“Reading Habits” Book Tag

Reading Habits Book Tag

THE QUESTIONS

1. Do you have a certain place at home for reading?

യെസ്, എന്റെ എഴുത്തു/വർക്ക് മേശ, ജനലിനടുത്ത്, നല്ല നാച്ചുറൽ/കൃത്രിമ വെളിച്ചമുള്ളിടത്ത്. നാട്ടിൽ ആണെങ്കിൽ വ്യത്യാസമൊന്നുമില്ല, പുറത്ത് വരാന്തയിലും മുറ്റത്തും ഒക്കെ ചിലപ്പോൾ ഇരിയ്ക്കാറുണ്ട് എന്ന് മാത്രം. ഓഡിയോബുക്ക് കേൾക്കുമ്പോൾ സാധാരണ നടക്കും (വീട്ടിനുള്ളിലാണെങ്കിലും).

2. Bookmark or random piece of paper?

ബുക്ക്മാർക്ക്, വലിയ കളക്ഷനുണ്ട്. കഴിഞ്ഞതിന്റെ മുന്നിലെ വർഷം വിജയപ്രസാദ്‌ ഓർഗനൈസ് ചെയ്ത പ്രോഗ്രാമിന് പോയപ്പോൾ ലെഫ്റ്റ്‌വേർഡിന്റെ ഉഗ്രൻ ബുക്ക്മാർക്സ് കിട്ടിയതോർക്കുന്നു. ബുക്ക്ചോറിന്റെതും ഇഷ്ടമാണ്. ബാക്കിയധികവും ആമസോൺ ആണ്. ചിലപ്പോൾ സുഹൃത്തുക്കൾ ഗിഫ്റ്റ് ആയി തരാറുണ്ട്.

3. Can you just stop reading or do you have to stop after a chapter/ a certain amount of pages?

അഞ്ചിന്റെ ഗുണിതങ്ങൾ ആണ് സാധാരണ, അല്ലെങ്കിൽ ചാപ്റ്ററിന്റെ അവസാനം.

4. Do you eat or drink while reading?

നോ. നോ. എന്ന് മാത്രമല്ല ചായ കുടിച്ചുള്ള വായന, വായനയ്‌ക്കൊപ്പം ഭക്ഷണം കഴിയ്ക്കുന്നത് തുടങ്ങിയ സംഗതികൾ ഇഷ്ടമല്ല, പുസ്തകത്തിനൊപ്പം പാലൊഴിച്ച ചായക്കപ്പിന്റെ പടം ജസ്ററ് ഡ്രൈവ്സ് മി അപ് ദി വോൾ. ജസ്റ്റ് ലൈക് ബുക്കിന്റെ മണം, മഴ പെയ്യുമ്പോഴുള്ള വായന, ആട്ടുകട്ടിലിൽ കിടന്നുള്ള വായന തിങ്ങ്സ്.

5. Multitasking: Music or TV while reading?

നോ. ഐ ഡോണ്ട് ലൈക് ഡിസ്ട്രാക്ഷൻസ്. എഴുതുമ്പോൾ സ്ഥിരം ക്‌ളാസ്സിക് വെസ്റ്റേൺ ഇൻസ്ട്രുമെന്റൽ ഹെഡ്‍ഫോണിലൂടെ കേൾക്കും. അതിന് സ്ഥിരം പ്ലേയ്‌ലിസ്റ്റ് ഉണ്ട്.

6. One book at a time or several at once?

ഒന്നിലധികം, ഇപ്പോൾ ഒമ്പതെണ്ണമുണ്ട് and I read slowly. അഞ്ചാണ് ലോവർ ലിമിറ്റ്. വർഷങ്ങളായി യാതൊരുവിധ ബുദ്ധിമുട്ടും തോന്നുന്നില്ല എന്ന് മാത്രമല്ല ഞാനത് എഞ്ചോയ് ചെയ്യുന്നുമുണ്ട്. മലയാളികളുടെ വായനാപാതിവൃത്യത്തോട് അടങ്ങാത്ത പുച്ഛവുമുണ്ട്.

7. Reading at home or everywhere?

വീട്ടിൽ, ബസ്സിൽ, ട്രെയിനിൽ, ഓഡിയോ ബുക്ക് ഹരം വന്നതിനുശേഷം നടക്കുമ്പോൾ, ഓഫീസിൽ ഇരിയ്ക്കുമ്പോൾ എല്ലാം. ലോക്ഡൗൺ തുടങ്ങിയതിനുശേഷം, സദാ. ഓഡിബിളിൽ നിന്നും സ്ക്രിബ്ഡിലേയ്ക്കും പിന്നെ, സ്റ്റോറിറ്റെല്ലിലേയ്ക്കും മാറി എന്ന് മാത്രം.

