നമ്മുടെ വായന പതിയെ ഓഡിയോ ബുക്കുകളിലേയ്ക്ക് മാറുകയാണ്. മ്യൂസിക് മുന്നേതന്നെ മൊബൈൽ ആയിക്കഴിഞ്ഞു. പിന്നാലെ പോഡ് കാസ്റ്റുകൾ വന്നു. പുസ്തകങ്ങളെപ്പറ്റിയുള്ള പോഡ് കാസ്റ്റുകൾ ഇപ്പോൾ ലോകത്തെ ഒരു വിധം എല്ലാ പ്രധാന പത്രസ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാലും ഓഡിയോ ബുക്കുകൾ കുറച്ചു വ്യത്യസ്തമാണ്. അവ കേട്ടു പരിചയിയ്ക്കുന്ന ഒരു കാലയളവ് ഉണ്ട്, പെട്ടെന്ന് കേൾവിയിൽ ഇണക്കം കിട്ടുന്നഒരു മീഡിയമല്ല. ഞാൻ പണ്ട് കിൻഡിലിൽ (തേർഡ് ജെനറേഷൻ) ഉള്ളടക്കം സെലക്റ്റ് ചെയ്ത് വായിയ്പ്പിയ്ക്കുന്ന രീതി ശ്രമിച്ചിരുന്നു, അതിനോടൊപ്പം ചിലപ്പോൾ ടെക്സ്റ്റ് വായിയ്ക്കും. അപ്പോൾ വായന വേഗത്തിലാകും – കൂടുതൽ ഏകാഗ്രതയോടെ വായിയ്ക്കാൻ പറ്റും. ആമസോൺ ഓഡിബിളിനെ വാങ്ങിയപ്പോൾ ഈ ഫീച്ചർ എടുത്തുകളഞ്ഞു. കിൻഡിൽ ഡെസ്ക്ടോപ്പ് ആപ്പിൽ ഇപ്പോഴും ഇതുണ്ട് – പക്ഷെ ഓരോ പ്രാവശ്യവും വായന ആദ്യം മുതൽ തുടങ്ങും എന്നുമാത്രം.
ആപ്പിളിന്റെ മാക് ലാപ്ടോപ്പുകളിൽ Books ആപ്പ് മുൻപ് വായന അനുവദിയ്ക്കുമായിരുന്നു – സെലെക്റ്റ് ചെയ്ത ടെക്സ്റ്റ് സാമാന്യം വൃത്തിയായി വായിയ്ക്കുമെന്നു മാത്രമല്ല, അതിന്റെ പെയ്സ്, വോയ് സ് ഒക്കെ അഡ്ജസ്റ്റ് ചെയ്യാനും അതിൽ ഫീച്ചറുകൾ ഉണ്ടായിരുന്നു. വര്ഷങ്ങളോളം ഞാനിതാണ് വായനയ്ക്കുപയോഗിച്ചത്. 1800 പേജുള്ള പുസ്തകം വരെ ഇങ്ങനെ വായിച്ചിട്ടുണ്ട് (ഇപ്പോൾ ഒരു പേജിനുതാഴെ മാത്രമേ അനുവദിയ്ക്കൂ). ഇതൊക്കെ ആയിട്ടും ഓഡിബിളിന്റെ സർവ്വീസിലേയ്ക്ക് മാറാൻ ബുദ്ധിമുട്ടി – അവിടെ ടെക്സ്റ്റ് നമ്മുടെ മുന്നിലില്ല എന്നതുകൊണ്ട് പൂർണ്ണശ്രദ്ധ ആവശ്യമാണ് എന്ന നിലവന്നു. അപ്പോഴും ഉള്ള ഒരു പ്രശ്നം മറ്റൊരാൾ നമുക്ക് വായിച്ചു തരികയാണ് എന്നതാണ്. എന്നാൽ കിന്ഡിലിലേയോ, മാക്കിലെയോ പോലെ മെക്കാനിക്കൽ വോയ്സ് അല്ല, വോയ് സ് ആക് ടേഴ് സ് അല്ലെങ്കിൽ ഓതർ തന്നെ നേരിട്ട് വായിയ്ക്കുകയാണ്. ഇതിലൊരു ചെറിയ കുഴപ്പമുണ്ട് – വായിയ്ക്കുന്ന ആളെ നമുക്ക് ഇഷ്ടമായില്ലെങ്കിൽ വായന മുടങ്ങും. ഇതാണ് മിയ്ക്കവാറും പുതുതായി ഓഡിയോ വായനയിലേയ്ക്ക് വരുന്നവരുടെ പ്രശ് നം എന്നാണ് എന്റെ തോന്നൽ. ടെക്സ്റ്റ് മുന്നിലില്ലാതെ കേൾവിയിലൂടെ മാത്രമായി “വായിയ്ക്കുന്നതിന്” സ്വയം കുറച്ചു പരിശീലനം ചെയ്യേണ്ടതുണ്ട്. ഞാൻ നടക്കുമ്പോഴോ, വണ്ടിയിൽ പോവുമ്പോഴോ ഒക്കെയാണ് മിയ്ക്കവാറും വായിയ്ക്കാറ് (പബ്ലിക് സ്പെയ്സിൽ ചിലപ്പോൾ ഇമോഷണൽ സീൻസ് ഒക്കെ കേൾക്കുന്നത് എല്ലാം മുഖത്ത് പ്രതിഫലിയ്ക്കും, വായന കുറച്ചു extroverted ആണ് ഓഡിയോയിൽ). എന്നാൽ ഇമോഷണൽ കണക്ഷൻ കിട്ടാൻ ഓഡിയോ വായനയുമായി പൊരുത്തപ്പെട്ടു കിട്ടണം. മുന്നോട്ടും പിന്നോട്ടും പോവാനും, ബുക്ക്മാർക് ഉപയോഗിയ്ക്കാനുമുള്ള ഓപ് ഷൻസ് സ്റ്റോറിടെല്ലിലും ഓഡിബിളിലും ഉണ്ട്. പിന്നെ ടെക്സ്റ്റ് നേരെ വായിയ്ക്കുമ്പോൾ എല്ലാം ഓർമ്മയിൽനിൽക്കും എന്നൊക്കെ പറയുന്നത് നമ്മുടെ തോന്നലായെ എനിയ്ക്കു അനുഭവമുള്ളൂ. എനിയ്ക്കു രണ്ടും ഒരു പോലെയാണ് തോന്നിയിട്ടുള്ളത്.
ഒരു obvious ഇഷ്യൂ ഞാൻ നേരിട്ടിട്ടുള്ളത് ഒരു കുറിപ്പുകളെഴുതുമ്പോൾ ടെക്സ്റ്റ് കൃത്യമായി എവിടെയാണ് വന്നത് എന്ന് കണ്ടുപിടിയ്ക്കുന്നതാണ് (അടുത്തകാലത്ത് ധാരാളം മുന്നോട്ടും പിന്നോട്ടും പോകുന്ന ഒരു പുസ്തകം ഓഡിയോ വായിച്ചപ്പോൾ ഉള്ളടക്കം ഓർമ്മയിൽ നിൽക്കാത്തതായിരുന്നില്ല വിഷയം, സെർച് ആയിരുന്നു). ബുക്ക്മാർക്ക് ചെയ്താലും അത് പറ്റില്ല. മിയ്ക്കവാറും പ്രിന്റും ഇബുക്കും എല്ലാം കയ്യിൽ വേണ്ടിവരും. (ബുക്കർ വിന്നർ ആയ) Shuggie Bain സ്റ്റോറിടെല്ലിൽ കേട്ടപ്പോൾ അതിലെ സ് കോട്ടിഷ് ആക് സെന്റ് എന്നെ കുഴക്കുകയും, അതോടൊപ്പം വലിയൊരു കൗതുകം ഉണ്ടാക്കുകയും ചെയ്തു – എന്നും നോട്ട് ചെയ്ത അത്തരം ഭാഗങ്ങൾ പ്രിന്റുമായി ഒത്തുനോക്കുമായിരുന്നു, അതിലൊരു ത്രില്ലുണ്ട്. Blood Meridian വായിച്ചപ്പോൾ സ്പാനിഷ് വരുന്ന ഭാഗങ്ങൾ പ്രിന്റ് നോക്കേണ്ടെന്നു വച്ചു (എനിയ്ക്കു ചില കോമൺ വാക്കുകൾ മനസ്സിലാവും) – അതും ഒരു രസമാണ്. പികെറ്റിയുടെ Ideology എന്ന