So Late in the Day

സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത് ടീവി കാണാൻ ഒരു അധ്യാപികയുടെ വീട്ടിൽ പോവുമായിരുന്നു. അവരുടെ നാലഞ്ചു (സ്ത്രീകളായുള്ള) ബന്ധുക്കൾ അതേ സ്‌കൂളിൽ തന്നെ പഠിപ്പിച്ചിരുന്നു. ഒരു ദിവസം ടീവിയിൽ ഒരു പഴയ സിനിമയായിരുന്നു. അതിൽ സുകുമാരനോ മറ്റോ അവതരിപ്പിച്ച കഥാപാത്രം വിവാഹം കഴിഞ്ഞു ഭാര്യയുമായി (അംബികയോ മറ്റോ) തന്റെ വീട്ടിൽ വന്ന് ഫര്ണിച്ചറുകളും മറ്റും ഭാര്യയ്ക്ക് കാണിച്ചുകൊടുക്കുകയാണ് – ഇതിന് …രൂപയായി, ഇത് ഇന്നയിടത്തുനിന്നു വാങ്ങിയതാണ് …രൂപയായി – മൊത്തം കാശിന്റെ കണക്കാണ്. പുത്തൻ പണക്കാരനാകാം. എന്തായാലും ടീച്ചറുടെ കമന്റ് – തന്റെ സഹോദരിമാരോടും മരുമക്കളോടും എല്ലാമായി ഇതായിരുന്നു – ഹോ എന്നാ നാറിയാടി ഇവൻ… (ടീച്ചറുടെ വീട്ടിൽ വച്ച് സിനിമ കാണുമ്പോഴുള്ള സംഗതികൾ ഓർത്തെടുക്കാൻ തന്നെയുളള രസം ഇതുപോലുള്ള ഓരോ കമന്റ്‌സാണ്)

Claire Keegan-നേപ്പറ്റി ഞാൻ മുന്നെ ബ്ലോഗിൽ എഴുതിയിട്ടുണ്ട്. സാലി റൂണി എന്ന ശരാശരി എഴുത്തുകാരിയുടെ പ്രശസ്തി പ്രതിഭാധനയായ ഈ ഐറിഷ് എഴുത്തുകാരിയ്ക്ക് ഇല്ല. അവരുടെ പുതിയ കഥ ഇന്നലത്തെ ന്യൂയോർക്കറിലുണ്ട്. രാഷ്ട്രീയം പറയുക എന്ന് പറഞ്ഞാൽ കുറെ മുദ്രവാക്യരീതിയിൽ എഴുതുന്ന വാചകങ്ങളും മറ്റുമല്ല എന്നെങ്കിലും മനസ്സിലാവാൻ ഇതുപോലുള്ള എഴുത്തുകാരികളെ വായിയ്ക്കുന്നത് നല്ലതാണ്. അവരുടെ കഴിഞ്ഞ വർഷാവസാനം വന്ന നോവെല്ല “Small Things Like These”, അവിവാഹിതകളായ ഗർഭിണികളെ വച്ച്, ചർച്ച് നേരിട്ട് നടത്തിയിരുന്ന, magdalene laundries എന്ന വാഷിംഗ് സർവീസ് കേന്ദ്രങ്ങളെപ്പറ്റി ആയിരുന്നു. തൊണ്ണൂറുകൾ വരെ അധികാരികളുടെ ആശീർവാദത്തോടെ ചർച്ച് നടത്തിയ സ്ഥാപനം പ്രതിഷേധം കാരണം അടച്ചു പൂട്ടുകയായിരുന്നു. ഇതിന്റെ ഡീറ്റെയിൽസ് നെറ്റിൽ കിട്ടും. എഴുത്തുകാരി ഒരു parable അതുവച്ചു എഴുതിയതാണ് നോവെല്ലയിലെ കഥ.

