
പലരും ചോദിയ്ക്കുന്നതു കൊണ്ട്: ഞാൻ മലയാളമല്ലാതെ വാങ്ങുന്ന പുസ്തകങ്ങൾ മിയ്ക്കവാറും സൂക്ഷിയ്ക്കാനുള്ളതാണ്. എന്റെ വായന ഏറെക്കുറെ മുഴുവനായി ഓഡിയോ ആയിട്ടുണ്ട്. ചില പുസ്തകങ്ങൾ അപ്പോഴും പ്രിന്റ് വാങ്ങേണ്ടി വരും.
ബോർഹെസിന്റെ കോൺവെർസേഷൻസ് വർഷങ്ങൾക്കു മുന്നെ തന്നെ വായിച്ചതാണ്. സീഗളിന്റെ ഈ എഡിഷൻ 50% ഡിസ്‌കൗണ്ടിൽ കിട്ടിയത് കൊണ്ട് വാങ്ങി (മൂന്നാമത്തെ പുസ്തകം നോക്കിയിട്ടു കാണുന്നില്ല). ഒണ്ടാജെയുടെ വാർലൈറ്റ് കിൻഡിലിൽ മുന്നേയെപ്പോഴോ വായിച്ചതാണ്. പ്രിന്റ് എഡിഷൻ 100 രൂപയ്ക്ക് ബുക്ക് ചോറിൽ നിന്ന് കിട്ടി. അവർ ലേഡി, എക്സ്‌പ്ലോഡിങ് മാംഗോസ് രണ്ടും പണ്ടേ വാങ്ങണമെന്ന് കരുതിയവയാണ് (ഉസ്താദ് ജയറാം എത്രയോ വർഷങ്ങൾ മുന്നേ റെക്കമെന്റ് ചെയ്തവയാണ്, ഏതോ ഒന്ന് പകുതിയോളം വായിച്ചിരുന്നു)- സെയിം സോഴ്സ്. സമത്വ സുന്ദരമായ അമേരിക്കയിൽ ലൈബ്രറികളിലും സ്‌കൂളുകളിലും ബാൻ ചെയ്യുന്നു എന്ന് പറഞ്ഞതാണ് മോസ് വാങ്ങാനുള്ള കാരണം. പെർസെപൊളിസ്, ഫുട്നോട്ട്സ്, പലസ്റ്റീൻ എല്ലാം മുന്നേ വായിച്ചത് തന്നെ – സ്വന്തം കോപ്പി വേണമെന്ന് തോന്നിയപ്പപ്പോൾ കൂപ്പൺ വച്ച് ഒരുമിച്ചു ആമസോണിൽ നിന്ന് വാങ്ങി. ഉസുമാക്കിയും അതിന്റെ ഒപ്പം വന്നത്. ദൗറയും ഭൗൻറിയും നല്ല പേരുള്ള നോവെല്ലകളാണ്. ഞാൻ ദൗറ വായിച്ചു തീർന്നതേയുള്ളൂ. ആദിമ ഇന്ത്യക്കാർ, ഓൺ റൈറ്റിങ് തുടങ്ങിയ പുസ്തകങ്ങൾ ബൈബിളുകളാണ്, അവ വാങ്ങാതെ വയ്യ. പാലസ് ട്രിലജി (ആദ്യബുക്ക് ഓഡിയോയിൽ തീരാനായി, ഇറ്റ്സ് എ മാസ്റ്റർ പീസ്), ടോം സോയർ തുടങ്ങിയവ സൂക്ഷിയ്ക്കാൻ വാങ്ങിയത്. ഹവാർഡ്, ഗാസ്‌കേൽ തുടങ്ങിയ എഴുത്തുകാരെ ഒരറ്റത്തുനിന്നു വായിയ്ക്കാൻ തുടങ്ങിയിട്ടുണ്ട് (കഴിഞ്ഞ കൊല്ലം മുറകാമിയെയും, അതിനു മുന്നത്തെ കൊല്ലം ഫിറന്തേയെയും മുഴുവനായി വായിച്ച പോലെ). ബാബർ നാമ വളരെ ഇന്ററസ്റ്റിംഗ് ആയുള്ള പുസ്തകമാണ്, ജസ്റ്റ് ഒന്ന് തുടങ്ങി വച്ചു. റെഡ് ക്രോസ്സസിനെപ്പറ്റി ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. സിമനൺ എല്ലാ കൊല്ലവും മാലയിടുന്നപോലെയാണ് വായിയ്ക്കാറ്, ലെക്കാറെയും (അയാളുടെ പുതിയ നോവലിനെപ്പറ്റി – സിൽവർ വ്യൂ – ഉടനെ കുറിപ്പെഴുതണം എന്ന് കരുതുന്നു). റിൽകെയുടെ പുസ്തകം പുതിയ പരിഭാഷയാണ് (എന്നാണോർമ്മ), വാണ്ടറേഴ്സ്, കിങ്‌സ് ഭാഷാ ചരിത്രമാണ് (മലയാളം ഭാഷയെപ്പറ്റി പറയുന്ന ഭാഗം കണ്ടാണ് വാങ്ങിയത്, എഴുത്തുകാരി വെസ്റ്റ് ഇന്ത്യനാണ്, അവരുടെ പിഎച്ച്ഡി ലിംഗ്വിസ്റ്റിക്കിലാണ് ). അതും സ്റ്റാൻലി ജോണിയുടെ പുസ്തകവും വായിയ്ക്കാനായി കാത്തിരിയ്ക്കുന്ന പുസ്തകങ്ങൾ തന്നെ. അനീസിന്റെ ബുക്ക്, “ബേബി നെയിംസ്” നല്ല ഫൺ വായനയാണ്, ഞാൻ തുടങ്ങിയതേയുള്ളൂ. ബാക്കിയുള്ളവ സൂക്ഷിയ്ക്കാൻ വാങ്ങിയത്.