പുസ്തകം ഓഡിയോ കേൾക്കാൻ നല്ല സുഖമാണ് , നല്ല വേഗതയിൽ പോവുകയും ചെയ്യാം – പക്ഷെ അതിലെ ഗ്രാഫുകളും മറ്റും വരുന്ന ഭാഗങ്ങൾ പ്രിന്റോ ഇബുക്കോ നോക്കണം. ഇങ്ങനെയുള്ള അഡ്ജസ്റ്റ്മെന്റ്സ് ഈ സംഗതിയ്ക്കു വേണം – അതില്ലാതെ ഓഡിയോ ബുക്ക്സ് നിങ്ങൾക്ക് വർക്ക് ആവില്ല. രാജേഷ് പുതുമന എന്ന വോയിസ് ആക്ടർ “പുറ്റ്” എന്ന നോവൽ ഭംഗിയായി വായിച്ചത് സ്റ്റോറിടെല്ലിലുണ്ട്. കയർ അതുപോലെ നല്ലൊരു അനുഭവമാണ്. ഇതുപോലെയുള്ള വോയ് സ് ആക് ടേഴ് സ് ഈ ഒരു transition സ്മൂത്ത് ആക്കും എന്നാണ് എന്റെ വിചാരം (ഫിറന്തേ സീരീസ് വായിച്ച ഹിലരി ഹൂബർ ഒരു മാസ്റ്റർ വായനക്കാരിയാണ്). മലയാളം ആദ്യമൊക്കെ 1x സ്പീഡ് ആയിരുന്നെങ്കിൽ ഇപ്പോൾ സ്ഥിരമായി 2x ആണ്. ഇംഗ്ലീഷ് ഇപ്പോൾ 2x- സ്പീഡിൽ പോകും, എന്നാൽ, ഉദാഹരണത്തിന് Blood Meridian പോലെ ഗഹനമായ നോവലുകൾ, ആ സ്പീഡിൽ പ്രയാസമാണ്. ഇതിലും വേഗതയിൽ വായിയ്ക്കുന്ന സുഹൃത്തുക്കളുണ്ട് എനിയ്ക്ക്. എന്റെ മറ്റൊരു അനുഭവം ഞാൻ പ്രിന്റ് വായിയ്ക്കുന്നത് ഇതിലും വേഗതയിൽ ആണെന്നതാണ്, സത്യത്തിൽ ഓഡിയോ വായനയ്ക്ക് ആണ് കൂടുതൽ സമയം ചിലവാകുന്നത്. ഓഡിയോ വായന പൊതുവെ വ്യായാമവുമായി ലിങ്ക് ചെയ് തതു കാരണം ആ തോന്നൽ ഒഴിവായിക്കിട്ടി. ഞാൻ ചിലപ്പോൾ ഓഡിയോ കേൾക്കുമ്പോൾ വരയ്ക്കുന്ന പതിവുണ്ട് – അങ്ങനെയുള്ള പണികളെ ഇതിനോടൊപ്പം നടക്കൂ എന്നതുണ്ട്. പാചകം, അലക്കൽ തുടങ്ങിയവയും ഓക്കേ ആണ്. ശീലമാവുക എന്നതാണ് പ്രധാനം. ഏകാഗ്രത ഇല്ലാത്ത സമയത്ത് ഓഡിയോ ആവർത്തിച്ചു കേട്ട് വായന തുടരുക. വലിയ പുസ്തകങ്ങളുടെ വായനയ്ക്കും ഓഡിയോ നല്ലതാണ്. ഓഡിയോ കേൾക്കുമ്പോൾ പ്രിന്റ് വായനയുടെ കാര്യത്തിലുള്ള മടി തോന്നില്ല (മിയ്ക്കപ്പോഴും നടത്തമോ കിടത്തമോ എവിടെയെങ്കിലും ചെന്നിരിയ്ക്കുന്നതോ എല്ലാം അതിനൊപ്പം നടക്കുന്നത് കൊണ്ട്). മറ്റൊരു ഫോര്മാറ്റിലും ഇന്ത്യയിൽ കിട്ടാനില്ലാത്ത പല പഴയ പുസ്തകങ്ങൾ – ഉദാ:- 1930കളിലെ സ്ത്രീ എഴുത്തുകാരുടെ നോവെല്ലകൾ – സ്റ്റോറിടെല്ലിലും ഓഡിബിളിലുമുണ്ട്.
