കോവിഡ് കാലത്ത് പുസ്തകവായനക്കാർക്കിടയിൽ പോപ്പുലർ ആയ “The Stay At Home” Book Tag -ൽ എന്റെ പുസ്തകങ്ങൾ.
അതിലെ Prompts:
1. Laying in Bed – Book you have read in a day
മീശ – അല്ലാതെ ഒരു പുസ്തകം ഓർക്കാനാകുന്നില്ല. എന്റെ കുറിപ്പ് ഇവിടെ
2. Snacking – Guilty pleasure book
ഗിൽറ്റ് വായനയിൽ ഇല്ല. Keigo Higashino -യുടെ പുസ്തകങ്ങളോട് ഒരു ക്രെയ്സ് ഉണ്ട് ഇപ്പോൾ. ഇന്നയാളുടെ “Journey Under the Midnight Sun” വാങ്ങി, അത് കണക്കാക്കാമെങ്കിൽ.
3. Netflix – Series you want to start
ഒന്നുമില്ല,”The Valhalla Murders”, ഐസ്ലാൻഡിക് ക്രൈം സീരീസ്, ഇന്നലെ കണ്ടു തീർത്തു.
4. Deep Cleaning – Book that’s been on your TBR (To Be Read) for ages
Cesare Pavese -ന്റെ മാസ്റ്റർപീസ് “The Moon and the Bonfire” ഏഴെട്ട് വർഷമായി കയ്യിലുണ്ട്, രണ്ടു വട്ടം വായന തുടങ്ങി എവിടെയുമെത്തിയില്ല.
5. Animal Crossing – Book you recently bought because of the hype
സാധാരണ ചെയ്യാത്ത കാര്യമാണ്. മലയാളമാണെങ്കിൽ തീരെ സംഭവിയ്ക്കാറില്ല. അടുത്ത് സ്റ്റോറിറ്റെൽ ആപ്പിൽ, പുസ്തകലിസ്റ്റ് ആദ്യമായി ഓടിച്ചു നോക്കിയപ്പോൾ കണ്ട “റൂത്തിന്റെ ലോകം” എന്ന നോവൽ വായിച്ചു.
6. Productivity – Book you learnt something from or that had an impact on you
എല്ലാ പുസ്തകങ്ങളിൽ നിന്നും പഠിയ്ക്കുന്നുണ്ട്, എന്റെ വായനയുടെ ലക്ഷ്യങ്ങളിൽ ഒന്ന് തന്നെ മറ്റു രാജ്യങ്ങൾ, സംസ്കാരങ്ങൾ തുടങ്ങിയവ പഠിയ്ക്കുകയാണ്. Productivity മാത്രമാണെങ്കിൽ James Clear-ന്റെ “Atomic Habits” കൗതുകത്തിനു വായിയ്ക്കുകയും ഒന്നുരണ്ടു കാര്യങ്ങൾ മനസ്സാലെ നോട്ട് ചെയ്‌ത് വയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം വായിച്ച “Rules of Visiting” എന്ന ബുക്കിലെ ഗാർഡനിങ് ടിപ്സ് ഓർമ്മ വരുന്നു.
7. Facetime – A book you were gifted
പതിവില്ലാത്ത കാര്യമാണ്. അവസാനമായി കിട്ടിയത് “Trick” – എഴുത്തുകാരനായ സുഹൃത്ത് സമ്മാനിയ്ക്കുകയും എനിയ്ക്കിഷ്ടമാവുകയും ചെയ്ത പുസ്തകം. Domenico Starnone എഴുതിയത്.
8. Self Care – What is one thing you have done recently to look after yourself
വീടിനുള്ളിൽ നടക്കാൻ തുടങ്ങി. സ്‌റ്റെപ്സ് കൗണ്ട് ശരാശരിയിൽ നിൽക്കേണ്ടത് അത്യാവശ്യമായിരിയ്ക്കുകയാണ്.
9. BONUS – Name a book coming out soon
രണ്ടെണ്ണം പറയാം – Stephen King-ന്റെ നാലു നോവെല്ലകളുടെ കളക്ഷൻ “If It Bleeds”. Jo Nesbo -യുടെ ത്രില്ലർ “The Kingdom” – ഹാരി ഹോളില്ലാതെ വരുന്ന പുസ്തകം.
1. Laying in Bed – Book you have read in a day….. ‘Time for outrage’ എന്ന 26 Page ഉള്ള book, ഇനിയും വായിച്ചു തീർക്കാത്ത ‘Children of the days’ൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒപ്പം പറയുന്നത് കണ്ട് വായിച്ചിരുന്നു.തീരെ focused അല്ലാത്ത ഒരു text ആയിരുന്നു.സ്റ്റീഫൻ ഹെസ്സലിൻ്റെ ഈ book വഴി ഉണ്ടായ കുറേയധികം Protest കൾ മാത്രമാണ് ഗലിയാനോ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയോട് ചേർത്തു പറഞ്ഞതു കൊണ്ട് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.
2. Snacking – Guilty pleasure book…. ഒന്നുമില്ല.
3. Netflix – Series you want to start….Mind hunter.
4.Deep Cleaning – Book that’s been on your TBR (To Be Read) for ages…. Ages ആയിട്ട് ഒന്നുമില്ല.2-3 വർഷമായി Emigrants(Sebald), My Struggle Series(Knausgard),Open Veins Of Latin America(Galeano),This Is Not The End Of The Book(Umberto Eco) എല്ലാം ഉണ്ട്.Hard copy കിട്ടാനുള്ള ബുദ്ധിമുട്ട് ഉണ്ട്.Soft Copy ഫോണിൽ നോക്കി വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്.
5. Animal Crossing – Book you recently bought because of the hype….ഒന്നുമില്ല.
6. Productivity – Book you learnt something from or that had an impact on you….ഓരോ പുസ്തകങ്ങളിൽ നിന്നും എന്തെങ്കിലും പഠിക്കുന്നുണ്ട്,ഇപ്പോൾ വായിക്കുന്ന വാൾട്ടർ ബെഞ്ചമിൻ്റെ Essay ‘The Work of Art in the Age of Mechanical Reproduction’ൽ നിന്നും ഒരു പുതിയ കൺസെപ്റ്റ് പഠിക്കുന്നുണ്ട്.പ്രണയത്തിന് പശ്ചാത്തലമായി പ്രവർത്തിച്ചൂ എന്ന നിലയിൽ Personal life ൽ ഒരു impact ഉള്ളത് സൂസന്നയുടെ ഗ്രന്ഥപ്പുരയാണ്.
7. Facetime – A book you were gifted-‘പറവയുടെ സ്വാതന്ത്ര്യം’ ചേച്ചി Gift ചെയ്തിരുന്നു.
8. Self Care – What is one thing you have done recently to look after yourself…മറവിയേയും മടിയേയും മറികടക്കാൻ journaling നടത്തണം എന്നു തീരുമാനിച്ചിട്ടുണ്ട്.
9. BONUS – Name a book coming out soon…അറിയില്ല.