സുൽത്താൻ വീടാണ് മലയാളത്തിൽ, കൂട്ടത്തിലെ സെപ്ഷ്യൽ സെപ്ഷ്യൽ ബുക്ക് (കുറെയായി തപ്പി നടക്കുന്നു). നാലുകെട്ടും എണ്ണപ്പാടവും എല്ലാം ഓർമ്മിപ്പിയ്ക്കുന്ന നോവൽ. എന്നാൽ അതിന്റെ നോട്ടത്തിന്റെ രീതിയാണ് വ്യത്യസ്തത (പൊളിറ്റിക്സ് മുന്നോട്ടു പോകുന്തോറും കട്ടിയാവും എന്നൊരു തോന്നലുണ്ട്, നോക്കട്ടെ). മരിയ റോസിന്റെ “ഹിച്ച് കോക്ക് അവതരിപ്പിയ്ക്കുന്നു” അടുത്ത് വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഫൺ ബുക്കാണ് (ഐ ഡോണ്ട് നോ ഇഫ് ഇറ്റ്സ് പോപ്പുലർ ഇൻ എഫ്ബി), വായിച്ചു തീർന്നിട്ടില്ല, ഇറ്റ് കുഡ് ബി എ ഫൈവ് സ്റ്റാർ ബുക്ക്. കോമ, ഒരു ത്രീ സ്റ്റാർ പുസ്തകമാണ്. കോയിൻസിഡൻസുകൾ കുറച്ചു കൂടുതലാണ്. ഇമ്മാതിരി നായകർ ഇപ്പോഴും മലയാള (പോപ്പുലർ) സാഹിത്യത്തിന്റെ അട്ടത്തു കയറിയിട്ടില്ലെന്നത് അത്ഭുതകരമാണ്. ദേവദാസിന്റെ ഏറ്റവും ബ്രില്ല്യൻറ് ചെറുകഥകളിൽ ഒന്ന് “കാടിനു നടുക്കൊരു മരം” എന്ന സമാഹാരത്തിലുണ്ട് – “വെള്ളിനക്ഷത്രം”. 4+ സ്റ്റാർ പുസ്തകം. ഓവി വിജയനെ എൻഡ് റ്റു എൻഡ് വായിയ്ക്കുക എന്ന് കരുതി അയാളുടെ (ഉജ്ജ്വലമായ) ഇതിഹാസത്തിന്റെ ഇതിഹാസം വായിയ്ക്കുന്നു, കൂട്ടത്തിൽ സുഹൃത്ത് സമ്മാനിച്ച സമ്പൂർണ്ണ കഥകളും (അരിമ്പാറ ഒക്കെ ഏതു കാലത്തും അതിന്റെ സർക്കാസത്തിന്റെ തിളക്കം കൊണ്ട് നിലനിൽക്കും എന്ന് ഇപ്പോൾ വായിച്ചപ്പോഴും തോന്നി, ഞാൻ വായിയ്ക്കാത്ത അനവധി കഥകൾ ഈ സമാഹാരത്തിലുണ്ട്). പ്രവാചകന്റെ വഴി പക്ഷെ, ശുദ്ധ ചവറാണ്, അത് ആദ്യമേ അറിയാമായിരുന്നു, എന്നിട്ടും വാങ്ങി വായിച്ചു നോക്കി, അൽപ്പം കഴിഞ്ഞപ്പോൾ നിറുത്തി. മുദ്രിത വാങ്ങിയത് ജിപ്സ എന്ന എഴുത്തുകാരിയുടേത് എന്ന് കരുതിയാണ്. നോവൽ ആദ്യ അറുപതു എഴുപതു പേജുകൾ കഴിഞ്ഞാണ് മലയാളം എഴുത്തിലെ ട്രോപ്പുകൾ മുഴുവൻ തുടങ്ങുന്നത്. വായന അവിടെ നിൽപ്പാണ്. അഖിലിന്റെ കഥാ സമാഹാരം ഫോക്കസില്ലാത്ത കഥകളുടെ ഒരു മിക്‌സാണ്. എന്തുകൊണ്ട് മലയാളം വാരികകൾ, അയാൾ ആമുഖത്തിൽ എഴുതിയതുപോലെ, അവയെ തള്ളിയെന്നത് പെട്ടെന്ന് മനസ്സിലാകും. എന്നാൽ ഭാഷയിലും ശൈലിയിലും അയാൾ ഇപ്പോഴുള്ള ചെറുപ്പക്കാരേക്കാളും മുന്നിലാണ്. നല്ലയൊരു എഡിറ്ററാണ് അഖിലിന് ആവശ്യം. അയാളുടെ സിംഹത്തിന്റെ കഥ ഞാൻ ഇപ്പോൾ വായിയ്ക്കുന്നു – അത് വളരെ മുന്നോട്ടു നീങ്ങിയ എഴുത്തുകാരനെ കാണിയ്ക്കുന്നു. എഴുത്തുകാരന്റെ പശ്ചാത്തലത്തെപ്പറ്റി എന്നോടാരോ പറഞ്ഞു (അതിനുള്ള മറുപടി പണ്ടേ എഴുതിയിട്ടുണ്ട്, ആവർത്തിയ്ക്കുന്നില്ല). അൽപ്പം നിരാശ തോന്നിയ പുസ്തകമാണ് പിഎഫ് മാത്യൂസിന്റെ കടലിന്റെ മണം. മാത്യൂസ് മലയാളത്തിലെ ലാൻഡ് മാർക്ക് നോവലുകളിൽ ഒന്നെഴുതിയ ആളാണ് – ചാവുനിലം. അടിയാളപ്രേതത്തിൽ എഴുത്തുകാരൻ തന്റെ എഴുത്തു മറ്റൊരു ദിശയിൽ തിരിയ്ക്കുന്നു എന്ന് ശക്തമായ ഒരു തോന്നലുണ്ടായിരുന്നു. എന്നാൽ ഇവിടെ അതില്ല. ഇപ്പോൾ വിൽക്കുന്ന തരം നോവൽ എഴുതാനാണ് ശ്രമം, അതിൽ പിഎഫ് വിജയിച്ചോ എന്നൊരു സംശയം എനിയ്ക്കുണ്ട്. ഷിനിലാലിന്റെ നോവൽ “അടി”, വായിച്ചു തുടങ്ങിയതേയുള്ളൂ. ഹാസ്യം (സറ്റയർ എന്ന് നമ്മൾ കരുതണം) തുടക്കത്തിലേ പാളുന്നു എന്നാണ് ആദ്യ പേജുകൾ വായിച്ചപ്പോൾ തോന്നിയത് (“പാർട്ടിക്കാരൊക്കെ ജോലി ചെയ്തു ജീവിയ്ക്കുന്ന കാലമായിരുന്നു അത്” എന്നൊക്കെ വായിയ്ക്കുമ്പോഴേ സംഗതിയുടെ കിടപ്പു നമുക്ക് മനസ്സിലാകും). തിരക്കിട്ടെഴുതിയ നോവലാണ് എന്ന് തോന്നി. ഒരു തിടുക്കം മൊത്തത്തിലുണ്ട്. ഇതിനു മുന്നേ വായിച്ച 124 ശുദ്ധ ബോറായിരുന്നു (സ്റ്റോറിടെൽ).
ഓഡിയോയിലും കിന്ഡിലിലും ഉള്ള പുസ്തകങ്ങളെപ്പറ്റി ഇനിയൊരിയ്ക്കൽ.
സുൽത്താന്റെ വീട് പ്രിന്റ് ഓൺ ഡിമാന്റ് മാത്രം കാണുള്ളൂ dcയിൽ, ഏതായാലും വായിച്ചിട്ടു പറയൂ, ഗ്രാഫിക് നോവൽസ് ഇതിനിടയിൽ കണ്ടത് വളരെ ഇഷ്ടപ്പെട്ടു, ജോഷി ബെൻഡിക്റ്റ പറ്റി ക്ലബ് ഹൌസിൽ പറഞ്ഞത് കാരണം ഞാൻ തപ്പി പിടിച്ചു വായിച്ചു പുള്ളി ഗംഭീരം. താങ്ക്സ് ഫോർ ദാറ്റ്.
Olive has it, MB is also selling the same. I got my copy from MB.