Random

അരുന്ധതി റോയ് അതിബുദ്ധിമതിയായുള്ള സ്ത്രീയാണ്. മറ്റേതൊരു കൺടെംപററി ഇന്ത്യൻ എഴുത്തുകാരി/കാരനേക്കാളും അനാലിറ്റിക്കൽ സ്കില്ലും യൂണിവേഴ്സൽ അപ്പീലും അവർക്കുണ്ട്. എന്നാൽ അവർ ബിബിസിയിൽ എഴുതിയ ഇന്ത്യൻ കൊറോണ സിറ്റുവേഷനെപ്പറ്റിയുള്ള ലേഖനം നോക്കൂ, ഇന്ത്യയിൽ ഒരേയൊരു നാട്ടിലാണ് സിസ്റ്റമാറ്റിക് ആയി ഒരു ആരോഗ്യസംവിധാനം അതിന്റെ ജോലി ചെയ്യുന്നത്, കോൺഗ്രസ് സർക്കാർ ആണെകിൽ പോലും ഏറെക്കുറെ ഇപ്പോഴത്തെപ്പോലെ തന്നെ ആ സിസ്റ്റം അന്നാട്ടിൽ വർക്ക് ചെയ്യുമായിരുന്നു. കാരണം പത്തു നാൽപ്പതു കൊല്ലം കൊണ്ട് മലയാളികൾ വളർത്തിയെടുത്ത ഒന്നാണത്. അതിന്റെ ഗുണമേന്മയെ അംഗീകരിയ്ക്കാത്തത് യൂണിയൻ മന്ത്രിമാരും, ഇവിടത്തെ മഞ്ഞപ്പത്രങ്ങളായ മനോരമയും മാതൃഭൂമിയും മാത്രമാണ്. സിസ്റ്റത്തിന്റെ പ്രവർത്തന മികവ് കൊണ്ടാണ് ഇടതു സർക്കാർ വീണ്ടും അധികാരത്തിൽ വന്നതും. അതിനെ മാതൃകയാക്കി ഉയർത്തി കാണിയ്ക്കാതെ തകർക്കാനാണ് യൂണിയൻ ഗവൺമെന്റ് ശ്രമിച്ചത്, എന്നിട്ടും നമ്മൾ ഇതുവരെ പിടിച്ചു നിന്നു. വാക്സിനേഷനിൽ പോലും നമ്മളാണ് രാജ്യത്തിന് മൊത്തം തന്നെ മാതൃക. എന്നാൽ ഈ സിസ്റ്റത്തെ പറ്റി ഒരക്ഷരം റോയി എഴുതിയില്ല. കാരണം ഇവിടെ ഇടതു സർക്കാരാണ്, അത്, അവർക്ക് ബോധനം കൊടുക്കുന്ന അനാർക്കിസ്റ്റ് പോമോ ജമായത് ടീമുകളുടെ ലിസ്റ്റിൽ മോശം കാര്യമാണ്. അവരുടെ സ്വന്തം നിലയിലും അവർ നല്ലതു പറയില്ല എന്നതുമുണ്ട്. ഇപ്പോൾ ആ സ്ത്രീയ്ക്ക് പ്രശ്‌നം കേരളത്തിൽ ഇടതു സർക്കാർ രണ്ടാമതും വന്നതാണ്. അതിന്റെ കാര്യകാരണം ഒരു കത്തുപോലും എഴുതാത്ത സാധാരണക്കാർക്കറിയാം, എന്നാൽ ആഴ്‌ചയ്‌ക്കു ലേഖനം എഴുതുന്ന ബുക്കർ വിന്നർക്ക് അറിയില്ല. കാരണം ലളിതമാണ്, അവരുടെ സ്ഥായീഭാവം കോപമാണ്. അന്ധമായ കോപം. സദാ പ്രതിപക്ഷമായിരിയ്ക്കുക, അന്ധമായി എതിർക്കുക എന്നതാണ് അവരുടെ രീതി. ഇതുപോലൊരു രീതി ബ്ലൈൻഡ് ആയി ഫോളോ ചെയ്യുന്ന എഴുത്തുകാരും സൊ കോൾഡ് സാമൂഹ്യ പ്രവർത്തകരും കേരളത്തിൽ ധാരാളമുണ്ട്. അതിലൊരുത്തൻ ഷെയർ ചെയ്താണ് ഞാനീ കമന്റ് കണ്ടതും. ക്രിയാത്മകത എന്നൊരു സംഗതിയുണ്ട് ഏതു വിമർശനത്തിനും. ഇവിടെ അതില്ല. ഇവിടെ അനാലിസിസ് ഇല്ല. ചിന്ത ഇല്ല. ഉള്ളത് വെറുപ്പാണ്. റോയിയ്ക്കും സച്ചിദാനന്ദനും എല്ലാം കേരളത്തെ പുച്ഛമാണ്. എല്ലാ റൈറ്റ് വിംഗേഴ്സിനുമതെ. കേരളമില്ലെങ്കിൽ ഇമ്മാതിരി ആളുകൾ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ, ഇല്ല താനും. കേരളം പോലെ ഒന്ന് ഇന്ത്യയിൽ എവിടെയെങ്കിലും ഇനി ഉണ്ടാക്കാൻ കഴിയുമോ എന്ന് ചോദിച്ചാലും അത് തന്നെ ഉത്തരം. മാതൃഭൂമിയും മനോരമയും ഈ ലിബറൽ എഴുത്തുകാരും മറ്റെവിടെയും സാധ്യമല്ല എന്നതാണ് സത്യം. അത് മനസ്സിലാക്കിയാൽ ഈ മഹാമാരിയ്ക്ക് പ്രതിവിധിയായി.

