To read well

To read well, that is, to read true books in a true spirit, is a noble exercise, and one that will task the reader more than any exercise which the customs of the day esteem. It requires a training such as the athletes underwent, the steady intention almost of the whole life to this object. Books must be read as deliberately and reservedly as they were written. It is not enough even to be able to speak the language of that nation by which they are written, for there is a memorable interval between the spoken and the written language, the language heard and the language read.

— Henry David Thoreau

കാഷ്വൽ വായനക്കാരുടെ കാര്യമല്ല ഇവിടെ പറയുന്നത്. വായന ഓരോരുത്തർക്കും യോജിച്ച വിധമാണല്ലോ. അതിൽ നിബന്ധനകൾ കൊണ്ടുവരുന്നതിൽ അർത്ഥമില്ല. എന്നാൽ വായന എന്നതുകൊണ്ട് പൊതുവെ നമ്മുടെ ഭാഷയിൽ ഗൗരവവായന തന്നെയാണ് ഉദ്ദേശിയ്ക്കാറുള്ളത്. ഇന്ന് കണ്ണിൽപ്പെട്ട ഒരു വാചകം ബെന്യാമിൻ എന്ന മലയാളി എഴുത്തുകാരന്റേതാണ് – അമ്പത് പേജ് ഏതു പുസ്തകവും വായിയ്ക്കാമത്രേ. അതിന്റെ അപ്പുറത്തേയ്ക്ക് വായനക്കാരനെ കൊണ്ടുപോകേണ്ടത് എഴുത്തുകാരന്റെ ജോലിയാണത്രെ. അപ്പോൾ ഇയാൾ പുസ്തകം എവ്വിധമാണ് തെരഞ്ഞെടുക്കുന്നത്? ഞാൻ കഴിഞ്ഞ വർഷം എഴുപത്തഞ്ചു പുസ്തകങ്ങൾ വായിച്ചു. എന്റെ തെരെഞ്ഞെടുപ്പ് ശ്രമകരമായ ഒന്നായിരുന്നു, സത്യത്തിൽ കഴിഞ്ഞ വർഷ വായനയ്ക്ക് അതിന്റെ മുന്നത്തെ രണ്ടു വർഷങ്ങളിലെ തീവ്രമായ അന്വേഷണങ്ങളാണ് തുണയായത്. തികച്ചും മോശമെന്ന് പറയാവുന്ന ചില പുസ്തകങ്ങളെ വായിയ്ക്കുകയുണ്ടായുള്ളൂ, അതിലൊന്ന് മലയാളത്തിലായിരുന്നു, സമുദ്രശില. ഇഷ്ടപ്പെട്ടു വായിച്ച മൂന്നു നോവലുകളും ഉണ്ടായിരുന്നു(മീശ, സൂസന്ന, കാളിദാസന്റെ മരണം). അഥവാ ഗൃഹപാഠമില്ലാതെ വായനയെ സമീപിയ്ക്കുന്ന ഒരു വിഡ്ഢിയല്ല ഞാൻ, എന്റെ സമയത്തിന് വിലയുണ്ട്. ഇഷ്ടമില്ലാത്ത പുസ്തകങ്ങൾ വായിയ്ക്കാതിരിക്കുക എന്നതാണ് ലക്‌ഷ്യം. ബെന്യാമിൻ തീർച്ചയായും എന്റെ വായനാലിസ്റ്റിൽ വരാൻ സാധ്യതയില്ലാത്ത ഒരാളാണ്. അയാളുടെ ആടുജീവിതം തന്നെ ഒരു ശരാശരി നോവലാണ്. ടിഡി രാമകൃഷ്ണനെക്കാളും നന്നായി പൾപ്പ് എഴുതുന്ന നൂറു എഴുത്തുകാർ വേറെയുണ്ട്. അത് കൊണ്ട് അയാളെയും ആവശ്യമില്ല. സുഭാഷ് നടത്തുന്ന പുനരാഖ്യാന വികൃതികളൊക്കെ കൃതഹസ്തരായ എഴുത്തുകാർ മുന്നേ കൈവച്ചിട്ടുള്ള മേഖലകളാണ്. മൗലികമായ ചിന്തയോ ബൗദ്ധികതയോ മേൽപ്പറഞ്ഞ ഏതെങ്കിലും എഴുത്തുകാർക്ക് ഉള്ളതായി എനിയ്ക്കു സംശയം പോലുമില്ല.

