എബ്രഹാം വർഗീസിന്റെ “The Covenant of Water” രണ്ടു മൂന്നു ദിവസം ഓഡിയോ കേട്ടു(11 ചാപ് റ്റേഴ് സ്). എഴുത്തുകാരൻ കേരളത്തിൽ ജീവിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാൽ അയാളുടെ 1900-ലെ കേരളത്തെപ്പറ്റിയുള്ള വിവരണങ്ങൾ കേട്ടിരിയ്ക്കാം. ചില ഇമോഷണൽ ആയ ഭാഗങ്ങളിൽ പുസ്തകം എന്നെ മൂവ് ചെയ്തു. എന്നാൽ തോമാശ്ലീഹാ കൺവെർട് ചെയ്ത ബ്രാഹ്മണർ എന്നൊക്കെയുണ്ട് വിവരണത്തിൽ (വെള്ളം വായുവിൽ സ്തംഭിപ്പിച്ചു നിന്റെ ദൈവത്തിനു ഇത് കഴിയുമോ എന്ന് ചോദിയ്ക്കുന്ന കഥ. ആപസ്തംഭൻ എന്നൊരു കഥ ദുർവ്വാസാവിനെപ്പറ്റിയോ/വിശ്വാമിത്രനെപ്പറ്റിയോ ഉണ്ട് പുരാണത്തിൽ, അത് വായിച്ചവർക്ക് ഈ കഥയുടെ സോഴ്സ് മനസ്സിലാവും). അതുപോലെ നമ്മൾ കേൾക്കാത്ത കഥയാണോ ഒരു കൃസ്ത്യൻ ദരിദ്രകുടുംബത്തിലെ പെൺകുട്ടിയെ ഒരു ധനിക ക്രിസ്ത്യൻ കല്യാണം കഴിയ്ക്കുന്നതും അവർ “വല്ല്യ അമ്മച്ചി”യായി മാറുന്നതും ഒക്കെ? അല്ല. അമേരിക്കയിലെ പൈങ്കിളി ടിവി പരിപാടിയായ ഓപ്ര വിൻഫ്രി ഷോയുടെ ലിങ്ക് ലിഷാർ ഷെയർ ചെയ്തപ്പോഴാണ് ഞാനീ നോവലിസ്റ്റിനെ ആദ്യമായി സ് ക്രീനിൽ കാണുന്നത്. മുന്നേയുള്ള നോവൽ ഞാൻ വായിച്ചിട്ടില്ല. ആ പുസ്തകം ബെസ്റ്റ് സെല്ലർ ആണെന്നതറിയാം. ഈ പുസ്തകം വരുന്നതും കേട്ടിരുന്നു. എന്നാൽ ഓപ്ര പറയുന്നത് അവർ വായിച്ചതിൽ ടോപ് 3 ആണെന്നാണ്. അവരുടെ വായന ദരിദ്രമാണെന്നു ചുരുക്കം. മലയാളിയെ സംബന്ധിച്ചിടത്തോളം പുതുതായി ഒന്നുമില്ലാത്ത നോവൽ. മലയാളം സിനിമ സായിപ്പും നോർത്ത് ഇന്ത്യക്കാരും കണ്ട് വൗ പറയുന്നത് കാണാൻ വേണ്ടി വിഡിയോ കാണുന്ന അതേ ഫീലാണ് എനിയ്ക്കീ നോവൽ വായിച്ചപ്പോൾ തോന്നിയത്. റോയി സ് മോൾ തിങ് സിൽ വിവരിച്ചപോലെ ഒന്നുമില്ല ഈ നോവലിൽ. കുറച്ചുകൂടി നോക്കാം എന്ന് മാത്രം.

ക്രൈമിലെ നോർവീജിയൻ അതികായൻ യു നെസ് ബോയുടെ “Killing Moon” ഓഡിയോ തുടങ്ങി. പുതുമയുള്ള സെറ്റിംഗിലാണ് ഇത്തവണ ഹൂളെ ഉള്ളത്, LA-യിൽ. മദ്യപാനം തന്നെ. ഒറ്റയാൻ തന്നെ. നോർവെയിൽ ആകട്ടെ മറ്റൊരു ഡെഡ് ബോഡി, അതിന്റെ decaying എങ്ങനെയൊക്കെയെന്ന അസാധാരണമായ ഒരു വിവരണം. ഇറ്റ് വാസ് സ്റ്റണ്ണിങ്ങ്. പക്ഷെ അത്രേ ആയുള്ളൂ, ബാക്കി വഴിയേ.

