സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -4

വായനാ ലിങ്കുകൾ :-

1. Top 10 Latin American short stories  

ബോർഹസ്, മാർകേസ്, കോർത്തസാർ എല്ലാമുണ്ട് ലിസ്റ്റിൽ. മാർകേസിന്റെയും ബോർഹസിന്റെയും കഥകൾ എനിയ്ക്കും പ്രിയപ്പെട്ടതാണ്.

സമാന്തയുടെ കഥാസമാഹാരത്തിനെപ്പറ്റി ഞാനെഴുതിയ കുറിപ്പ് ലിങ്കിൽ (ബുക്ക്മാർക്ക് എന്ന എന്റെ പുസ്തകത്തിൽ ഇതുണ്ട് ). ചില കഥകളുടെ ലിങ്ക് ലേഖനത്തിലുണ്ട്. ബാക്കിയുള്ള പുസ്തകങ്ങൾ വാങ്ങേണ്ടി വരും.

2. The President’s Bucket 

Jakubowski പറയുന്ന പ്രസിഡന്റിനെപ്പറ്റിയുള്ള കഥ ലോകത്തെ എല്ലാ ഏകാധിപതികൾക്കും ചേരും.

3. How Lenin’s love of literature shaped the Russian Revolution

റഷ്യൻ സാഹിത്യത്തെ അടുത്തുനിന്നു നോക്കിക്കാണുന്ന താരിഖ്‌ അലിയുടെ ലേഖനം. Oblomov, Turgenev -ന്റെ A Sportsman’s Sketches തുടങ്ങിയവ വായിയ്ക്കാൻ ഞാൻ വായനക്കാരെ പ്രോത്സാഹിപ്പിയ്ക്കുന്നു. Turgenev -ന്റെ പുസ്തകത്തിലെ “Byezhin Prairie” എന്ന കഥ ക്‌നോസ്ഗാർഡ് തന്റെ റഷ്യൻ യാത്രവിവരണത്തിൽ ഉദ്ധരിയ്ക്കുന്നതിനെപ്പറ്റി ഞാൻ പണ്ട് ഫെയ്‌സ്ബുക്കിൽ എഴുതിയിരുന്നു.

“The boys in Turgenev’s story could have been here now, I thought. And their grandchildren could have risen up against the czar, and /their/ grandchildren could have been crushed by revolution. I stood watching and listening, waiting for some sense of connection. Everything around me was just as it would have been in the 1840s. The trees, the meadow, the valley, the hills, the twilight, all of it. And yet everything was different.

The past was in us, I thought, not in the world.”

Published in 1852, “A Sportsman’s Sketches” is a collection of simple stories about a hunter’s encounters as he wanders around the woods. There is nothing here of Dostoyevsky’s psychological and emotional savagery and depth, nor of Tolstoy’s epic complexity or his ability to encapsulate an entire society with a few strokes; these stories are in all ways modest, aimless even. A man strolls through the forest with a shotgun over his shoulder, he exchanges a few words with someone he happens to meet, possibly shoots a bird or two, possibly spends the night in a barn on the way home — and that’s it, that’s the whole story. And yet the book numbers among the greatest works of world literature, largely because Turgenev gets so close to the world he is describing, the Russian society of the 1840s. His characters and descriptions do not lead to anything beyond themselves, they are not in themselves part of a greater sequence of events, they stand apart from everything — except the specific time and the place. And it is from there that we experience the world.

Knausgaard – A Literary Road Trip Into the Heart of Russia 

4. The Power of Gabriel García Márquez :- മാർകേസിനെപ്പറ്റി 1992-ൽ വന്ന ഉജ്ജ്വല ലേഖനം. ആറുവർഷമായി എഴുത്തുകാരൻ നമ്മളെ വിട്ടുപോയിട്ട്.

5. Aubrey Beardsley – ജാപ്പനീസ് രീതിയിൽ വരയ്ക്കുകയും ഓസ്കാർ വൈൽഡിന്റെ “aesthetic movement” ഭാഗമാവുകയും ഒക്കെ ചെയ്ത വിഖ്യാത ചിത്രകാരനെപ്പറ്റി, ഇരുപത്തഞ്ചാം വയസ്സിൽ റ്റിബി പിടിപെട്ട് മരിച്ചു. അയാളുടെ പല ചിത്രങ്ങളും അക്കാലത്തെ ബ്രിട്ടീഷ് ജനതയ്ക്ക് കടുത്ത ഷോക്കായിരുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top