്തത് – അപ്പോൾ മുന്നേയുള്ള പുസ് തകങ്ങൾ രണ്ടും ഇറക്കിയതോ? ലോൾ. അതാതുസമയത്ത് എന്താണ് ഫാഷൻ അതാണ് ഇവരുടെയൊക്കെ പൊളിറ്റിക്സ്. ലിബറൽസ് ആർ ദ സെയിം എവരിവേർ.

Claire Keegan ഐറിഷ് കൺടെംപററി എഴുത്തുകാരിയാണ്, അവരുടെ ചെറുകഥകൾ ഉജ്ജ്വലങ്ങളാണ്. എന്തോ, ആ സർക്കിളിനു പുറത്ത് അവർക്ക് റൂണിയെപോലെയുള്ള ശരാശരി എഴുത്തുകാരിയുടെ പകുതിപോലും പ്രശസ്തിയില്ല. അവരുടെ നവംബർ മുപ്പതിന് പുറത്തു വരാനിരിയ്ക്കുന്ന (ബെസ്റ്റ് സെല്ലറും നല്ല റിവ്യൂസും ഉള്ള) നോവെല്ലയാണ് Small Things Like These. പുസ്തകം ഓഡിബിളിൽ ഉണ്ട്, ഞാനെവിടെയാണ് കേട്ടത്. ക്രിസ്മസ് കരോൾ പോലെയുള്ള ഒരു കഥ, parable, പറയുകയാണ് എഴുത്തുകാരി. തണുപ്പ് വളരെ കടുപ്പമായി തോന്നുന്ന ഒരു ക്രിസ്തുമസ് കാലത്ത്, സ്വന്തം അദ്ധ്വാനം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന്, അച്ഛനാരെന്നറിയാതെ വളർന്നു വന്ന ബിൽ എന്ന മരക്കച്ചവടക്കാരൻ അടുത്തുള്ള കോൺവെന്റിൽ വിറകു കൊടുക്കാൻ വേണ്ടി പോകുമ്പോൾ, അവിടത്തെ അലക്കു (laundry) സർവീസിലെ പെൺകുട്ടികളുടെ ശോചനീയാവസ്ഥ കണ്ടു ദുഖിതനാകുന്നു. അയാളുടെ മകൾ പഠിയ്ക്കുന്നത് ഒരു കാത്തലിക് സ് കൂളിലാണ്. അയാൾ അതിലൊരു പെൺകുട്ടിയെ രക്ഷിയ്ക്കാനുറയ്ക്കുന്നു, എന്നാൽ കന്യാസ്ത്രീകളെ നേരിടുക എളുപ്പമല്ല. അവർ ശക്തരാണ് എന്ന് പരിചയക്കാരിയായ ഒരു സ്ത്രീ അയാൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്, അപ്പോഴേയ്ക്കും കഥ നാട്ടിൽ മുഴുക്കെ അറിഞ്ഞുകഴിഞ്ഞു. 128 പേജുള്ള നോവെല്ലയാണ് ഇത് (കീഗന്റെ Foster എന്ന പുസ് തകവും അവർ പിന്നീട് ഒരു ചെറിയ കഥ expand ചെയ്തതാണ്).

Magdalene laundries എന്നറിയപ്പെട്ടിരുന്ന ചർച്ച് നേരിട്ട് നടത്തിയിരുന്ന ഈ കേന്ദ്രങ്ങളുടെ മറവിൽ നടന്നിരുന്ന മനുഷ്യക്കടത്തും, പീഡനങ്ങളും എല്ലാം അന്നാട്ടിൽ കുപ്രസിദ്ധമാണ്. എന്നിട്ടും 1996 വരെയോ മറ്റോ അവിടത്തെ സർക്കാരുകൾ ഇത് നടത്തിക്കൊണ്ടുപോവാൻ കാത്തലിക്ക് സഭയെ അനുവദിച്ചു കൊടുത്തു. 793 കുഞ്ഞുങ്ങൾ, അവിഹിത ഗർഭങ്ങൾ എന്ന് തന്നെ കരുതണം, ഈയിടങ്ങളിൽ മരിച്ചതതെന്നു കണക്കുണ്ട് (നായകൻ ജാരസന്തതിയാണ്, അത് നോവല്ലയിലെ ഒരു ത്രെഡാണ്). പുസ്തകത്തിന്റെ അവസാനത്തിലെ ഈ സംഗതികളെപ്പറ്റിയുള്ള കുറിപ്പ് വായിയ്ക്കുന്ന വരെ നോവലിന്റെ കോണ്ടെക്സ്റ്റ് എനിയ്ക്കറിയില്ലായിരുന്നു – ആകെ ഒരിന്ത്യാക്കാരി അബോർഷൻ നിയമം കാരണം (അതും ചർച്ച് കാരണം തന്നെ) അന്നാട്ടിൽ വച്ച് മരിച്ച സംഗതിയാണ് ഞാൻ കേട്ടിട്ടുള്ളത്. കാനഡയിൽ ഇപ്പോൾ തുരുതുരെ പുറത്തു വന്നുകൊണ്ടിയിരിയ്ക്കുന്ന ആദിമവാസികളുടെ കുട്ടികളെ “കറക്റ്റ്” ചെയ്യാനുള്ള സ് കൂളുകളുടെ കഥയ്ക്ക് പുറമെയാണ് ചർച്ച് പ്രതിസ്ഥാനത്തു വരുന്ന ഇമ്മാതിരി സംഗതികളും കൂടെ ചേർത്ത് വായിയ്ക്കേണ്ടി വരുന്നത്, എന്ത് മാത്രം ക്രിമിനലുകളാണ് വെള്ളവസ്ത്രങ്ങൾക്കും പുറം മോടികൾക്കും പിറകിൽ ഒളിച്ചിരിയ്ക്കുന്നത് എന്നതാണ്.

