ആരാണ് ഷിഹാബ്? അവനും അവന്റെ എളാപ്പയും വേറെ ആരുമില്ലാത്ത വീടിന്റെ പുറത്തെ മുറിയിൽ അപ്പുറമിപ്പുറം ഇരിയ്ക്കും, സിഗരറ്റ് വലിയ്ക്കും. ഒരു ടിന്നിൽ സിഗരറ്റുകുറ്റികൾ നിറയും. ഇടയ്ക്ക് അവനോ അയാളോ പാടും – ബഹാറോം കോ ചമൻ യാദ് ആഗയാ ഹെ..അങ്ങനെയാണ് അതെന്റെയും പ്രിയപ്പെട്ട പാട്ടായത്. കാരണം അത് ഒരു മുല്ലവള്ളി കണക്ക് ഓർമ്മകളെ ചുറ്റിയിരിയ്ക്കുന്നു. ലചക്തീ ശാഖ് നെ ജബ് സർ ഉഠായാ എന്ന വരിപോലെ, തീരെ നിനച്ചിരിയ്ക്കാത്തപ്പോൾ അത് തലയുയർത്തുന്നു(എങ്ങനെയാണ് തലയുയർത്തുന്നത് എന്നതിന് ഗസലിലെ വാക്ക് baankpan എന്നാണ് – child-like gaiety എന്നർത്ഥം). കോളേജ് വരാന്തകൾ. കോഴിക്കോടൻ ബസ് യാത്രകൾ. ഉരുകിയൊലിയ്ക്കുന്ന വേനലും മഴക്കാലങ്ങളും. ഒരു കാലത്ത് കവിത വായന കൊണ്ടുപിടിച്ചു നടക്കുമ്പോൾ ഒരിയ്ക്കൽ ഒരു കവിത കണ്ടു
Years before, a girl knocked,
wanted to see the Arab.
I said we didn’t have one.
After that, my father told me who he was,
“Shihab”—“shooting star”—
a good name, borrowed from the sky.
അപ്പോഴാണ് എനിയ്ക്ക് അവന്റെ പേരിന്റെ അർത്ഥം മനസ്സിലായത്. ആ കവിതയുടെ അടുത്ത വരികൾ ഇങ്ങനെയാണ്.
Once I said, “When we die, we give it back?”
He said that’s what a true Arab would say.
പക്ഷെ അത്തരം പേരുകൾ നമ്മൾ തിരികെ കൊടുക്കാറുണ്ടോ. അവ മുല്ലവള്ളികൾ കണക്കെ കരളിനെ ചുറ്റിയിരിയ്ക്കുന്നു.
ഗുലാം അലി പാടുന്നു. അപ്നി ധുൻ മേ രഹ്താ ഹൂം, മേ ഭി തേരാ ജൈസാ ഹൂം.
ഷിഹാബ് പാടുന്നു.
मेरा दीया जलाये कौन
मैं तेरा खाली कमरा हूँ
അങ്ങനെ എത്ര ദിവസങ്ങൾ, ആഴ്ചകൾ, സീസണുകൾ മാറിമാറിവരുന്നു.
അലിയും ഷിഹാബും പാടുന്നു.
आती रूत मुझे रोयेगी
जाती रूत का झोँका हूँ
(रूत: Season, Weather, झोँका: Waft, Blow of Air, Breeze)
*******
നവോമി ഷിഹാബ് ന്യേ എന്ന കവിയാണ് ഷിഹാബിന്റെ പേരിന്റെ അർത്ഥം വരുന്ന കവിത എനിയ്ക്കു തന്നത്. അവർ ചോദിയ്ക്കുന്നു.
What songs travel toward us
from far away
to deepen our days?
ഗസലുകൾ, കവിതകൾ ഓർമ്മകളുടെ വാഹകർ. അവ മുല്ലവള്ളികൾപോലെ കരളിനെപ്പിണഞ്ഞു കിടക്കുന്നു.