8. Reading out loud or silently in your head?

ഉറക്കെ വായിയ്ക്കുകയോ? എന്തോന്നിത്? ഏഴാം ക്‌ളാസിൽ പഠിയ്ക്കുമ്പോൾ സയൻസും ചരിത്രവുമൊക്കെ അങ്ങനെ വായിച്ചു പഠിച്ചിട്ടുണ്ട്. പക്ഷേ, മനുപിള്ളയുടെ ഹിസ്റ്റോറിക്കൽ ഫിക്ഷൻ, ഇന്ദുമേനോന്റെ കഥകൾ, പ്രഭാവർമ്മയുടെ കവിതകൾ, ചില ഫെയ്‌സ്ബുക്ക് നിരൂപകരുടെ ആർട്ടിക്കിളുകൾ ഒക്കെ വായിയ്കുമ്പോൾ ചില ശബ്ദങ്ങൾ ഉണ്ടാക്കാറുണ്ട്.

9. Do you read ahead or even skip pages?

ചവർ വായിയ്ക്കുമ്പോൾ സ്കിപ് ചെയ്യാറുണ്ട് – സമുദ്രശിലയിൽ എഴുത്തുകാരന്റെ സെൽഫികൾ വരുന്ന ഭാഗങ്ങൾ, ഉദാഹരണത്തിന് (ബഷീറിന്റെ മകൻ, ഫോൺവിളി – ഹോ, ഒന്നും പറയണ്ട).

10. Breaking the spine or keeping it like new?

വാങ്ങിയ പോലെ ഇരിയ്ക്കുന്നതാണ് ഇഷ്ടം. പേജുകൾ മഞ്ഞയ്ക്കുന്നത് ഇപ്പോൾ ഓക്കേ ആണ്, പണ്ടത്തെപ്പോലെ അത്ര ശ്രദ്ധ കൊടുക്കാൻ കഴിയാറില്ല. എന്നാൽ ചില അപൂർവ്വ പുസ്തകങ്ങൾ കയ്യിലുള്ളത് വൃത്തിയായി പാക്ക് ചെയ്ത് വച്ചിട്ടുണ്ട്.

11. Do you write in your books?

പ്രിന്റിൽ ഒരിയ്ക്കലും എഴുതാറില്ല, മാർക്കും ചെയ്യാറില്ല. ചിലപ്പോൾ സ്റ്റിക്കി നോട്സ് വയ്ക്കാറുണ്ട്. എല്ലാ ഹൈ ലൈറ്റിംഗും ഡിജിറ്റൽ വേർഷനിലാണ്, ലാപ്ടോപ്പിൽ ആക്സസ് ചെയ്യാൻ പറ്റുന്ന വേർഷനാണ് ഇഷ്ടം, കിൻഡിലിൽ ആണ് പ്രധാനമായും ഇതൊക്കെ ചെയ്യുന്നത്, പറ്റാത്തത് നോക്കി ടൈപ്പ് ചെയ്‌തെടുക്കും. മൊബൈൽ ഫോണിൽ വായന ഇഷ്ടമല്ല, ഇവൻ ഫോർ എ മിനിറ്റ്.

8 thoughts on ““Reading Habits” Book Tag”

  1. Any reviews on Newyorker, New York times and Guardian. If you want names, from the top of my head, James wood. I follow many profiles on goodreads as well, but over time I have stopped listening to most ppl – i read what I want to read and try to have my own opinion about books rather than echoing what others say.

  2. Any reviews on Newyorker, New York times and Guardian. If you want names, from the top of my head, James wood. I follow many profiles on goodreads as well, but over time I have stopped listening to most ppl – i read what I want to read and try to have my own opinion about books rather than echoing what others say.

    1. I am doing fine :), Thanks for stopping by – I will be here no matter what, don’t have the energy to engage with the FB multiverse at the moment 🙂 Hope you are having a good time! Tc!

    1. I am doing fine :), Thanks for stopping by – I will be here no matter what, don’t have the energy to engage with the FB multiverse at the moment 🙂 Hope you are having a good time! Tc!

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top