എന്റെ ഇഷ്ട എഴുത്തുകാരിലേയ്ക്ക് കയറിവരികയും പിന്നെ ആദ്യകാലത്തെപ്പോലെ വെറും ആവറേജ് റ്റു മീഡിയോക്കാർ ആയി മാറുകയും ചെയ്ത എഴുത്തുകാരനാണ് ഇന്ദുഗോപൻ. അയാളുടെ ഒരു കഥ അടുത്തിടെ മാതൃഭൂമിയിൽ വന്നു, ഹൈപ്പ് ഭയങ്കരം. ഇതേ വാരികയിലും ട്രൂ കോപ്പിയിലും ഒക്കെ അയാൾ കുറച്ചു കാലമായി എഴുതിയിരുന്ന ചവറുകളും പ്രേതവേട്ടക്കാരൻ എന്ന ഒരു തല്ലിപ്പൊളി സമാഹാരവുമാണ് ഞാൻ ഇതിനുമുന്നെ വായിച്ചത്. പുതിയ കഥയിൽ കാടും വേട്ടയും ഒക്കെ തന്നെയാണ് (ഇതിനു മുന്നത്തെ കഥയിലും വേട്ടയാണ്), എന്നാൽ ഇവിടെ ഇപ്പോഴത്തെ കഥാലോകത്തെ ട്രെൻഡ് അനുസരിച്ചു ഒരു “കാടിന്റെ മകൻ” ഉണ്ട്, അതില്ലെങ്കിൽ ഒരു ത്രില്ലില്ല മലയാളി എഴുത്തുകാർക്ക്. അവൻ “സ്വാഭാവികമായും” തെറ്റ് ചെയ്യുന്ന ഉന്നതോദ്യോഗസ്ഥരെ എതിർക്കുന്നു. അപ്പോൾ കാട് അവനെ വാത്സല്യത്തോടെ തഴുകി പോലും. സംഗതി ബാക്കി കഥ മുഴുവൻ ഈയൊരു സംഗതി പറയാനാണ് എന്നതാണ് കഥയുടെ ന്യൂനത, അങ്ങനെ തോന്നിപ്പിയ്ക്കാതിരിയ്ക്കാൻ എഴുത്തുകാരൻ മിനക്കെടുന്നുപോലുമില്ല. ഇതാണ് മലയാള സാഹിത്യത്തിലെ ഐഡന്റിറ്റി പൊളിറ്റിക്സിന്റെ പ്രശ്നം. മുദ്രാവാക്യമാണ് മുഖ്യം. എന്നാൽ പിന്നെ ലഘുലേഖ പോരെ?