“So Late in the Day” എന്ന ന്യൂയോർക്കർ കഥയിൽ Cathal തന്റെ ഓഫിസിൽ ഇരിയ്ക്കുകയാണ്. അയാൾക്ക്‌ സമയം പോകുന്നില്ല. അല്ലെങ്കിൽ അയാളെ എന്തോ അലട്ടുന്നപോലെ. സഹപ്രവർത്തകർ ഓരോന്ന് ചോദിയ്ക്കുന്നു. ബോസ് ലഞ്ച് എന്തെങ്കിലും കഴിച്ചോ എന്ന് ചോദിയ്ക്കുന്നു. കുറച്ചു റിജെക്ഷൻ മെയിലുകൾ അയയ്ക്കാനുണ്ട്. അതുകഴിഞ്ഞു അഞ്ചു മണിയ്ക്കാണ് Cathal ഓഫിസിൽ നിന്നിറങ്ങുന്നത്. കഥാകാരി ചെറിയൊരു സസ്പെൻസ് ഒക്കെ ബിൽഡ് ചെയ്യുകയാണ്. അയാൾക്ക് ട്രെയിനിൽ ഇങ്ങോട്ടു ഇടിച്ചുകയറി കുടുംബത്തെപ്പറ്റിയും കുട്ടികളെപ്പറ്റിയും ഒക്കെ സംസാരിയ്ക്കുന്ന ഒരു സ്ത്രീയെ സഹിയ്ക്കേണ്ടി വരുന്നു. പിന്നെ അയാൾ Sabine-നെപ്പറ്റി ആലോചിയ്ക്കുന്നു. അവർ സ്നേഹത്തിലാണ്. രണ്ടുവർഷമായി അവർ പരിചയപ്പെട്ടിട്ട്. അവർ വീട്ടുസാധനങ്ങൾക്കായി ധാരാളമായി പണം ചിലവാക്കുന്നു. വിലപിടിച്ച ingredients വാങ്ങി ധാരാളം ഭക്ഷണം ഉണ്ടാക്കുന്നു. പിന്നെ വരുന്നത് അവർ തമ്മിലുള്ള, വിവാഹത്തെപ്പറ്റിയുള്ള ഒരു സംഭാഷണമാണ്.

“Why don’t we marry?”
“Why don’t we?” She let out a sound, a type of choked laughter. “What sort of way is this of asking? It seems like you are almost making some type of argument against it.”
“I didn’t mean it that way,” Cathal said.
“So what is it then that you did mean?”
Her command of the English language sometimes grated.
“It’s just something to consider, is all. Won’t you think about it?”
“Think about what, exactly?”
“About making a life, a home here with me. There’s no reason you shouldn’t live here instead of paying rent. You like it here—and you know neither one of us is getting any younger.”

അവൾ അവസാനം സമ്മതിച്ചതിനുശേഷം Cathal ഒരു ഫാൻസി മോതിരം വാങ്ങുന്നു. അതവൾക്കു പാകമാകുന്നില്ലെന്നു കണ്ട് അവരതു ചെറുതാക്കാൻ കൊടുക്കുന്നു. അപ്പോൾ 128 യൂറോ അധികചാർജ് കൊടുക്കണം എന്ന് കടക്കാരൻ. Cathal-നു ദേഷ്യം വരുന്നു, പക്ഷെ അവൾക്കു നിർബന്ധം.

“Do you think I’m made of money?” he said—and immediately felt the long shadow of his father’s words crossing over his life, on what should have been a good day, if not one of his happiest.
She stared at him and was about to turn and walk, but Cathal backed down, and clutched her arm, and apologized.

“Please wait,” he pleaded. “I didn’t mean it. I just didn’t want to be taken advantage of, is all. I got it all wrong.”

ഇതാണ് എന്നെ ടീച്ചറുടെ വീട്ടിലെ രംഗം ഓർമ്മിപ്പിച്ച നിമിഷം.

അവർ അയാളുടെ വീട്ടിലേയ്ക്കു താമസം മാറ്റുമ്പോൾ അവരുടെ സാധനങ്ങൾക്കായി അയാൾ ഇടം കണ്ടെത്തേണ്ടി വരുന്നു.