അതിനിടയിലാണ് സോവിയറ്റ് യൂണിയന്റെ പതനത്തെപ്പറ്റി ഇതേ അയർലൻഡിലിരുന്നു മോങ്ങുന്ന സാലി റൂണിയുടെ കഥാപാത്രങ്ങൾ. ഇതാണ് Deborah Levy അല്ലെങ്കിൽ Annie Ernaux ഒക്കെ സ്ത്രീ പക്ഷ രചനകൾ നടത്തുമ്പോഴുള്ള വ്യത്യാസവും. അവർക്കൊന്നും രാഷ്ട്രീയം പറയുമ്പോൾ ചെക്ക് ലിസ്റ്റ് (അയ്യോ അത് ചേർത്തോ, അയ്യോ ഇത് ചേർത്തോ) ആവശ്യം വരുന്നില്ല. Levy ആണെങ്കിൽ Duras-ന്റെയും ഡി ബുവ്വയുടെയും കുറിയ്ക്കു കൊള്ളുന്ന വാചകങ്ങൾ അവരുടെ ആത്മകഥയിൽ എമ്പാടും ഉപയോഗിച്ചിട്ടുമുണ്ട്. അവർ തന്നെ പറയുന്ന റിയൽ ലൈഫ് കഥകൾക്ക് പുറമെയാണ് ഇത് (ഒരു പ്രശസ്ത എഴുത്തുകാരനെ അവർ അമ്മാനമാടിയ കഥ അവരുടെ memoir സീരീസിലെ അവസാന പുസ് തകത്തിലുണ്ട്). സാലിയും നമ്മുടെ നാട്ടിലെ പൊളിറ്റിക്കൽ എഴുത്തുകാരും കൂടുതൽ പോപ്പുലറാണ് എന്ന് മാത്രം. വായനാചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് അവരുടെ പുസ്തകങ്ങൾക്ക് സ്ഥാനം, അത് നമ്മൾ എടുത്ത് എറിയേണ്ട ആവശ്യമൊന്നുമില്ല, ഈ ഭംഗിയുള്ള പുസ്തകങ്ങൾ കുട്ടയിൽ താനേ ഇറങ്ങിയിരുന്നോളും.

8 thoughts on “രണ്ട് ഐറിഷ് എഴുത്തുകാരികൾ”

  1. സാലി റൂണി ഫാൻസ്‌ അറിഞ്ഞാൽ നിങ്ങൾ പഞ്ഞിക്കിടും മിസ്റ്റർ. ബൈ ദി ബൈ ഈ ബംഗാളികളെപ്പറ്റി എഴുതുന്ന മലയാളി എഴുത്തുകാരി ഒരു ബംഗാളി പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരു നോവൽ എഴുതി ഇന്ത്യ ആകെ പ്രശസ്തയായ ഓർ മോഹ മഞ്ഞ റൈറ്റർ ആണോ? Claire Keegan പോലെ നല്ല എഴുത്തുകാരെ പരിചയപ്പെടുത്താൻ മിനക്കെടുന്ന അങ്ങേക്ക് നൂറ് പുണ്യം കിട്ടട്ടെ.

  2. സാലി റൂണി ഫാൻസ്‌ അറിഞ്ഞാൽ നിങ്ങൾ പഞ്ഞിക്കിടും മിസ്റ്റർ. ബൈ ദി ബൈ ഈ ബംഗാളികളെപ്പറ്റി എഴുതുന്ന മലയാളി എഴുത്തുകാരി ഒരു ബംഗാളി പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരു നോവൽ എഴുതി ഇന്ത്യ ആകെ പ്രശസ്തയായ ഓർ മോഹ മഞ്ഞ റൈറ്റർ ആണോ? Claire Keegan പോലെ നല്ല എഴുത്തുകാരെ പരിചയപ്പെടുത്താൻ മിനക്കെടുന്ന അങ്ങേക്ക് നൂറ് പുണ്യം കിട്ടട്ടെ.

  3. പേരറിയാത്ത

    Interestingly, I got to know about Claire Keegan , Anne Enright and Edna O’Brien because of this article about Sally Rooney in Irish Times. I read Gathering by Enright and it was quite good. Yet to read Keegan and Edna O’Brien. I don’t like Rooney’s fiction either. But then, she has a way with language like you pointed out.

    1. She can do better, if she moved away from these silly obsessions. Edna is a master and Keegan is not far behind, will write about her story collection, soon. I have read Green Road (guess i’m yet to finish it, not sure, need to check, so many books at difft stages)

  4. പേരറിയാത്ത

    Interestingly, I got to know about Claire Keegan , Anne Enright and Edna O’Brien because of this article about Sally Rooney in Irish Times. I read Gathering by Enright and it was quite good. Yet to read Keegan and Edna O’Brien. I don’t like Rooney’s fiction either. But then, she has a way with language like you pointed out.

    1. She can do better, if she moved away from these silly obsessions. Edna is a master and Keegan is not far behind, will write about her story collection, soon. I have read Green Road (guess i’m yet to finish it, not sure, need to check, so many books at difft stages)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top