സന്തോഷ് കുമാറിന്റെ കഥ എടുക്കാം. ആദ്യമേ പറയാമല്ലോ, സന്തോഷ് കഴിഞ്ഞ ഒരു വർഷത്തിനിടെ എഴുതിയതിൽ മികച്ച കഥയാണിത്. പാവകളുടെ വീട് തൊട്ടു സന്തോഷ് പൊളിറ്റിക്സ് പറയാൻ ശ്രമിയ്ക്കുകയാണ്. അതിന്റെ ഏറ്റവും പരിതാപകാരവും അപകടകരവുമായ ഔട്ട് കം ആയിരുന്നു കൊടും വർഗ്ഗീയത നിറഞ്ഞു നിന്ന ട്രൂ കോപ്പിയിലെ കഥ. അതുപോലെ തന്നെ അപകടകരമായിരുന്നു ആന്റി ഇന്റെലെക്ച്വലിസം പ്രൊമോട്ട് ചെയ്യുന്ന ജ്ഞാനഭാരം എന്ന ലഘുനോവൽ. ആദ്യവായനയിലെ അസ്വസ്ഥത എന്തെന്ന് തിരഞ്ഞുതിരഞ്ഞാണ് അത് ബോധ്യമായത്. ഇത് ഞാൻ ക്ലബ് ഹൗസിൽ പങ്കു വച്ചപ്പോൾ ഇതേ ആശയം ആ നോവലിന്റെ ചർച്ചയിൽ പങ്കെടുത്തു അവതരിപ്പിച്ച സുഹൃത്തിന്റെ സീനിയർ കോളേജ് വാധ്യാന്മാരിൽ ഒരാൾ അയാളെ “ശാസിച്ചതായി” അറിയാൻ കഴിഞ്ഞു, ഇമ്മാതിരി വാധ്യാന്മാരാണ് മലയാളസാഹിത്യത്തിന്റെ കുഴി തോണ്ടുന്നത് എന്ന് ഞാനും പറഞ്ഞു. മറ്റൊരു ക്ലബ് ഹൗസ് ചർച്ചയിൽ കേരളത്തിൽ തിങ്കേഴ്‌സും മറ്റും ഉണ്ടാവാത്തതിന്റെ കാരണത്തെപ്പറ്റി ആവലാതി പറഞ്ഞുകൊണ്ടിരുന്ന വാധ്യാർ സംഘത്തോട്, അവരിൽ എല്ലാവരും എഴുത്തുകാരാണ്, നിങ്ങളെല്ലാം എന്നിട്ട് നോൺ ഫിക്ഷനല്ലല്ലോ, ഫിക്ഷണൽ നോവലുകൾ ആണല്ലോ എഴുതിയത് എന്ന് അവരുടെ തന്നെ ഒരു സഹപ്രവർത്തകൻ ചോദിച്ചപ്പോൾ തലയിലെ പൂട അവർ തപ്പുന്ന സ്വരം ഇങ്ങു മാവിലായി വരെ കേൾക്കമായിരുന്നു. ഇവരൊക്കെ ഇമ്മാതിരി കഥകളെ വാഴ്ത്തിപ്പാടുന്നവരുമാണ്. ഇവരൊക്കെ പറയുന്നത് കേട്ടാണ് എന്ന് തോന്നുന്നു, ജീവിതത്തിൽ പൊളിറ്റിക്സ് എന്നുച്ചരിയ്ക്കാത്ത എഴുത്തുകാരൊക്കെ തങ്ങളുടെ കഥയിൽ ഇമ്മാതിരി കൂഴച്ചക്ക പൊളിറ്റിക്സ് തറച്ചു കയറ്റുന്നത്. ഇതേ ആളുകളാണ് റോയിയെ ഷെയർ ചെയ്ത് എന്തോ വീരകൃത്യം ചെയ്തപോലെ നടക്കുന്നതും. ഇവർക്കൊട്ടു പറയാൻ നട്ടെല്ലുമില്ല, വല്ല അവാർഡോ, പൊന്നാടയോ, അക്കാദമി സീറ്റോ കളയേണ്ടല്ലോ.