മരിയാസിന്റെ “Tomas Nevinson” അയാളുടെ മുന്നേയുള്ള നോവലിന്റെ തുടർച്ചപോലെയാണ് വായിച്ചിടത്തോളം. എന്നാൽ നായകനും സുഹൃത്തും തമ്മിലുള്ള സംഭാഷണം കേൾക്കുമ്പോൾ എനിയ്ക്ക് ലെക്കാറെയെ ഓർമ്മ വന്നു. മരിയാസും ലെക്കാറെയും ഇന്നില്ല. രണ്ടുപേരും ഒരുമിച്ചിരുന്നു ഒരു നോവൽ എഴുതിയിരുന്നെങ്കിൽ ഇതുപോലെ വന്നേനെ എന്നെനിയ്ക്കു എന്തോ തോന്നി. രണ്ടുപേരുടെയും പേഴ്സണാലിറ്റികൾ പൊരുത്തപ്പെടുമെന്നു തോന്നുന്നില്ല എങ്കിലും. എഴുത്തുകാർ എന്ന നിലയിൽ അവരെ വെല്ലാൻ ജോൺറെ ഫിക്ഷനിൽ അധികം പേരില്ല. ഏതോ ഒരു വിരുതൻ യാൻ ഫൊസ്സെയും കാർട്ടറസ് ക്യൂവും ഒക്കെ ചുമ്മാ ഹൈപ്പ് ആണെന്ന് പറഞ്ഞത്രേ കൊച്ചിയിലെ ഏതോ ഫെസ്റ്റിവലിൽ. ഇതുപോലെയുള്ള എഴുത്തുകാർ എത്തി നിൽക്കുന്ന നിലയെപ്പറ്റിയുള്ള ഒരു ധാരണയും ഇല്ലാത്ത പമ്പരവിഡ്ഢികളുടെ എണ്ണം കേരളത്തിലെ പൊതുമണ്ഡലത്തിൽ കൂടിവരികയാണ് (എംടിയിൽ എന്തുണ്ട്, വിജയനെ എന്തിനു കൊള്ളാം, മാധവിക്കുട്ടിയെപോലെ ഞാനുമെഴുതും, ബഷീർ എന്തൊരു ബോറാണ് etc വേറെയും). എല്ലാവരും കോട്ടയം പുഷ്പനാഥ് നിലവാരത്തിൽ എഴുതിയാൽ നന്നായേനെ എന്ന ചിന്ത. കാലത്തിനു ചേരും ഈ ആലോചനകൾ. NCERT ഭാവിയിൽ പഠിച്ചിറങ്ങുന്നവരുടെ നിലവാരം ഏതാണ്ട് ഇതുപോലെയിരിയ്ക്കും.

3 thoughts on “”

  1. പേരറിയാത്ത

    ഞാനും ഒപ്രയുടെ ഇന്റർവ്യൂ കണ്ടാണ് ഈ പുസ്തകത്തെ കുറിച്ച് അറിഞ്ഞത്. Oprah ഇതിന്റെ റൈറ്റ്സ് വാങ്ങി സീരീസ് ആക്കും… ഇത്‌ അവർ വായിച്ചതിൽ ടോപ് 4 എന്നൊക്കെ പറഞ്ഞപ്പോ വാങ്ങാമെന്ന് വച്ചതാണ്.

    1. For me, she is not qualified enough to make serious book recommendations, she has other interests too, remember the American Dirt fiasco? I suggest you read first few chapters and see if it suits your taste.

  2. പേരറിയാത്ത

    ഞാനും ഒപ്രയുടെ ഇന്റർവ്യൂ കണ്ടാണ് ഈ പുസ്തകത്തെ കുറിച്ച് അറിഞ്ഞത്. Oprah ഇതിന്റെ റൈറ്റ്സ് വാങ്ങി സീരീസ് ആക്കും… ഇത്‌ അവർ വായിച്ചതിൽ ടോപ് 4 എന്നൊക്കെ പറഞ്ഞപ്പോ വാങ്ങാമെന്ന് വച്ചതാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top