ഭാവനയും യാഥാർഥ്യവും.

ഷെയ്‌ല ഹെറ്റി എന്ന എഴുത്തുകാരി കിനോസ്‌ഗാര്ഡുമായി അയാളുടെ “മൈ സ്ട്രഗിൾ” എന്ന ഓട്ടോഫിക്ഷൻ (മെമ്മോയിറിസ്റ്റിക്) പുസ്തകസീരീസിനെപ്പറ്റിയുള്ള അഭിമുഖത്തിൽ ചോദിയ്ക്കുന്ന ഒരു ചോദ്യം അയാളുടെ അമ്മ ഉരുളക്കിഴങ്ങു കഴുകുന്നതിന്റെ ഒരു വിവരണത്തെപ്പറ്റിയാണ്.

I got up, grabbed the orange peel, went into the kitchen, where mum was scrubbing potatoes, opened the cupboard beside her and dropped the peel in the wastebin, watched dad walk across the drive, running a hand through his hair in that characteristic way of his, after which I went upstairs to my room, closed the door behind me, put on a record and lay down on my bed again.

അത് ശരിയായ ഓർമ്മയാണോ, അതോ നിങ്ങൾ എഴുതിയുണ്ടാക്കിയതോ? എന്ന് അവർ ചോദിയ്ക്കുമ്പോൾ കിനോസ്‌ഗാർഡ് പറയുന്നത് അത് മുഴുവൻ അയാളുടെ ഭാവനയാണെന്നാണ്. ആ മറുപടി തീരെ പ്രതീക്ഷിയ്ക്കാതിരുന്ന എഴുത്തുകാരിയ്ക്ക് ഒരു വർഷത്തോളം അയാളുടെ പുസ്തകങ്ങൾ തുറക്കാൻ പോലും മടിയായി പോലും. കിനോസ്‌ഗാർഡിന് എളുപ്പത്തിൽ നുണ പറയാമായിരുന്നു എന്നാണ് ഇവിടെ ഓർക്കേണ്ട കാര്യം. എന്നാൽ ഇത്ര ഫോട്ടോഗ്രാഫിക് ആയുള്ള മെമ്മറി ഒരാൾക്കും ഉണ്ടാകില്ലെന്ന് പുസ്തകം വായിയ്ക്കുന്ന എക്സ്‌പീരിയൻസ്ഡ് ആയ ഏതൊരാൾക്കും തോന്നുമെന്നതും സത്യം.

ഹെറ്റി 2014-ൽ എഴുതിയ ഒരു ലേഖനത്തിൽ കിനോസ്‌ഗാര്ഡിന്റെ എഴുത്തിനെപ്പറ്റി ഡീപ് ആയുള്ള പല നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. അത് അന്ന് വായിച്ചുകൊണ്ടിരുന്ന ഈ പുസ്തകസീരീസിനെപ്പറ്റി മനസ്സിലാക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഇതേ ലേഖനത്തിൽ, മറ്റൊരിടത്ത് ഹെറ്റി പുസ്തകത്തിൽ നിന്ന് ക്വോട്ട് ചെയ്യുന്നതാണ് താഴെ.

it would just be literature, just fiction, and worthless. However, I could counter that Dante, for example, had written just fiction, that Cervantes had written fiction and that Melville had written just fiction. It was irrefutable that being human would not be the same if these three works had not existed. So why not write just fiction? Good arguments, but they didn’t help, just the thought of fiction, just the thought of a fabricated character in a fabricated plot made me nauseous, I reacted in a physical way. Had no idea why. But I did.

ഫിക്ഷൻ എഴുതണം. എന്നാൽ അത് അൺറിയലിസ്റ്റിക് ആയ ഒരു സെറ്റിങ്ങിലെ പൂർണ്ണമായും ഭാവനയിൽ ഊന്നിയ കഥാപാത്രത്തെയോ, പാത്രങ്ങളെയോ ഉപയോഗിച്ചാവരുത് എന്ന നിർബന്ധം ആണ് മൈ സ്ട്രഗിളിന്റെ പിന്നിലെ കാറ്റലിസ്റ്റ്. എന്നെ എഴുത്തിൽ വളരെ സ്വാധീനിച്ച സംഗതിയാണ് ഇത്.

all the places I carried inside me, which I had visualised so many, many times in my life, passed outside the windows, completely auraless, totally neutral – the way they were, in fact. A few crags, a small bay, a decrepit floating pier, a narrow shoreline, some old houses behind, flatland that fell away to the water. That was all … There was nothing. But lives were still being lived in these houses, and they were still everything for the people inside. People were born, people died, they made love and argued, ate and shat, drank and partied, read and slept … Small and ugly, but all there was.