വ്യാഘ്രവധു എന്ന കഥയിൽ സന്തോഷ് ഇമ്മാതിരി ഗിമ്മിക്കുകൾക്കു അധികം മുതിരുന്നില്ല, സേഫ് ആയാണ് സന്തോഷ് മുക്കാൽ ഭാഗം കഥയും പറഞ്ഞു പോകുന്നത്. സന്തോഷിനെ ഇപ്പോഴും എന്റെ ടോപ് മൂന്നിൽ നിറുത്തുന്ന ഭാഷാ ലാളിത്യവും നരേഷൻ ടെക്നിക്കുമെല്ലാം ഈ കഥയിലുമുണ്ട്. സത്യത്തിൽ സന്തോഷ് നേരിട്ട് കണ്ട കാര്യങ്ങൾ തന്നെയാണ് പറയുന്നത് എന്ന് നമ്മുടെ ഭാഷയിൽ ഏറെക്കുറെ അനന്യമായ ഈ കഥയിൽ നമുക്ക് അനുഭവപ്പെടും. കഥയുടെ ചില ഭാഗങ്ങൾ തമ്മിൽ വളരെ clever ആയി എഴുത്തുകാരൻ ബന്ധിപ്പിയ്ക്കുന്നൊക്കെയുണ്ട്. കടുവയെപ്പറ്റി റിപ്പോർട് എഴുതാൻ വരുന്ന ആളെ അയാൾക്ക്‌ മാത്രം കേൾക്കാവുന്ന ഒരു സ്വരം പിന്തുടരുന്നതും യാത്രയാക്കുന്നതും ഒക്കെ രസകരമാണ്. കടുവയുടെ ഇരകളുടെ നിസംഗത ആനന്ദിന്റെ കഥാപാത്രങ്ങളെ ഓർമ്മിപ്പിയ്ക്കും. എന്നാൽ ചില തീർച്ചകൾ സന്തോഷിനില്ല എന്നാണ് കഥ തീരുമ്പോൾ തോന്നുക. അതുകൊണ്ടാണ് തഥാഗതൻ എന്ന പേരിലുള്ള കഥാപാത്രവും ബുദ്ധനെ മെൻഷൻ ചെയ്യുന്ന സംഭാഷണവും എല്ലാം വരുന്നത്. അതുപോലെ എഴുത്തുകാരൻ തന്നെ ഫെയ്ക്ക് ഐഡിയിൽ പോകുന്നതും തന്റെ നോട്ടുകളും മറ്റും നശിപ്പിയ്ക്കുന്നതും, അയാൾ (യഥാർത്ഥ ജീവിതത്തിൽ) ഈ ആളുകളെ മുഴുവൻ തന്റെ മറ്റീരിയൽ പോലെ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്, ഇത് പോവെർട്ടി പോൺ പോലെയാണ് എനിയ്ക്ക് അനുഭവപ്പെട്ടത്. ഡയാന രാജകുമാരി ആഫ്രിക്കയിൽ സേവനത്തിനു പോകുന്നതുപോലെ ഒരേർപ്പാട്. സന്തോഷിന്റെ കഥകളിൽ മേല്പറഞ്ഞതുപോലെയുള്ള പ്രശ്നങ്ങൾ അടുത്തകാലത്ത് അനുഭവപ്പെട്ടില്ലായിരുന്നെങ്കിൽ ഞാനിതു തള്ളിക്കളയുമായിരുന്നു. എന്നാൽ നിശ്ശബ്ദമായി ഗ്രാമവാസികളെ വേട്ടയാടുന്ന (കടുവ എന്ന ക്രൂരതയുടേതിന് സമാനമായ) ഒരു ക്രൂരതയായാണ് ഈ മനോഭാവവും എനിയ്ക്കനുഭവപ്പെട്ടത്. ഒരെഴുത്തുകാരന് ഇങ്ങനെ ആകാൻ പാടില്ലേ എന്നൊരു ചോദ്യത്തിന് സ്കോപ്പുണ്ട്. അപ്പോഴാണ് മേൽപ്പറഞ്ഞ രാഷ്ട്രീയത്തിന്റെ പ്രശ്‌നം വരുന്നതെന്ന് എനിയ്ക്ക് തോന്നുന്നു.

