
2019-ലെ വായന : രണ്ടാം ഭാഗം
5 സ്റ്റാർ ബുക്ക്സ് :-
1. Childhood – Tove Ditlevsen – Intense. “Childhood is long and narrow like a coffin..” എന്ന് തുടങ്ങുന്ന ആറാമത്തെ അധ്യായം മാത്രം മതി ഈ പുസ്തകത്തിന്റെ തീവ്രത മനസ്സിലാകുവാൻ. കോപ്പൻ ഹേഗൻ ട്രിലജിയിലെ ആദ്യ പുസ്തകം.
2. The Kingdom – Emmanuel Carrère – വളരെക്കുറച്ചു മാത്രം വായിയ്ക്കപ്പെട്ട, ഒരു പക്ഷെ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ പ്രധാന കൃതികളിൽ ഒന്ന്. അവിശ്വാസിയായ കരേറെ താൻ വിശ്വാസിയായിരുന്ന രണ്ടു വർഷത്തെക്കുറിച്ചും അപ്പോൾ അവധാനതയോടെ വായിച്ചും അന്വേഷിച്ചും മനസ്സിലാക്കിയ കൃസ്തീയ മതത്തെക്കുറിച്ചും ആഴത്തിൽ സംസാരിയ്ക്കുന്നു.
3. The Shape of the Ruins – Juan Gabriel Vásquez – എന്റെ കുറിപ്പ് :- https://melethilwrites.wordpress.com/2019/05/14/the-shape-of-the-ruins/
4. So Much Longing in So Little Space: The Art of Edvard Munch – Karl Ove Knausgård – എന്റെ ചെറു കുറിപ്പ് ഇവിടെ : – https://melethilwrites.wordpress.com/2019/04/06/so-much-longing-in-so-little-space-the-art-of-edvard-munch/
5. Soviet Milk – Nora Ikstena – “I wanted to talk about our Latvia being mocked by the Soviet Union and Germany, about refugees, about executions and deportations to Siberia, about the ones who remained and were silenced, as we, the third generation, were already silenced. I wanted to talk about my mother, who lived in a desolate place in the country because she could not live two lives – and could not accept a life of mockery, as Latvia had been mocked. I wanted to share all this but I didn’t.” – നോവൽ ഇൻ എ നട്ട്ഷെൽ.
6. The Summer Book – Tove Jansson – എന്റെ കുറിപ്പ് :- https://melethilwrites.wordpress.com/2019/03/27/the-summer-book/
7. Walks with Walser – Carl Seelig – On Christmas Day, 1956, the police of the town of Herisau in eastern Switzerland were called out: children had stumbled upon the body of a man, frozen to death, in a snowy field. Arriving at the scene, the police took photographs and had the body removed.
The dead man was easily identified: Robert Walser, aged seventy-eight, missing from a local mental hospital.
“Walks with Walser” – എന്ന Carl Seelig -ന്റെ മാസ്റ്റർപീസ് പുസ്തകത്തിന്റെ അവസാനത്തിൽ ഈ രംഗം വായിയ്ക്കുമ്പോൾ വായനക്കാരന് അസാധാരണമായ നിസ്സഹായത തോന്നും. മെന്റൽ അസൈലത്തിൽ കഴിഞ്ഞ കാലത്ത്, അവസാന ഇരുപതുവർഷങ്ങളിൽ വാൾസറുടെ ദിനേനയുള്ള നടത്തത്തിൽ അകമ്പടി പോകുമായിരുന്നു സീലിഗ്. ആ കാലത്ത് വാൾസർ ഒന്നും ഏഴുതുകയുണ്ടായില്ല, പകരം അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ സീലിഗ് റെക്കോർഡ് ചെയ്തതാണ് ഈ പുസ്തകം. അക്കാലത്തെ വാൾസറെപ്പറ്റിയുള്ള ഏക ആധികാരിക രേഖയും ഈ പുസ്തകമാണ് എന്ന് പറയാം.