ഇങ്ങനെയാണ് എഴുത്തുകാരൻ തന്നെ പറയുന്നത്. “പൊറ്റാൾ” എഴുതിയപ്പോൾ എന്റെ ബന്ധുക്കളും സുഹൃത്തുക്കളും വരെ അതിലെ ചില കഥാപാത്രങ്ങൾ ഞാൻ ആണെന്നും, അതിലെ അനുഭവങ്ങൾ എന്റെയാണെന്നും കരുതി എന്നോട് സംസാരിച്ചിട്ടുണ്ട്(പുതിയ നോവലും അത് തന്നെ സ്ഥിതി). മനുഷ്യന്റെ ഭാവന എന്നൊരു സംഗതിയെപ്പറ്റി വളരെ ലിമിറ്റഡ് ധാരണയെ ആളുകൾക്കുള്ളൂ എന്ന് തോന്നുന്നു. അതുപോലെ അനുഭവങ്ങൾ – ജീവിതത്തിൽ നിന്ന് ചീന്തിയ ഏടാണ് സാഹിത്യം എന്നൊരു ചിന്തയും ആളുകൾക്കുണ്ട്. അനുഭവമുണ്ടെങ്കിൽ സാഹിത്യം ഉണ്ടാകുമോ? അനുഭവത്തെ പ്രോസസ് ചെയ്ത് അത്തരത്തിൽ ഒരനുഭവമായി മാറ്റുന്ന പ്രക്രിയ കഠിനമാണ് – ചില എഴുത്തുകാർ അതിൽ വിജയിയ്ക്കും. “ഷുഗി ബെയ്‌ൻ” എന്ന നോവൽ അതാണ്. എന്നാൽ “സ്റ്റോണർ” എന്ന നോവൽ മറ്റൊരാളുടെ അനുഭവത്തെ നോവലാക്കി മാറ്റിയതാണ്. അപ്പോൾ എഴുത്തുകാരൻ ഏതു തരം പ്രോസസ് ആണ് പിന്തുടരുക? “ഹംഗർ” സ്വന്തം അനുഭവമാണ് – എന്നാൽ അതിലെ ഭാഷ വച്ചുള്ള കളികൾ, അതിലെ ഹ്യൂമർ എല്ലാം എഴുത്തുകാരന്റെ സംഭാവനയാണ്. “പുറ്റ്” എന്ന നോവൽ കേവല ഭാവനയാണ്. എന്നാൽ “കരിക്കോട്ട” പോലെ അതൊരു അനുഭവമാക്കാൻ വിനോയിന് കഴിഞ്ഞിട്ടുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. “ഓഗസ്റ്റ് 17” ഭാവനയാണ് എന്നാൽ വായനയിൽ നമ്മൾ ടൈം ട്രാവൽ ചെയ്യുന്ന പ്രതീതി ഉണ്ട്, എന്നിട്ടും അത് യാഥാർത്ഥമാണ് എന്ന് തോന്നിയ്ക്കുന്നു(അവസാനം കുത്തിക്കെട്ടിയ മാനുസ്ക്രിപ്റ്റുമായി പട്ടാള ടാങ്കിനു മുന്നിൽ കയറി നിൽക്കുന്ന കഥാപാത്രം കാരി ബാഗുമായി, ചൈനയിൽ നഗരപാതയിൽ ഒരു ടാങ്കിനു മുന്നിൽ, കയറിനിൽക്കുന്ന വൃദ്ധനെ ഓർമ്മിപ്പിയ്ക്കുന്നു എന്ന് പറയണമെങ്കിൽ ആ ചരിത്ര മുഹൂർത്തം നിങ്ങൾക്ക് അറിയണം). വളരെ സ്റ്റേബിൾ ആയി ഞാൻ കാണുന്ന ഒരാൾ മൂന്നു കല്ലുകൾ വായിച്ചു ഒരു തരം ഡിപ്രഷനിൽ എത്തിയതായി പറയുകയുണ്ടായി. ഇവിടെ കിനോസ്ഗാർഡ് തന്റെ ആത്‌മകഥ എന്ന് ആളുകൾ ധരിയ്ക്കുന്ന പുസ്തകത്തിലെ ഉള്ളടക്കമാണ് താൻ വെറുതെ എഴുതിയുണ്ടാക്കിയതാണ് എന്ന് പറയുന്നത്. മറ്റൊരു അഭിമുഖത്തിൽ പുസ്തകത്തിലെ ഒരു ഭാഗത്തെപ്പറ്റി ചോദിയ്ക്കുമ്പോൾ ആ ഭാഗം തനിയ്ക്ക് ഓർമ്മയില്ല എന്നാണ് എഴുത്തുകാരൻ പറയുന്നത്. അഭിമുഖക്കാരന് അത്ഭുതം. എഴുത്തുകാരന്റെ പ്രോസസ് ആണത്. അയാൾ ഒരു ഫ്ലോയിൽ എഴുതുന്നു. എഴുതി തീർത്ത് എഡിറ്റ് ചെയ്യുന്നു. പിന്നെ പബ്ലിഷ് ചെയ്യുന്നു. ആൻഡ് ഹി മൂവ്‌സ് ഓൺ. വായനക്കാരാണ് പിന്നെ അതിൽ ഒട്ടിപ്പിടിച്ച് ഇരിയ്ക്കുന്നത്. എഴുത്തുകാരന് പിന്നെ അതോർക്കുകയോ ആ പ്രോഡക്റ്റിനെ താലോലിയ്ക്കുകയോ ചെയ്യേണ്ട ബാധ്യതയില്ല.

