റിവ്യൂ

Dawn | Selahattin Demirtaş

തുർക്കിയിലെ ഇസ്ലാമിക ഭീകരവാദി എർദോഗാൻ തടവറയിൽ വച്ചിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ പ്രധാനിയാണ് പ്രോ-ലെഫ്റ്റ് കുർദിഷ് പാർട്ടിയായ, HDP-യുടെ നേതാവ്, Selahattin Demirtaş (“ഞങ്ങൾ ഏഴുപേർ ഒരു കിടയ്ക്കയിലാണ് കിടക്കുന്നത്”- എന്ന് എഴുത്തുകാരൻ). 2018-ലെ തെരഞ്ഞെടുപ്പിലും നല്ല ശതമാനം വോട്ടുകൾ HDP കരസ്ഥമാക്കിയിരുന്നു. എന്നാൽ ജയിലിലിരുന്നും തന്റെ എഴുത്തുകളിലൂടെ തുർക്കിയിലെ സാധാരണക്കാരോട് സംവദിയ്ക്കുകയാണ് Demirtaş. അദ്ദേഹത്തിന്റെ 2017-ൽ പുറത്തുവന്ന കഥാസമാഹാരമാണ് Dawn (കഴിഞ്ഞ വർഷത്തെ “Devran” ഇംഗ്ലീഷിൽ വന്നിട്ടില്ല). തുർക്കിയിലെ ജനസമൂഹത്തെ പുതിയൊരു വെളിച്ചത്തിൽ കാണാൻ സഹായിയ്ക്കുന്ന പുസ്തകം […]

, ,