8. Ghachar Ghochar – Vivek Shanbhag – എന്റെ കുറിപ്പ് :- https://melethilwrites.wordpress.com/2019/06/13/ghachar-ghochar/
9. The Birds – Tarjei Vesaas – മാനസിക വളർച്ചയെത്താത്ത ഒരാളുടെ കണ്ണിലൂടെ, ശിഥില ചിന്തകളിലൂടെ, ചുരുളഴിയുന്ന അയാളുടെയും അയാൾ സദാ ആശ്രയിയ്ക്കുന്ന സഹോദരിയുടെയും കഥ. Vesaas ഒരു മാസ്റ്റർ ആണ്. ബാക്കിയെല്ലാ ജോലികളും മാറ്റിവച്ചു വായിയ്ക്കേണ്ട പുസ്തകം. സാമ്പിൾ താഴെ :-
“This gave him another opportunity to use one of those words that hung before him, shining and alluring. Far away in the distance there were more of them, dangerously sharp. Words that were not for him, but which he used all the same on the sly, and which had an exciting flavour and gave him a tingling feeling in the head. They were a little dangerous, all of them.”
“His face was neither handsome nor anything else. It just was.”
10. The Hunting Gun – Yasushi Inoue – ഇക്കൊല്ലം മനഃപൂർവമല്ലാതെ വായനയിൽ ആവർത്തിച്ചുവന്ന ജാപ്പനീസ് വായനകളിലെ വിശിഷ്ട പുസ്തകം – ഒരു ഹണ്ടിങ് ജേർണലിൽ കവിത എഴുതിയ ആഖ്യാതാവിന് ഒരാൾ എഴുത്തയയ്ക്കുന്നു, അയാളാണത്രെ കവിതയിൽ അയാൾ വിവരിച്ച ഹണ്ടർ, പിന്നെ അയാളുടെ സ്വകാര്യമായ മൂന്ന് കത്തുകളും. ഈ കത്തുകളിൽ നിന്ന് സ്നേഹത്തിന്റെയും വഞ്ചനയുടെയും ഒരു കഥ ചുരുളഴിയുന്നു. മാസ്റ്റർപീസ്.
11. The Housekeeper and the Professor – Yōko Ogawa – ആവർത്തിച്ചുവന്ന ജാപ്പനീസ് വായനകളിലെ മറ്റൊരു പുസ്തകം – പുതിയ ഓർമ്മകൾ ഒന്നും സൂക്ഷിയ്ക്കാൻ കഴിയാത്ത നിലയിലാണ് ഒരപകടത്തിനുശേഷം പ്രൊഫസറുടെ തലച്ചോർ, അയാൾക്ക് അപ്പോഴും പത്രത്തിൽ വരുന്ന മാത്‍സ് കോമ്പറ്റിഷനിലെ ചോദ്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്, അയാളുടെ ചെറുപ്പകാലം ഓർമ്മയുണ്ട്. പുതിയ ഹൗസ് കീപ്പറോടും പ്രത്യേകിച്ച് അവരുടെ മകനോടുമുള്ള അയാളുടെ ബന്ധത്തെപ്പറ്റിയുള്ള കഥയാണ് ഈ നോവെല്ലയിൽ. മാത്‍സ് എനിയ്ക്കത്രയ്ക്കു പ്രിയമില്ലാത്ത വിഷയമായിരുന്നിട്ടുകൂടി ഈ നോവൽ പിടിച്ചിരുത്തി :-
“He treated Root exactly as he treated prime numbers. For him, primes were the base on which all other natural numbers relied; and children were the foundation of everything worthwhile in the adult world”
“Solving a problem for which you know there’s an answer is like climbing a mountain with a guide, along a trail someone else has laid. In mathematics, the truth is somewhere out there in a place no one knows, beyond all the beaten paths. And it’s not always at the top of the mountain. It might be in a crack on the smoothest cliff or somewhere deep in the valley.”
12. The Baron in the Trees – Italo Calvino – എസ് ഹരീഷിനോടുള്ള സംഭാഷണത്തിലാണ് ഈ നോവൽ വായിയ്ക്കാനുള്ള പ്രേരണ ഉണ്ടായത്, ഒറ്റവാക്കിൽ, മാസ്റ്റർപീസ്.
13. In Youth Is Pleasure – Denton Welch – ഒരു കൗമാരക്കാരന്റെ മനസികവ്യാപാരങ്ങളെ വിശദമായ വിവരിയ്ക്കുന്ന, അവന്റെ queerness, പതിയെ വെളിവാക്കുന്ന ഒരു മാസ്റ്റർപീസ് നോവെല്ല. sensous.ആത്മകഥാപരം. ഡെന്റൻ വെൽച്ചിന്റെ സാഹിത്യലോകത്തേയ്ക്കുള്ള കവാടം.
14. കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും| Kalpitha Bhavanangalum Kalpitha Bhoopadangalum – Anand – Another unique collection from Anand – He shows how one can write about complex things in a simple language, a skill most of the serious writers in Malayalam lacks.