The questions:
Are there any books you started this year that you need to finish?
യെസ്. Alexandria Quartet by Lawrence Durell (രണ്ടാം പുസ്തകത്തിൽ), Septology Trilogy by Fosse (രണ്ടാം പുസ്തകം തീരാറായി), “The History of Siege of Lisbon” by Saramago (മധ്യഭാഗം കഴിഞ്ഞു), Deborah Levy -യുടെ ഓർമ്മക്കുറിപ്പുകളുടെ trilogy (ഇത് എന്തായാലും തീരും), അധികവും സീരീസുകളാണ്. “Billy Summers” by Stephen King പോലെ പൂർത്തിയാക്കാൻ സാധ്യതയില്ലാത്ത പുസ്തകങ്ങളുമുണ്ട്. “Order of Time” by Carlo Rovelli, “Alec” by William Di Canzio, “A Fine Balance” by Rohinton Mistry പോലെയുള്ളവ വർഷാവസാനം ആവുമ്പോഴേയ്ക്കും തീരേണ്ടതാണ്. അതിനിടയിൽ ക്‌നോസ്ഗാർഡ്, Krasznahorkai, Anne Carson ഒക്കെ വന്നു കയറി. കൂടാതെ ജോലിത്തിരക്കുകളും മറ്റും.
Do you have an autumnal book to transition into the end of the year?
Septology Trilogy by Fosse (രണ്ടാം പുസ്തകം തീരാറായി), War and Peace ക്ലബ് ഹൗസ് കാലത്തെ ഭ്രാന്തിൽ തുടങ്ങിയതാണ്, സ്ലോ ആയാണ് പോക്ക്. സോഫിയാ ടോൾസ്റ്റോയിയുടെ ഡയറിക്കുറിപ്പുകൾ തുടങ്ങിയത് തീരില്ല എന്നുറപ്പുണ്ട്. 82 പുസ്തകങ്ങൾ തീർന്നതായി ഗുഡ് റീഡ്‌സിൽ കാണുന്നു, നൂറാകാൻ സാധ്യതയില്ല എന്നാണ് എനിയ്ക്കു തോന്നുന്നത് – അതെന്റെ ലക്ഷ്യവുമല്ല. നമ്പറിൽ ഒരു കാര്യവുമില്ല – ഒരു തരം കൗമാരചാപല്യമാണ് അത്. അടുത്തവർഷം തൊട്ടു നമ്പർ ട്രാക്ക് ചെയ്യുന്നതും നിർത്തും.
Is there a new release you’re still waiting for?
“Books of Jacob” by Olga Tokarczuck, നല്ല റിവ്യൂസ് ആണ് പുസ്തകത്തിന്റെ(അവരുടെ House of Day എന്ന പുസ്തകമേ എനിയ്ക്കു so called ഉജ്ജ്വല നിലവാരമുള്ളതായി തോന്നിയിട്ടുള്ളൂ എന്നതാണ് സത്യം, ഈ പുസ്തകം നന്നാവുമെന്നു കരുതുന്നു), എന്തായാലും ഈ വർഷം വായന തീരാൻ സാധ്യതയില്ല, Krasznahorkai-യുടെ “Chasing Homer” ഇന്നലെ കയ്യിൽക്കിട്ടി, ചെറിയ പുസ്തകമാണ്, അതുചിലപ്പോൾ പെട്ടെന്ന് തീർക്കും. വേറെ പുസ്തകങ്ങൾ ഒന്നുമില്ല. “Wolves from the forest of eternity” അടുത്തവർഷത്തിനുമുന്നെ വരില്ലല്ലോ (ക്‌നോസ്ഗാർഡ് തന്നെ, ലോൾ)
What are three books you want to read before the end of the year?
മേലേപ്പറഞ്ഞ Chasing Homer കൂടാതെ , Lumpen Novella by Bolano, Nicotine by Gregor Hens, Order of Time, A Fine Balance, തുടങ്ങിയവയിൽ കേവലം പേജുകളാണ് ബാക്കിയുള്ളത്, പിന്നെ ഫോസെയുടെ ട്രിലജി പോലുള്ളവയിൽ വായിച്ചു തീർക്കാവുന്ന ഉള്ളടക്കമേ ഉള്ളൂ. സത്യത്തിൽ സ്റ്റാർട്ട് ചെയ്തു വച്ച അനവധി പുസ്തകങ്ങളുണ്ട് (എണ്ണം പറയുന്നില്ല, ആരും വിശ്വസിയ്ക്കില്ല). അതിൽ കുറെ ചെറുകഥാസമാഹാരങ്ങളുണ്ട് (Tessa Hadley etc), അതാണ് ഇത്രയും ബാക്ക്‌ലോഗ് വരാനുള്ള കാരണവും.
Is there a book you think could still shock you and become your favourite book of the year?
ഇല്ല. ഫൊസ്സേയുടെ ട്രിലജി ആണ് എന്റെ ഇപ്പോൾത്തന്നെയുള്ള പിക്ക്.
Have you already started making reading plans for next year?!
അടുത്തവർഷം എന്താകും എവിടെയാകും എന്നൊന്നും ഒരു ധാരണയുമില്ല എന്നതുകൊണ്ട് ഒരു പ്ലാനും ഇല്ല. വായന എന്റെ ജോലിയല്ല. കൂടാതെ എന്റെ പുതിയ നോവലിന്റെ വർക്ക് നടക്കുന്നുണ്ട്, അതാണിപ്പോൾ ശ്രദ്ധാകേന്ദ്രം.