“Did you think I would come with nothing?”
“It’s just a lot.” He tried to explain.
“A lot? I do not have so very much.”
“Just a lot to deal with.”
“What did you imagine?”
“I don’t know,” he said. “Not this. Just not this.”
“I cannot understand,” she told him. “You knew I had to vacate the apartment at Rathgar by the end of the month. You asked me to come and live here with you, to marry you.”

കഥ ക്ലൈമാക്സിലേയ്ക്ക് നീങ്ങുകയാണ്. Cathal ഓർക്കുന്ന ഒരു സംഗതി പണ്ട് വീട്ടിൽ ഭക്ഷണം കഴിയ്ക്കാനിരുന്നപ്പോൾ അനിയൻ അമ്മയുടെ കസേര വലിയ്ക്കുകയും അമ്മ താഴെ വീഴുകയും ചെയ്ത രംഗമാണ്. അന്ന് രണ്ടു മക്കളൂം അച്ഛനും അവരെ നോക്കി പൊട്ടിച്ചിരിയ്ക്കുകയാണ് ചെയ്തത്. ഇത് കീഗൻ അവരുടെ തന്നെ ജീവിതത്തിൽ നിന്നെടുത്തതാണ് എന്ന് കഥയുടെ ഒപ്പമുള്ള ചെറിയ അഭിമുഖത്തിൽ പറയുന്നുണ്ട്. അഥവാ misogyny ആണ് ഇവിടത്തെ വിഷയം. അത് ഐറിഷ് സമൂഹത്തിലെ എങ്ങനെ cultivate ചെയ്യപ്പെടുന്നു എന്ന അന്വേഷണമാണ് ഈ കഥ. കഥയിൽ മുഴുനീള ടെൻഷൻ ഉണ്ട്. ക്രീയേറ്റീവ് റൈറ്റിംഗ് ക്‌ളാസിൽ ഇതേ ടോപിക്കിൽ ക്‌ളാസ് എടുക്കാൻ വേണ്ടി അവർ പറയുന്ന കഥയാണ് ഇത്. കഴിഞ്ഞ ആറുമാസത്തെ സമയം കൊണ്ട് അതവർ ഒരു മുഴുവൻ കഥയായി എഴുതി.

കഥയിലെ പ്രധാന രംഗങ്ങളിലൊന്ന് അയാളുടെ ഒപ്പം ജോലി ചെയ്യുന്ന ഒരു സ്ത്രീയെ Sabine കാണുന്നതും അവർ തമ്മിൽ ആണുങ്ങളെപ്പറ്റി ചർച്ചയുണ്ടാകുന്നതുമാണ്. “In any case, we wound up drinking a bottle of Chablis, and started talking about men, Irish men—and I asked her what it is you really want from us, what is her experience.” അവൾ അയാളോട് പറയുന്നു. “She said things may now be changing, but that at least half of men your age just want us to shut up and give you what you want, that you’re spoiled and become contemptible when things don’t go your way.”
…………..
………..

“She also said that to some of you we are just cunts,” she went on, “that she has often heard Irish men referring to women in this way.”

മറുപടി പറയണ്ടേ, അയാൾ പറഞ്ഞൊപ്പിയ്ക്കുന്നു – “Ah, that’s just the way we talk here,” Cathal said. “It’s just a cultural thing. It means nothing, half the time.”

കഥയുടെ ബാക്കിയും സസ്പെൻസും എല്ലാം ഞാൻ വായനക്കാർക്കു വിടുന്നു. മേലെ പറഞ്ഞപോലെ ചളിപ്പില്ലാതെ രാഷ്ട്രീയം പറയുക എന്ന സംഗതി accomplished എഴുത്തുകാർ എങ്ങനെ ചെയ്യുന്നെന്ന് കണ്ടു പഠിയ്ക്കാൻ ഇവിടത്തെ വായനക്കാർക്കും എഴുത്തുകാർക്കുമായി റെക്കമെന്റ് ചെയ്യുന്നു.

 

 

Link:- https://www.newyorker.com/magazine/2022/02/28/fiction-claire-keegan-so-late-in-the-day

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top