നിതിൻ എന്ന കഥാപാത്രം ഞാൻ ആണോ എന്നാണ് പുതിയ നോവൽ ഇറങ്ങിയപ്പോൾ പലരും ചോദിച്ചത്. മറ്റേ നോവലുകളിലും നിതിനുണ്ട്. എന്നാൽ ഈ നിതിൻ ആ നിതിനല്ല, രണ്ടു നിതിനും ഞാനല്ല. കാരണം എന്റെ അനുഭവങ്ങൾ അത്ര ഇന്ററസ്റ്റിംഗ് ആയി എനിയ്ക്ക് തോന്നിയിട്ടില്ല. അതിനെപ്പറ്റി വ്യക്തിപരമായി ഒന്നും എഴുതാനില്ല (എന്നാൽ ഗ്രാമീണ ജീവിതാനുഭവങ്ങൾ ഏറെയുണ്ട് താനും). 2002-നെപ്പറ്റി രണ്ടു ദിവസം ഗൂഗിൾ ചെയ്താൽ കിട്ടുന്ന സംഗതികളെ ഈ നോവലിൽ ഉള്ളൂ, ബാക്കിയെല്ലാം വെറും ഭാവനയാണ്. അത് വർക്കു ചെയ്യും എന്ന എന്റെ തീർച്ച കൃത്യമായിരുന്നെന്ന് എനിയ്ക്കു ഫീഡ്ബാക്ക് ലഭിച്ചതിൽ നിന്നും മനസ്സിലാകുന്നുണ്ട്. ഇപ്പോൾ ഇരുപത്തഞ്ച് വയസ്സുള്ളയാളും നാല്പത്തഞ്ചു വയസുള്ളയാളും എന്നോട് ഒരേ ചോദ്യങ്ങളാണ് വായന കഴിഞ്ഞു ചോദിച്ചത്. ഒരേ സംഗതികളാണ് അവരെ രണ്ടു കൂട്ടരെയും സ്പർശിച്ചതും. അഥവാ, തലമുറകൾക്കിടയിൽ ഈ “മുട്ടയുമല്ല കോഴിയുമല്ല” എന്ന പ്രായത്തിലെ യുവത്വത്തിന്റെ അനുഭവങ്ങൾക്ക് ഒരു വ്യത്യാസവുമില്ല. സോഷ്യൽ മീഡിയ വന്നതിനുശേഷം എല്ലാ പ്രായക്കാരുടെയും അനുഭവങ്ങൾ ഏകദേശം സമമാണ്. “സൂസന്ന” ബെസ്റ്റ് സെല്ലർ ആയതിൽ ഈ “സമാന അനുഭവങ്ങൾ”ക്ക് വലിയ പങ്കുണ്ടെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്.

പറഞ്ഞു വന്നത്, എല്ലാം ഭാവനയാണ്, അല്പമെങ്കിലും ഭാവനയില്ലാതെ ഒരു അനുഭവത്തെയോ, യാഥാർഥ്യബോധമില്ലാതെ ഭാവനയെയോ സാഹിത്യത്തിൽ അവതരിപ്പിയ്ക്കുക എളുപ്പമല്ല (രണ്ടും അത് മാത്രമായി ഇരിയ്ക്കുന്നത് എനിയ്ക്ക് ബോറാണ്, സത്യം മാത്രം പറയുന്ന സാഹിത്യകാരനെ എനിയ്ക്കു വേണ്ട എന്ന്, ഞാൻ അയാളുടെ ബയോഗ്രാഫി വായിച്ചോളാം). ദ്വാരക മുങ്ങുമ്പോൾ താഴികക്കുടങ്ങൾക്കുമേലെ സമുദ്രം അലയൊഴിഞ്ഞു കിടന്നു എന്ന് എംടി എഴുതുന്നത് അനുഭവത്തിൽ നിന്നാണ് (എന്നായാൾ തന്നെ പറയുന്നുണ്ട്). ചില ഫാന്റസി നോവലുകൾ പോലും കൾട്ടായി മാറുന്നത് അങ്ങനെയാണ്. പൊതുവിൽ, ലിറ്ററി ഫിക്ഷനിലും ജോൺറെ ഫിക്ഷനിലും ആഴത്തിലോടുന്ന വേരുകൾ ആഖ്യാനത്തിന്റെ മാറ്റുകൂട്ടും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top