തിരികെ വായനയിലേയ്ക്ക് വന്നാൽ, പുസ്‌തകത്തിന്റെ റിവ്യൂകൾ, പത്രത്തിലും, യുറ്റ്യൂബിലും, ട്വിറ്ററിലും, ബ്ലോഗുകളിലും ഓൺലൈൻ വാരികകളിലും എല്ലാം വരുന്നതും, പുസ്തകത്തിന്റെ സാമ്പിളുകളും അതേ എഴുത്തുകാരന്റെ/കാരിയുടെ മുന്നെഴുത്തുകളും നല്ല വായനക്കാരായ സുഹൃത്തുക്കളുടെ അഭിപ്രായങ്ങളും എല്ലാം ചേർത്താണ് സാധാരണ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പുകൾ ഞാൻ നടത്താറുള്ളത്. ജീവിതത്തിൽ ഇന്നേവരെ ഒരു പുസ്തകവും അമ്പത് പേജ് വായിച്ചു ഉപേക്ഷിച്ചിട്ടില്ല. പേജ് 112 എന്ന ഒരു അവാർഡിനെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്, ആ പേജ് മാത്രം വായിച്ചു പുസ്തകത്തെ ജഡ്ജ് ചെയ്യുന്ന രീതിയാണ് ആ അവാർഡിൽ. പുസ്തകം റാൻഡം ആയി പേജുകൾ വായിച്ചാണ് മലയാളത്തിൽ എനിയ്ക്കറിയുന്ന എല്ലാ നല്ല വായനക്കാരും പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നത്. അല്ലാതെ അമ്പതുപേജ് വായിച്ചു എഴുത്തുകാരന്റെ ഗൈഡൻസിന് കാത്തിരിയ്ക്കുകയല്ല. അത്രയും പേജ് വായിച്ചു പുസ്തകം തെരഞ്ഞെടുക്കുന്ന, വായന തുടരണമോ എന്ന് തീരുമാനിയ്ക്കുന്ന ഒരുവനെ മരമണ്ടൻ എന്നാണ് വിളിയ്‌ക്കേണ്ടത്. ബെന്യാമിൻ പുസ്തക വായനയുള്ളയാളായി എനിയ്ക്കൊരിക്കൽ പോലും തോന്നിയിട്ടില്ല – മലയാളത്തിൽ 90% എഴുത്തുകാരും ഇക്കാര്യത്തിൽ തുല്യരാണ്. അതുകൊണ്ടാണ് സുഭാഷിന് ഇപ്പോഴും ബൊലാഞ്ഞോ എന്ന് മാത്രം നാവിൽ വരുന്നത്. അയാൾ ആന്റി നോവൽ ആയിരുന്നെന്നോ, അതിനുശേഷം സ്പാനിഷ് സാഹിത്യത്തിന് വന്ന മാറ്റങ്ങളോ ഇവിടത്തെ നിരൂപകർക്കുപോലും അറിവുള്ള കാര്യങ്ങളായി തോന്നാത്തതുകൊണ്ട് അതിനെപ്പറ്റി പറയുന്നില്ല. എന്നാലും ഇത്ര പോപ്പുലർ ആയ ഒരു പൾപ്പ് എഴുത്തുകാരൻ വായനയെപ്പറ്റി ഇമ്മാതിരി വിഡ്ഢിത്തം പറയുമ്പോൾ വലിയൊരു വായനാ സമൂഹത്തിനു വേണ്ടി പ്രതികരിയ്ക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയത് കൊണ്ട് ഇത്രയും.

5 thoughts on “To read well”

  1. നല്ല കുറിപ്പ് ,സ്പാനിഷ് സാഹിത്യത്തിന് വന്ന മാറ്റങ്ങളെപ്പറ്റി എഴുതാൻ മാത്രമല്ല ഈ ആഴ്ച മരിച്ച വലിയ വിമര്ശകനായ ജോർജ് സ്റ്റെയ്നർ കുറിച്ച് എഴുതാൻ പോലും വിമർശകർ ഇല്ല.

    1. Diana Athill മരിച്ചപ്പോഴോ? അവരെപ്പറ്റി കേട്ട ആളുകൾപോലും കുറവായിരുന്നു. നമ്മുടെ റസ്കിൻ ബോണ്ട് തൊട്ടു Philip Roth, Norman Mailer, John Updike, Mordecai Richler, Simone de Beauvoir, Jean Rhys, Gitta Sereny, Brian Moore, V. S. Naipaul, Molly Keane, Stevie Smith, Jack Kerouac, Charles Gidley Wheeler, Margaret Atwood, and David Gurr ഇവരുടെയൊക്കെ ഒപ്പം ജോലിചെയ്ത എഡിറ്ററായിരുന്നു അവർ. James Wood -ന്റെ Serious Noticing: Selected Essays, 1997-2019, Lydia Davis – ന്റെ Essays One, Emmanuel Carrère-യുടെ 97,196 Words – ഇപ്പോൾ മാർക്കറ്റിൽ വന്നതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു പുസ്തകങ്ങളാണ്, എഴുത്തു സംബന്ധിയായവ. അതിലെ ലിഡിയയുടെ പുസ്തകം ഉജ്ജ്വലമാണ്. ആരെങ്കിലും പറയുന്നുണ്ടോ? കരേറെയെപ്പറ്റി ഒരൊറ്റ മുഖ്യധാരാ നിരൂപകൻ ഒരു വാക്ക് മിണ്ടുന്നതു ഞാൻ കേട്ടിട്ടില്ല.

      1. Diana Athill നെയും Emmanuel Carrère യും പറ്റി ആദ്യമായി കേൾക്കുന്നത് Abhilash ന്റെ page ഇൽ നിന്നാണ്. Carrere ന്റെ പുസ്തകങ്ങൾ പരമാവധി collect ചെയ്തിട്ടുണ്ട്, ഉജ്വലമാണ്.

      2. Feel the generation before critics would have written something about them, krishnan nair about athill, k p appan on steiner, appan used to oft quote steiner in his books, thanks for book recommendations, knew about james wood collection through lithub reviews and extracts published there.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top