രണ്ട് ഐറിഷ് എഴുത്തുകാരികൾ
സാലി റൂണിയുടെ പോപ്പുലാരിറ്റി അസാധാരണമാണ്. അവരുടെ അടുത്തിറങ്ങിയ “Beautiful World, Where Are You” എന്ന നോവൽ ഉണ്ടാക്കിയ തരംഗം genre ഫിക്ഷൻ എഴുതുന്ന എഴുത്തുകാർ പോലും കൊറോണക്കാലത്ത് ഉണ്ടാക്കിയിട്ടുണ്ടാവില്ല. സാലി റൂണി ഫിനോമിനോൻ വിശദീകരിയ്ക്കുക അത്ര എളുപ്പമല്ല. അവരുടെ നോവലുകൾ വളരെ കൺടെംപററി ആണെന്നുള്ളതാണ് ഒന്നാമത്തെ കാര്യം – ഇപ്പോൾ ഈ സോഷ്യൽ മീഡിയ ലോകത്ത് ജീവിയ്ക്കുന്ന തരം ആളുകളാണ് അവരുടെ നോവലിൽ ഉണ്ടാവുക. അവർ സെക്സ് കയ്യൊതുക്കത്തോടെ എഴുതുന്നത് ആണ് മറ്റൊന്ന് (ഡയലോഗുകൾ എഴുതുവാൻ അസാധാരണ […]