അഥവാ, പ്രിന്റിൽ നിന്ന് ഇബുക്കിലേയ്ക്ക് വായന വന്നപ്പോൾ നമ്മൾ എങ്ങനെ മനോഭാവം അഡ്ജസ്റ്റ് ചെയ്തോ അതുപോലെ ഒന്ന് ഓഡിയോ ബുക്സിന്റെ കാര്യത്തിലും ഉണ്ട്. ഒരാളുടെ വായന ശരിയായില്ലെങ്കിൽ ചില പുസ്തകങ്ങളുടെ കാര്യത്തിലെങ്കിലും മറ്റൊരു ശബ്ദം തെരഞ്ഞെടുക്കാൻ ഓപ് ഷൻ ഉണ്ട്. ഇതൊന്നുമില്ലെങ്കിൽ പ്രിന്റ്/ഇബുക്ക് തന്നെ ആശ്രയം. ചില ശബ്ദങ്ങൾ ചെറിയ സ്പീഡിലേ കേൾക്കാൻ കഴിയൂ. ഇപ്പോൾ 2 വർഷമായി ഞാൻ കാര്യമായി സ്റ്റോറിടെൽ/ഓഡിബിൾ വായനക്കാരനായിട്ട് – ഞാൻ പൂർണ്ണമായും ആ രീതിയോട് പൊരുത്തപ്പെടുകയും അതാസ്വദിയ്ക്കുകയും ചെയ്യുന്നുണ്ട്. ആവർത്തിയ്ക്കുകയാണ്, പ്രിന്റ് വായനയിൽ കൂടുതൽ ശ്രദ്ധ കിട്ടും എന്ന് പറയുന്നത് ഒരു തോന്നൽ മാത്രമാണ്, പ്രയാസമുള്ള ബുക്കുകൾ ഓഡിയോ പറ്റില്ലെന്ന് പറയുന്നതും, എന്റെ തന്നെ അനുഭവത്തിന്റെ വെളിച്ചത്തിൽ, തെറ്റാണ്. സൈക്കിൾ ഓടിയ്ക്കുന്ന പോലെ കാർ ഓടിയ്ക്കണം എന്ന് വാശി പിടിയ്ക്കുന്നപോലെയാണ് അത്. ഏകാഗ്രതയും നിങ്ങൾ ഉപയോഗിയ്ക്കുന്ന ടെക് നോളജിയും തമ്മിൽ ബന്ധമില്ല – അത് നിങ്ങൾ വെവ്വേറെ സോൾവ് ചെയ്യേണ്ട പ്രശ്നങ്ങളാണ്. ഓഡിയോ വായന ആഴം കുറഞ്ഞ അനുഭവമാണ് എന്നൊക്കെ പറയുന്നത് കുറച്ച് കടന്ന കയ്യും ആണ്. (Manorama)
ശരിയാണ് ! ഞാൻ ഈയടുത്ത കാലത്താണ് സ്റ്റോറി ടെൽ ഉപയോഗിച്ച് തുടങ്ങിയത് ! വലിയ പുസ്തകങ്ങളുടെ വായന ഇഴഞ്ഞു നീങ്ങുന്ന അനുഭവമായിരുന്നു എങ്കിൽ ഓഡിയോ ബുക്കുകൾ കൂടുതൽ ഫോക്കസ്ഡ് ആയി അനുഭവപ്പെടുന്നുണ്ട് ! നടക്കാൻ പോകുമ്പോഴാണ് ഓഡിയോ ബുക്കുകൾ കൂടുതൽ ഉപകാരപ്പെടുന്നത് !
അഭിലാഷ്ന്റെ എഴുത്തുകൾ പോഡ്കാസ്റ്റ് / ഓഡിയോ ബുക്ക് ഫോര്മാറ്റിലേക്ക് കൺവെർട് ചെയ്യാൻ പ്ലാനുണ്ടോ ?
No Man, thats too much work. I dont even have time to edit my posts proeprly 😀
😁
പ്രിന്റ് മാത്രം വായിച്ചുകൊണ്ടിരുന്ന ഞാൻ ഈ ആർട്ടിക്കിൾ വായിച്ച ശേഷം storytel ട്രൈ ചെയ്തു. ഇപ്പോൾ പ്രിന്റ് വായിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ എപ്പോഴും ഓഡിയോ ബുക്സ് കൂടെയുണ്ട്. പ്രധാനമായും ഡ്രൈവ് ചെയുമ്പോൾ ആണ്. ആദ്യമുണ്ടായിരുന്ന ബുദ്ധിമുട്ട് ഇപ്പോഴില്ല. ഫിസിക്കൽ ബുക്ക് വായിക്കുന്ന ഏകഗ്രതയോടെ ഇപ്പോൾ ഓഡിയോയും മുൻപോട്ട് പോകുന്നുണ്ട്.
Nice! I will post my recommended list.