ഓണപ്പതിപ്പുകളിൽ ഈ കഥ മാത്രമാണ് വായിച്ചത്, ബാക്കിയ്ക്ക് എന്തിന് സമയം കളയണം? ഓണപതിപ്പുകൾ കേരളത്തിലെ ഏറ്റവും വലിയ മാർക്കറ്റിങ് തട്ടിപ്പാണ് എന്നെനിയ്ക്ക് കുറെയായി ബോധ്യമുണ്ട്.

3 thoughts on “Random”

  1. റോയ് തുടക്കം മുതലെ ബുദ്ധിപരമായി നീങ്ങിയ ആളാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളെ, വിശേഷിച്ചും ഇടതുപക്ഷത്തെക്കുറിച്ച്, ഫാന്റസിയാണെന്ന് ന്യായത്തിൽ തള്ളാൻ മടി അവർക്ക് പണ്ടും ഇല്ലായിരുന്നു.
    വാധ്യാന്മാരെ പരിഹസിക്കുന്നത് കുറച്ചു കൂടുന്നുണ്ട്. വാധ്യാന്മാരും ശിഷ്യഗണവും കൂടിയാണ് മലയാള സാഹിത്യവ്യവസായം കൊണ്ടു നടക്കുന്നതെന്ന് ആർക്കാണ് അറിയാത്ത്.

    1. റോയി മലയാളി ആണെന്നോർമ്മ വരിക, ഇമ്മാതിരി ട്രാഷി അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ്. എന്താണാവോ ഇവർക്കൊക്കെ, ഷെയർ ചെയ്യുന്നവൻമാർക്കടക്കം (റോയി പറഞ്ഞിട്ട് താൻ ഷെയര് ചെയ്യാതിരുന്നാൽ തന്റെ കൊടിപ്പടം താഴുമോ എന്ന വേവലാതിയാണ് ചില ഓൾഡ് ഫാർട്ടുകൾക്ക് ), ഇമ്മാതിരി ബുൾ ഷിറ്റിൽ നിന്ന് കിട്ടുന്നത്? മല്ലു അദ്ധ്യാപകർ ഇപ്പോൾ ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സ് മാനകം കണ്ടുപിടിച്ചിട്ടുണ്ടത്രെ, മാരകമാണെന്നാണ് കേൾവി.

  2. റോയ് തുടക്കം മുതലെ ബുദ്ധിപരമായി നീങ്ങിയ ആളാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളെ, വിശേഷിച്ചും ഇടതുപക്ഷത്തെക്കുറിച്ച്, ഫാന്റസിയാണെന്ന് ന്യായത്തിൽ തള്ളാൻ മടി അവർക്ക് പണ്ടും ഇല്ലായിരുന്നു.
    വാധ്യാന്മാരെ പരിഹസിക്കുന്നത് കുറച്ചു കൂടുന്നുണ്ട്. വാധ്യാന്മാരും ശിഷ്യഗണവും കൂടിയാണ് മലയാള സാഹിത്യവ്യവസായം കൊണ്ടു നടക്കുന്നതെന്ന് ആർക്കാണ് അറിയാത്ത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top